കര്‍ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ തമിഴ്‌നാട്ടിലെത്തിയാല്‍ വഴിയിൽ തടയുമെന്ന് ബി ജെ പി. മേക്കാദാട്ട് അണക്കെട്ട് പദ്ധതിയില്‍ തമിഴ്നാടിനെതിരേ നിലപാട് സ്വീകരിക്കുന്ന ശിവകുമാറിനെ കരിങ്കൊടി കാണിക്കുമെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ പറഞ്ഞു. ശിവകുമാറിനെ തമിഴ്നാട്ടിലെക്ക് ക്ഷണിച്ചത് തന്നെ തെറ്റാണെന്നും സ്റ്റാലിന്‍ സംസ്ഥാനത്തിന്റെ അവകാശങ്ങളെക്കാള്‍ രാഷ്ട്രീയ ലക്ഷ്യങ്ങൾക്ക് മുന്‍ഗണന നല്‍കുന്നുവെന്നും അണ്ണാമലൈ വിമർശിച്ചു.

പാര്‍ലമെന്റ് മണ്ഡല പുനര്‍നിര്‍ണയം നടത്താനുളള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരേ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ നേതൃത്വത്തില്‍ 22ന് നടക്കുന്ന പ്രതിഷേധ സമ്മേളനത്തില്‍ ഡി കെ പങ്കെടുക്കുമെന്ന റിപ്പോര്‍ട്ട് വന്നതോടെയാണ് ബിജെപി പ്രതിഷേധം പരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്. പ്രസ്തുത പരിപാടിയിൽ കേരള മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കും.