‘സ്ത്രീകള്‍ക്ക് 10 ലക്ഷം തൊഴിലവസരം, സൗജന്യ രാമക്ഷേത്ര ദര്‍ശനം’; തെലങ്കാനയിൽ ബിജെപി പ്രകടന പത്രിക പുറത്തിറക്കി

തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ബിജെപിയുടെ പ്രകടന പത്രിക പുറത്തിറക്കി. സ്ത്രീകള്‍ക്ക് 10 ലക്ഷം തൊഴിലവസരങ്ങള്‍, കര്‍ഷകര്‍ക്ക് സൗജന്യമായി പശുക്കള്‍ അടക്കമുള്ളവയാണ് ബിജെപിയുടെ ഉറപ്പുകള്‍. കോളേജ് വിദ്യാര്‍ത്ഥിനികള്‍ക്ക് സൗജന്യ ലാപ്ടോപ്പുകളും ഒരു പെണ്‍കുട്ടിക്ക് ജനനസമയത്ത് 2 ലക്ഷം രൂപ സ്ഥിരനിക്ഷേപവും ബിജെപിയുടെ വാഗ്ദാനം ചെയ്യുന്നു.ബിആര്‍എസും കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ ത്രികോണ പോരാട്ടം നടക്കാനിരിക്കെ വലിയ വാഗ്ദാനങ്ങളാണ് പാര്‍ട്ടി നല്‍കുന്നത്.

തെലങ്കാനയിലെ ഭരണകക്ഷിയായ ബിആര്‍എസ്പിന്നാക്ക വിഭാഗ വിരുദ്ധ പാര്‍ട്ടിയാണെന്ന് ഗഡ്വാളില്‍ നടന്ന ബി.ജെ.പിയുടെ പൊതു റാലിയില്‍ വെച്ചാണ് പ്രകടന പത്രിക പുറത്തിറക്കിയ ശേഷം അമിത് ഷാ ആരോപിച്ചു.

തെലങ്കാനയിലെ ബിജെപിയുടെ വാഗ്ദാനങ്ങള്‍…

  • താല്‍പ്പര്യമുള്ള കര്‍ഷകര്‍ക്ക് സൗജന്യ പശുക്കള്‍
  • നാല് സൗജന്യ ഗ്യാസ് സിലിണ്ടറുകള്‍
  • ഒരു NRI (നോണ്‍ റസിഡന്റ് ഇന്ത്യന്‍) മന്ത്രാലയം സ്ഥാപിക്കും
  • സ്ത്രീകള്‍ക്ക് 10 ലക്ഷം തൊഴിലവസരങ്ങള്‍
  • സാമ്പത്തികമായി ദുര്‍ബലരായ വിഭാഗങ്ങള്‍ക്ക് വാര്‍ഷിക ആരോഗ്യ പരിശോധനകള്‍
  • തെലങ്കാനയുടെ ധരണി പദ്ധതിക്ക് പകരമായി ലാന്‍ഡ് റെക്കോര്‍ഡ് പോര്‍ട്ടലായ മീ ഭൂമി
  • കേന്ദ്ര സര്‍ക്കാര്‍ പദ്ധതികള്‍ നടപ്പാക്കാന്‍ പ്രത്യേക നോഡല്‍ മന്ത്രാലയം
  • ഭരണഘടനാ വിരുദ്ധമായ മതാടിസ്ഥാനത്തിലുള്ള സംവരണം നിര്‍ത്തലാക്കും
  • പുതിയ റേഷന്‍ കാര്‍ഡുകള്‍
  • കേന്ദ്രത്തിന്റെ വളം സബ്സിഡി കൂടാതെ 2500 രൂപ സഹായം
  • നെല്‍ക്കൃഷിക്ക് 3,100 രൂപ മിനിമം താങ്ങുവില (എംഎസ്പി). വിത്തും വളവും സംഭരിക്കുന്നതിന് ചെറുകിട നാമമാത്ര കര്‍ഷകര്‍ക്ക് ഇന്‍പുട്ട് സഹായമായി 2,500 രൂപ
  • ടിഎസ്പിഎസ്സി (തെലങ്കാന സ്റ്റേറ്റ് പബ്ലിക് സര്‍വീസ് കമ്മീഷന്‍) പരീക്ഷകള്‍ യുപിഎസ്സിക്ക് സമാനമായി ആറ് മാസത്തിലൊരിക്കല്‍ നടത്തും
  • സ്വകാര്യ സ്‌കൂള്‍ ഫീസ് പരിശോധിക്കും
  • ഉജ്ജ്വല ഗുണഭോക്താക്കള്‍ക്ക് ഗ്യാസ് സിലിണ്ടറുകള്‍ വര്‍ഷം തോറും സൗജന്യമായി നല്‍കും
  • സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ അര്‍ഹരായ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ വരെ സൗജന്യ ചികിത്സ

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

അഭിമാന നേട്ടവുമായി ബിജെപി

ഡൽഹി : ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ അവസാന മണിക്കൂറുകളിലെത്തി നിൽക്കുമ്പോൾ...

കെജ്‍രിവാളിനെതിരെ വിമർശനവുമായി അണ്ണാ ഹസാരെ

ഡൽഹി : അരവിന്ദ് കെജ്‍രിവാളിനെതിരെ രൂക്ഷവിമർശനവുമായി അണ്ണാ ഹസാരെ രം​ഗത്ത്. ഡൽഹി...

അനധികൃത കുടിയേറ്റം – ഞാൻ കണ്ടതും മനസ്സിലാക്കിയതും; വിനീത കൃഷ്ണൻ

അനധികൃത കുടിയേറ്റത്തെ കുറിച്ച് മുതിർന്ന മാധ്യമപ്രവർത്തകയായ വിനീത കൃഷ്ണൻ എഴുതിയ പോസ്റ്റ്...

ഡൽഹി നിയമസഭാ തെരെഞ്ഞെടുപ്പ്. വോട്ടെണ്ണൽ തുടങ്ങി

രാജ്യ തലസ്ഥാനത്തിന്റെ ജനവിധി ഇന്ന് വെളിപ്പെടുമ്പോൾ ആര് വാഴും ആര് വീഴും...