”വൈൽഡ് വിസ്‌പേഴ്‌സ്” ചിത്രകലാ പ്രദർശനം

വൈൽഡ് വിസ്‌പേഴ്‌സ് ചിത്രകലാ പ്രദർശനം പ്രശസ്ത ചിത്രകാരനും ക്യുറേറ്ററും കൊച്ചി മുസിരിസ് ബിനാലെ ആർട്ടിസ്റ്റിക് ഡയറക്ടറുമായ ബോസ് കൃഷ്ണമാചാരി ഉദ്ഘാടനം ചെയ്തു.
വയനാട് ആർട്ട് ക്ലൗഡിൻ്റെ ആഭിമുഖ്യത്തിൽ ഉറവ് ഇക്കോ ലിങ്ക്‌സിൻ്റെ സഹകരണത്തോടെ 20 കലാകാരന്മാരുടെ സൃഷ്ടികൾ ഉൾക്കൊള്ളുന്ന കലാപ്രദർശനമാണ് “വൈൽഡ് വിസ്‌പേഴ്‌സ്”. മാനന്തവാടി
ലളിതകലാ അക്കാദമി ആർട്ട് ഗാലറിയിൽ 2024 ഡിസംബർ 27 മുതൽ 30 വരെയാണ് പ്രദർശനം. വയനാടിൻ്റെ വർത്തമാനകാല ദുരന്ത പശ്ചാത്തലത്തിൽ കലാകാരന്മാരുടെ നിമന്ത്രണങ്ങളാണ് വൈൽഡ് വിസ്പേഴ്സ് എന്ന ഈ കലാപ്രദർശനം.പ്രശസ്ത ഡ്രം വാദകൻ ശ്യാം സൂരജും ടീമും അവതരിപ്പിച്ച പരിപാടിയും ഉദ്ഘാടന ശേഷം അരങ്ങേറി.

പങ്കെടുക്കുന്ന കലാകാരന്മാർ:

അരുണ നാരായണൻ ആലഞ്ചേരി, ബിനീഷ് നാരായണൻ, ചിത്ര എലിസബത്ത്, ദീപ കെ പി, ജോർജ്കുട്ടി, ജയേഷ് കെ കെ, ജിതിൻ ടി ജോയ്, ജോസഫ് എം വർഗീസ്, ഞാണൻ, പ്രസീത ബിജു, രാജേഷ് അഞ്ചിലൻ, രമേഷ് എം ആർ, സദാനന്ദൻ ഇ സി, ഷമ്മി എൻ, സുധീഷ് പല്ലിശേരി, സണ്ണി മാനന്തവാടി, സുരേഷ് കെ.ബി, ഉമേഷ് എ.സി, വിജിനി ഡൊമിനിക്, വിനോദ് കുമാർ.

കലാകാരന്മാരെയും ഡിസൈനർമാരെയും കമ്മ്യൂണിറ്റികളെയും തമ്മിലിണക്കിയുള്ള സഹകരണവും കൈമാറ്റവുമാണ് വയനാട് ആർട് ക്ലൗഡ് നിർവഹിക്കുന്നത്. ഇന്ത്യയിൽ നിന്നും സ്വിറ്റ്‌സർലൻഡിൽ നിന്നുമുള്ള സർഗാത്മകരായ ഒരു സഹകരണ സംഘമാണ് WAC നിയന്ത്രിക്കുന്നത്. ഉറവ് ഇക്കോ ലിങ്ക്‌സുമായി സഹകരിച്ച് ഡബ്ല്യുഎസിയുടെ മൂന്നാമത്തെ പ്രദർശനമാണ് വൈൽഡ് വിസ്പേഴ്സ്. 2023ൽ മാനന്തവാടിയിലെ ലളിതകലാ അക്കാദമി ആർട്ട് ഗ്യാലറിയിലും തൃക്കൈപ്പറ്റയിലെ ഉറവ് ബാംബൂ ഗ്രോവ് റിസോർട്ടിലുമാണ് ‘ഡ്രീംസ് ബിയോണ്ട് ദ ഫോറസ്റ്റ്’ എന്ന മുൻ പ്രദർശനങ്ങൾ നടന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

സ്ഥലമറിയില്ല എന്ന ഭയം വേണ്ട! കെഎസ്ആർടിസിയിൽ ഇനി മുതൽ ചലോ ആപ്പ്

ഇനി യാത്രചെയ്യുമ്പോൾ സ്ഥലം അറിയില്ല എന്ന ഭയം വേണ്ട. എവിടെ എത്തി...

കോൺ​ഗ്രസിൽ പുതിയ വഴിത്തിരിവ്. കലഹം തീർക്കാൻ പുതിയ ഫോർമുല

സംസ്ഥാന കോൺഗ്രസിലെ ആഭ്യന്തരകലഹം തീർത്ത്, ഐക്യമുറപ്പിക്കാൻ 'ഉന്നതതലസമിതി' രൂപവത്കരിക്കാൻ ഹൈക്കമാൻഡിന്റെ പരിഹാര...

BJP ക്ക് പാലക്കാട് ന​ഗരസഭാ ഭരണം നഷ്ടമാകും. BJP കൗൺസിലർമാർ കൂട്ടത്തോടെ കോൺ​ഗ്രസിലേക്ക്

പാലാക്കാട് രാജി സന്നദ്ധത അറിയിച്ച നേതാക്കൾ കോൺ​ഗ്രസിലേക്കെന്ന് അഭ്യൂഹം ശക്തമാകുന്നു. രാജി...

രഹസ്യ സർവ്വേയ്ക്ക് പിന്തുണ: തെറ്റില്ലെന്ന് മുരളീധരൻ.

പ്രതിപക്ഷനേതാവ് രഹസ്യ സർവ്വേ നടത്തിയതിൽ തെറ്റില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ...