വിവാഹാഘോഷം അതിരുകടന്നു; വീടിന്റെ ഷെഡിന് തീപിടിച്ചു

കോഴിക്കോട് : കാരശ്ശേരിയിൽ അതിരുകടന്ന് വിവാഹ ആഘോഷം. വരൻ്റെ  സുഹൃത്തുക്കൾ പടക്കം പൊട്ടിച്ചതിനെ തുടർന്ന് സമീപത്തെ വീടിന്റെ ഷെഡിന് തീപിടിച്ചു. നിർമ്മാണത്തിൽ ഇരിക്കുന്ന വീടിന്റെ ഷെഡിനാണ് തീ പടർന്ന് പിടിച്ചത്. പാരമ്മേൽ ബാബു എന്നയാളുടെ വീട്ടിലാണ് തീപിടിത്തമുണ്ടായത്. ഇവരുടെ വീടിന്റെ 400 മീറ്റർ അകലെയായിരുന്നു വിവാഹവീട്.  വരനേയും വധുവിനെയും വീട്ടിലേക്ക് ആനയിക്കുന്ന ചടങ്ങിനിടെ വരന്റെ സുഹൃത്തുക്കൾ പൊട്ടിച്ച പടക്കമാണ് ഷെഡിൽ വീണ് തീപിടുത്തമുണ്ടാക്കിയത്. കർഷകനായ ബാബുവിന്റെ വീട്ടിൽ സൂക്ഷിച്ച പണിയായുധങ്ങളും, പുതിയ വീടിന്റെ പണിക്കുളള സാധനങ്ങളും കത്തി നശിച്ചു. 

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

മമ്മൂട്ടി സിപിഎം ബന്ധം ഉപേക്ഷിക്കുമെന്ന് ചെറിയാന്‍ ഫിലിപ്പ്

തിരുവനന്തപുരം: താമസിയാതെ തന്നെ മമ്മൂട്ടി സിപിഎം ബന്ധം ഉപേക്ഷിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ്...

സ്‌കൂട്ടർ യാത്രക്കാരിയെ കാർ കയറ്റിക്കൊന്ന കേസ്: ഡോ. ശ്രീക്കുട്ടിക്ക് ജാമ്യം

കൊല്ലം: കൊല്ലം മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാര്‍ കയറ്റി കൊലപ്പെടുത്തിയെന്ന കേസില്‍...

തിരുപ്പതി ലഡു വിവാദത്തില്‍ ചന്ദ്രബാബു നായിഡുവിന് വിമര്‍ശനം

ഡല്‍ഹി: എന്തു തെളിവിന്‍റെ അടിസ്ഥാനത്തിലാണ് മൃഗക്കൊഴുപ്പ് ചേര്‍ത്ത നെയ്യു കൊണ്ടാണ് തിരുപ്പതി...

ജാഫര്‍ ഇടുക്കിക്കെതിരെ പീഡന പരാതി

തിരുവനന്തപുരം: മുകേഷ് എംഎല്‍എ ഉള്‍പ്പടെ നിരവധി നടന്‍മാര്‍ക്കെതിരെ പീഡന പരാതി നല്‍കിയ...