‘ജവഹർലാൽ നെഹ്‌റുവിന്റെ ഭാര്യ’ എന്നറിയപ്പെടുന്ന ബുധ്നി മെജാൻ അന്തരിച്ചു

ന്യൂഡൽഹി: ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിനെ വിവാഹം ചെയ്തുവെന്ന ആരോപണം നേരിട്ട ബുധ്നി മെജാൻ (85) അന്തരിച്ചു. വെള്ളിയാഴ്ച രാത്രി ഝാർഖണ്ഡിലെ പഞ്ചേതിനടുത്തുള്ള വസതിയിൽ വെച്ചായിരുന്നു അന്ത്യം. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് പഞ്ചേതിനെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ബുധ്നിയുടെ സംസ്കാര ചടങ്ങുകൾ പഞ്ചേത് ഘട്ടിൽ നടന്നു. സി.ഐ.എസ്.എഫ് ജവാന്മാർ ഭൗതിക ശരീരത്തിൽ പുഷ്പചക്രം അർപ്പിച്ചു.

1959 ഡിസംബര്‍ 6ന് ദാമോദര്‍ നദിയിലെ ഡാം ഉദ്ഘാടനം ചെയ്യാന്‍ എത്തിയ നെഹ്റുവിനെ ബുധ്നി മാലയിട്ട് സ്വീകരിക്കുകയും നെഹ്റു ആ മാല ബുധ്നിക്ക് തിരിച്ച് ഇട്ടുനല്‍കുകയും ചെയ്തിരുന്നു. ചുറ്റുമുള്ള ഗ്രാമങ്ങളിൽ നിന്നുള്ള നിരവധി ആദിവാസി സ്ത്രീകൾക്കും പുരുഷന്മാർക്കും അണക്കെട്ടിന്റെ നിർമ്മാണത്തിൽ പ്രവർത്തിക്കാൻ അവസരം ലഭിച്ചിരുന്നു. ഉദ്ഘാടന ദിവസം നെഹ്‌റുവിനെ കാണാൻ അവരുമെത്തി. 15 വയസ്സുള്ള ബുധ്‌നിയും ഇവർക്കൊപ്പമുണ്ടായിരുന്നു. നെഹ്റുവും ബുധ്നിയും ചേര്‍ന്നായിരുന്നു ഡാം രാഷ്ട്രത്തിന് സമര്‍പ്പിച്ചത്. ഈ അണക്കെട്ട് ‘വികസ്വര ഇന്ത്യയുടെ ക്ഷേത്രം’- ഉദ്ഘാടന പ്രസംഗത്തിൽ നെഹ്‌റു പറഞ്ഞു. എന്നാൽ ആ ചരിത്ര ദിനത്തിൽ ബുധ്നിയുടെ ജീവിതം എന്നെന്നേക്കുമായി മാറി.

നെഹ്‌റു ഒരു ആദിവാസിയല്ലാത്തതിനാൽ ബുധ്നിയെ സമൂഹത്തിൽ നിന്ന് പുറത്താക്കി, ഗ്രാമം വിടേണ്ടി വന്നു. 1962-ൽ ബുധ്‌നിയെ ഡിവിസിയിലെ ജോലിയിൽ നിന്ന് പുറത്താക്കി. ഇതേതുടർന്ന് നെഹ്റുവിന്‍റെ ഭാര്യ എന്നാണ് ബുധ്നി അറിയപ്പെട്ടിരുന്നത്. തുടർന്ന് ഏറെ നാൾ സമൂഹത്തിൽ ഒറ്റപ്പെട്ട അവരെ കാണാതായി. പിന്നീട്ബുധ്നി പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ കണ്ടു. ജോലി വീണ്ടും തിരികെ ലഭിച്ചു. ശേഷം ബുധ്നി വിവാ​ഹം കഴിച്ചു..

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

സാമ്പത്തിക അവലോകന റിപ്പോർട്ട് മുൻകൂട്ടി നൽകിയില്ല. വിമർശനവുമായി പ്രതിപക്ഷം.

ബജറ്റിന് മുന്നോടിയായി സഭയിലെ എല്ലാ അംഗങ്ങൾക്കും സാമ്പത്തിക അവലോകന റിപ്പോർട്ട് നൽകുന്നത്...

തൃശൂരിൽ പുതിയ DCC പ്രസിഡന്റ്; ചരടുവലിയുമായി മുതിർന്ന കോൺഗ്രസ് നേതാവ്

തൃശ്ശൂരിലെ ലോക്‌സഭ തെരഞ്ഞെടുപ്പ് തോൽവിയിൽ നേതൃത്വത്തിന് മനപ്പൂർവമായ വീഴ്ചയെന്ന് കെപിസിസി അന്വേഷണ...

തട്ടിപ്പു വീരൻ എങ്ങനെ പ്രധാനമന്ത്രിയെ കണ്ടു? സുരേന്ദ്രൻ വ്യക്തമാക്കണം: സന്ദീപ് വാര്യർ

പകുതി വില തട്ടിപ്പു കേസിലെ പ്രതിയായ അനന്തു കൃഷ്ണൻ എങ്ങനെ പ്രധാനമന്ത്രിയെ...

ആഭ്യന്തര ക്രിക്കറ്റ് ഏറെ ഗുണം ചെയ്തു. ഫോമും ഫിറ്റ്നസ്സും മെച്ചപ്പെടുത്തി: ശ്രേയസ് അയ്യർ.

ഇംഗ്ലണ്ടിനെതിരായ ഒന്നാം ഏകദിനത്തിൽ ഇന്ത്യ ഇന്നലെ 4 വിക്കറ്റിന് ജയിച്ചിരുന്നു. ശുഭമാൻ...