ഏഷ്യൻ കപ്പ് ഫുട്ബോളിൽ ഉസ്ബെക്കിസ്ഥാനോടും തോറ്റ് ഇന്ത്യ

ദോഹ : ഏഷ്യൻ കപ്പ് ഫുട്ബോളിൽ ഉസ്ബെക്കിസ്ഥാനോടും തോറ്റ് ഇന്ത്യ….എഎഫ്‌സി ഏഷ്യൻ കപ്പ് ഫുട്ബോളിൽ തുടർച്ചയായ രണ്ടാം തോൽവിയാണ് ഇന്ത്യ നേരിടുന്നത്…. ഓസ്ട്രേലിയക്ക് പിന്നാലെ ഉസ്ബെക്കിസ്ഥാനോടും സുനിൽ ഛേത്രിയും സംഘവും തോൽവി രുചിച്ചു. അഹമ്മദ് ബിൻ അലി സ്റ്റേഡിയത്തിൽ എതിരില്ലാത്ത മൂന്ന് ഗോളിനാണ് ഉസ്ബെക്കിസ്ഥാൻറെ വിജയം.
ഓസ്ട്രേലിയക്ക് എതിരായ കഴിഞ്ഞ മത്സരത്തിൽ നിന്ന് മൂന്ന് മാറ്റങ്ങളുമായാണ് പരിശീലകൻ ഇഗോർ സ്റ്റിമാക് ഉസ്ബെക്കിസ്ഥാനെതിരെ ഇന്ത്യൻ സ്റ്റാർട്ടിംഗ് ഇലവനെ 4-3-3 ശൈലിയിൽ അണിനിരത്തിയത്. ഗോൾബാറിന് താഴെ കാവൽക്കാരനായി ഗുർപ്രീത് സിംഗ് സന്ധുവും സെൻട്രൽ സ്ട്രൈക്കറായി ക്യാപ്റ്റൻ സുനിൽ ഛേത്രിയും തുടർന്നപ്പോൾ നിഖിൽ പൂജാരി, സന്ദേശ് ജിങ്കൻ, രാഹുൽ ഭേക്കേ, ആകാശ് മിശ്ര എന്നിവരായിരുന്നു പ്രതിരോധത്തിൽ. മധ്യനിരയിൽ കളി നിയന്ത്രിക്കേണ്ട ചുമതല സുരേഷ് സിംഗ് വാങ്ജം, അനിരുത്ഥ് ഥാപ്പ, ലാലങ്‌മാവിയ എന്നിവരുടെ കാലുകളിലായി. ഛേത്രിക്കൊപ്പം മൻവീർ സിംഗും മഹേഷ് സിംഗുമായിരുന്നു ആക്രമണത്തിൽ. മലയാളി താരം രാഹുൽ കെ പി പകരക്കാരുടെ നിരയിലുണ്ടായിരുന്നു.
കഴിഞ്ഞ കളിയിൽ ഓസ്ട്രേലിയയുടെ ശക്തമായ ആക്രമണത്തെ 45 മിനുറ്റിൽ പിടിച്ചുകെട്ടി പേരുകേട്ട ഇന്ത്യൻ പ്രതിരോധനിര അമ്പേ പൊളിഞ്ഞതോടെ ഉസ്ബെക്കിസ്ഥാനോട് ഇന്ത്യ ആദ്യപകുതിയിൽ 0-3ന് പിന്നിലായി. കിക്കോഫായി നാലാം മിനുറ്റിൽ തന്നെ ഇന്ത്യൻ ടീം വിറയ്ക്കുന്ന കാഴ്ചയാണ് കണ്ടത്. മൈതാനത്ത് ഇന്ത്യൻ താരങ്ങൾ ചൂടുപിടിക്കും മുമ്പ് അബ്ബോസ്‌ബേക് ഫായ്‌സുല്ലോവ് ഉസ്ബെക്കിസ്ഥാനെ മുന്നിലെത്തിച്ചു. 18-ാം മിനുറ്റിൽ ഇഗോർ സെർഗീവ് ഇന്ത്യക്ക് രണ്ടാം പ്രഹരം നൽകി. ഇന്ത്യൻ പ്രതിരോധത്തിൻറെ പിഴവിൽ നിന്നായിരുന്നു ഇരു ഗോളുകളും. ആദ്യപകുതിയുടെ ഇഞ്ചുറിടൈമിൽ (45+4) വീണുകിട്ടിയ അവസരം മുതലെടുത്ത ഷെർസോദ് നാസ്‌റുല്ലോവും ലക്ഷ്യം കണ്ടതോടെ ഇന്ത്യ മൂന്ന് ഗോളിന് പിന്നിലായി ഇടവേളയ്ക്ക് പിരിഞ്ഞു. ഇതിനിടെ തിരിച്ചടിക്കാൻ ഇന്ത്യ ശ്രമിച്ചെങ്കിലും സുനിൽ ഛേത്രിയുടെ ഹെഡർ ക്രോസ്‌ബാറിന് മുകളിലൂടെ പോയി.
രണ്ടാംപകുതി തുടങ്ങിയതും പകരക്കാരൻ മലയാളി താരം രാഹുൽ കെ പിയുടെ ഹാഫ്‌ വോളി ശ്രമം തലനാരിഴയ്ക്ക് പോസ്റ്റിൽ തട്ടി തെറിച്ചത് നീലപ്പടയ്ക്ക് തിരിച്ചടിയായി. 71-ാം മിനുറ്റിൽ രാഹുൽ കെ പി മറ്റൊരു മുന്നേറ്റം നടത്തിയെങ്കിലും ഉസ്ബെക് പ്രതിരോധം മറികടക്കാനായില്ല. 72-ാം മിനുറ്റിൽ ഛേത്രിയെ പിൻവലിച്ചതിന് പിന്നാലെ രാഹുൽ ഭേക്കേയുടെ ഹെഡർ നിർഭാഗ്യം കൊണ്ട് വലയിലെത്തിയില്ല. അഞ്ച് മിനുറ്റ് ഇഞ്ചുറിടൈമിലും ഇന്ത്യ ഗോൾ നേടാതിരുന്നതോടെ ഉസ്ബെക്കിസ്ഥാൻ അനായാസം ജയിച്ചു.#afc

Read More:- മുട്ടിൽ മരംമുറിക്കേസ്; ലേലം വിളി ആവശ്യപ്പെട്ടുള്ള ഹർജി കോടതി ഇന്ന് പരി​ഗണിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

സഞ്ജുവുണ്ട് പക്ഷെ നായകനായല്ല. രാജസ്ഥാന്റെ പുതിയ നായകൻ ആര്?

ഐ പി എല്ലിന്റെ 18ആം സീസൺ ആരംഭിക്കാനിരിക്കെ താരങ്ങളെല്ലാവരും അവരുടെ ടീമിനൊപ്പം...

പെൺകുട്ടികളുടെ മാറിടത്തിൽ സ്പർശിക്കുന്നതും പൈജാമയുടെ ചരട് പൊട്ടിക്കുന്നതും ബലാത്സംഗമല്ല. അലഹബാദ് ഹൈക്കോടതിയുടെ വിചിത്ര വിധി.

ബലാത്സംഗവും ബലാത്സംഗ ഒരുക്കങ്ങളും രണ്ടും രണ്ടാണ്. പെൺകുട്ടികളുടെ മാറിടത്തിൽ സ്പർശിക്കുന്നതും പൈജാമയുടെ...

2 വർഷത്തോളം പീഡനത്തിനിരയായി പത്തും പന്ത്രണ്ടും വയസുള്ള കുട്ടികൾ; അമ്മയുടെ അറിവോടെയെന്ന് സംശയം.

എറണാകുളം കുറുപ്പംപടിയിൽ പത്തും പന്ത്രണ്ടും വയസുള്ള കുട്ടികൾ പീഡനത്തിനിരയായി എന്ന് കണ്ടെത്തി....

സമരത്തിന്റെ ഭാവം മാറുന്നു. ഇന്ന് മുതൽ ആശ വർക്കർമാരുടെ അനിശ്ചിതകാല നിരാഹാര സമരം.

ഇന്നലെ സർക്കാരുമായി നടന്ന 2 ചർച്ചകളും പരാജയമായതോടെ സമരം കടുപ്പിക്കാനൊരുങ്ങി ആശ...