സർക്കാരിന്റെ ഇഷ്ടം പോലെ ഐ എ എസ് ഉദ്യോഗസ്ഥരെ മാറ്റാനാവില്ല,​ സിവിൽ സർവീസ് ബോർഡിന്റെ ശുപാർശ വേണം,​ നിർദ്ദേശവുമായി സി എ ടി

കൊച്ചി: ഐ.എ.എസ് കേഡർ പോസ്റ്റുകളിലെ നിയമനത്തിലും മാറ്റത്തിലും സിവിൽ സർവീസ് ബോർഡിന്റെ ശുപാർശയില്ലാതെ തീരുമാനമെടുക്കരുതെന്ന് കേന്ദ്ര അഡ്‌മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ സംസ്ഥാന സർക്കാരിന് നിർദ്ദേശം നൽകി. കേരള ഐ.എ.എസ് ഓഫീസേഴ്‌സ് അസോസിയേഷൻ നൽകിയ ഹർജിയിലാണ് സി.എ.ടിയുടെ ഇടക്കാല ഉത്തരവ്.

സി.എ.ടിയുടെ ഉത്തരവോടെ സർക്കാരിന് ഇഷ്ടമുള്ള സമയത്ത് ഉദ്യോഗസ്ഥരെ മാറ്റുന്നതിന് തടസമുണ്ടാകും. ഐ.എ.എസ് അസോസിയേഷന്റെ ഹർജിയെ സർക്കാർ ശക്തമായി എതിർത്തിരുന്നു. അസോസിയേഷൻ എന്ന നിലയിലാണ് ഹർജിയെന്നും സ്ഥലംമാറ്റം ചെയ്യപ്പെട്ട ആരും അത് ചോദ്യം ചെയ്തിട്ടില്ലെന്നും സർക്കാർ വാദിച്ചു. സർക്കാർ വാദം തള്ളിയാണ് സി.എ.ടി എറണാകുളം ബെ‌ഞ്ചിന്റെ ഇടക്കാല ഉത്തരവ്.

ഐ.എ.എസ് കേഡർ പോസ്റ്റുകളിലേക്കുള്ള നിയമനം നേരത്തെ തന്നെ ഐ.എ.എസ് ഓഫീസേഴ്‌സ് അസോസിയേഷൻ ചോദ്യം ചെയ്തിരുന്നതാണ്. സർവീസിലില്ലാത്ത ആളുകളെ സംസ്ഥാന സർക്കാർ പദ്ധതികളിലേക്ക് നിയമിക്കുന്നു എന്നായിരുന്നു അസോസിയേഷൻ ആരോപിച്ചിരുന്നത്. ഇത് സംബന്ധിച്ച ഹർജിയിലാണ് സി.എ.ടി ഉത്തരവ്. നിർദ്ദേശം കൃത്യമായി പാലിക്കണമെന്നും ഉത്തരവിൽ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

സാമ്പത്തിക അവലോകന റിപ്പോർട്ട് മുൻകൂട്ടി നൽകിയില്ല. വിമർശനവുമായി പ്രതിപക്ഷം.

ബജറ്റിന് മുന്നോടിയായി സഭയിലെ എല്ലാ അംഗങ്ങൾക്കും സാമ്പത്തിക അവലോകന റിപ്പോർട്ട് നൽകുന്നത്...

തൃശൂരിൽ പുതിയ DCC പ്രസിഡന്റ്; ചരടുവലിയുമായി മുതിർന്ന കോൺഗ്രസ് നേതാവ്

തൃശ്ശൂരിലെ ലോക്‌സഭ തെരഞ്ഞെടുപ്പ് തോൽവിയിൽ നേതൃത്വത്തിന് മനപ്പൂർവമായ വീഴ്ചയെന്ന് കെപിസിസി അന്വേഷണ...

തട്ടിപ്പു വീരൻ എങ്ങനെ പ്രധാനമന്ത്രിയെ കണ്ടു? സുരേന്ദ്രൻ വ്യക്തമാക്കണം: സന്ദീപ് വാര്യർ

പകുതി വില തട്ടിപ്പു കേസിലെ പ്രതിയായ അനന്തു കൃഷ്ണൻ എങ്ങനെ പ്രധാനമന്ത്രിയെ...

ആഭ്യന്തര ക്രിക്കറ്റ് ഏറെ ഗുണം ചെയ്തു. ഫോമും ഫിറ്റ്നസ്സും മെച്ചപ്പെടുത്തി: ശ്രേയസ് അയ്യർ.

ഇംഗ്ലണ്ടിനെതിരായ ഒന്നാം ഏകദിനത്തിൽ ഇന്ത്യ ഇന്നലെ 4 വിക്കറ്റിന് ജയിച്ചിരുന്നു. ശുഭമാൻ...