മദ്യലഹരിയിൽ വ്യവസായിയുടെ ഭാര്യയെ അഞ്ചംഗ സംഘം അതിക്രൂര ബലാത്സംഗത്തിനിരയാക്കി

കാണപൂർ: വ്യവസായിയുടെ വീട് കൊള്ളയടിച്ച് മോഷണ സംഘം ഭാര്യയെ കെട്ടിയിട്ട് കൂട്ടബലാത്സംഗം ചെയ്തു. ഉത്തർപ്രദേശിലെ ബിജ്‌നോർ ജില്ലയിലാണ് സംഭവം. അഞ്ചുപേർ ചേർന്നാണ് യുവതിയെ അതിക്രൂര പീഡനത്തിനിരയാക്കിയത്.

വീട്ടിലുണ്ടായിരുന്ന സ്വർണാഭരണങ്ങൾ, രണ്ട് കിലോ വെള്ളിയിലുള്ള സാധനങ്ങൾ, ഒന്നര ലക്ഷം രൂപ, സ്കൂട്ടർ, എൽഇഡി ടിവി എന്നിവ സംഘം മോഷ്ടിച്ചു. ശേഷം വീട്ടിലിരുന്ന് ഇവർ മദ്യപിച്ചു. പിന്നാലെയാണ് യുവതിയെ കൂട്ടബലാത്സംഗം ചെയ്തതെന്നാണ് പരാതിയിൽ പറയുന്നത്. വ്യവസായി തന്റെ അമ്മയ്‌ക്കും രണ്ട് കുട്ടികൾക്കുമൊപ്പം ആശുപത്രിയിലേയ്‌ക്ക് പോയ സമയത്താണ് കവർച്ചാ സംഘം വീട്ടിൽ അതിക്രമിച്ച് കയറിയത്. മദ്യലഹരിയിലായിരുന്ന പ്രതികൾ തന്റെ ഭാര്യയെ ബലാത്സംഗം ചെയ്ത ശേഷം ശരീരത്തിൽ സിഗരറ്റ് ഉപയോഗിച്ച് കുത്തി പരിക്കേൽപ്പിച്ചതായും വ്യവസായി ആരോപിച്ചു. യുവതിയുടെ ശരീരത്തിൽ പൊള്ളലേറ്റതിന്റെ നിരവധി പാടുകളുണ്ട്.

വിലപിടിപ്പുള്ള സാധനങ്ങൾ സൂക്ഷിച്ചിരുന്ന അലമാരകളുടെ പൂട്ട് തല്ലിപ്പൊളിച്ചാണ് മോഷണം നടത്തിയത്. കഴിഞ്ഞ മാസം 19നും ഇതേ വീട്ടിൽ മോഷണം നടന്നിരുന്നു. അന്ന് കച്ചവടക്കാർ വ്യവസായിയെ ബന്ദിയാക്കി 80,000 രൂപ അടിച്ചെടുത്തു. സംഭവത്തിൽ പരാതി നൽകിയെങ്കിലും പൊലീസ് കേസെടുത്തില്ല. പരാതി ഒതുക്കിത്തീർക്കാനാണ് പൊലീസ് ശ്രമിച്ചതെന്നും ഇയാൾ ആരോപിച്ചു. ആദ്യസംഭവം വാർത്തയായതോടെയാണ് പൊലീസ് പിന്നീട് കേസ് രജിസ്റ്റർ ചെയ്യാൻ തയ്യാറായതെന്നും വ്യവസായി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

സംസ്ഥാനത്തെ വൈദ്യുതി സ്വയം പര്യാപ്തതയിലെത്തിക്കുക ലക്ഷ്യം: മന്ത്രി കെ കൃഷ്ണൻകുട്ടി

രണ്ടാമത് കേരള രാജ്യാന്തര ഊർജ മേളയ്ക്ക് തുടക്കമായി. മന്ത്രി കെ കൃഷ്ണൻകുട്ടി...

ആർഭാടങ്ങളില്ലാതെ ‘അദാനി’ കല്യാണം; സാമൂഹിക സേവനത്തിന് 10000 കോടി

അഹമ്മദാബാദ്: ആഘോഷങ്ങൾ ഒഴിവാക്കി മകന്‍റെ വിവാഹം ലാളിതമായി നടത്തി ഗൗതം അദാനി....

അഭിമാന നേട്ടവുമായി ബിജെപി

ഡൽഹി : ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ അവസാന മണിക്കൂറുകളിലെത്തി നിൽക്കുമ്പോൾ...

കെജ്‍രിവാളിനെതിരെ വിമർശനവുമായി അണ്ണാ ഹസാരെ

ഡൽഹി : അരവിന്ദ് കെജ്‍രിവാളിനെതിരെ രൂക്ഷവിമർശനവുമായി അണ്ണാ ഹസാരെ രം​ഗത്ത്. ഡൽഹി...