ട്രംപിനെ അഭിനന്ദിച്ച് ബൈഡൻ

വാഷിങ്ടൺ : യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വിജയിച്ച ഡോൺഡ് ട്രംപിന് അഭിനന്ദനമറിയിച്ച് നിലവിലെ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. ട്രംപിന്റെ വിജയത്തിന് പിന്നാലെ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ട്രംപിനെ വിളിച്ച് സംസാരിച്ചിരുന്നു. അദ്ദേഹത്തെ അഭിനന്ദനം അറിയിച്ചു. സമാധാനപരമായ അധികാര കൈമാറ്റം ഉറപ്പാക്കും.

അതിനായി ഭരണ സംവിധാനങ്ങൾക്ക് നിർദേശം നൽകുമെന്ന് ഉറപ്പുനൽകിയെന്നും ബൈഡൻ വ്യക്തമാക്കി. പൗരന്മാർ അവരുടെ കടമ നിർവഹിച്ചു കഴിഞ്ഞു. ഇനി നിലവിലെ പ്രസിഡന്റ് എന്ന നിലയിൽ ഞാൻ എന്റെ കടമയും നിർവഹിക്കും. ഭരണഘടനയെ മാനിക്കും. അടുത്ത വർഷം ജനുവരി 20-ന് സമാധാനപരമായ അധികാരകൈമാറ്റം നടക്കുമെന്നും അദ്ദേഹം പറഞ്ഞു.

‘ജനാധിപത്യത്തിൽ, ജനഹിതം എപ്പോഴും വിജയിക്കും. ചിലർക്ക് ഇത് വിജയത്തിന്റെയും ആഘോഷത്തിന്റെയും സമയമാണ്, മറ്റുള്ളവർക്ക് ഇത് നഷ്ടത്തിന്റെയും നിരാശയുടെയും സമയമായിരിക്കാം. പ്രചാരണങ്ങൾ കാഴ്ചപ്പാടുകൾ തമ്മിലുള്ള മത്സരമാണ്. രാജ്യം ഏതെങ്കിലും ഒന്ന് തെരഞ്ഞെടുക്കുന്നു. രാജ്യം എടുത്ത തീരുമാനം നമ്മളെല്ലാം അംഗീകരിക്കണം.’ – ബൈഡൻ കൂട്ടിച്ചേർത്തു.

തനിക്കൊപ്പമുണ്ടായിരുന്ന സഹപ്രവർത്തകർക്കും ബൈഡൻ നന്ദി പറഞ്ഞു. ‘ഞാൻ എത്ര മാത്രം നിങ്ങളെ സ്നേഹിക്കുന്നുണ്ടെന്ന് ദൈവത്തിനറിയാം. എല്ലാവർക്കും നന്ദി. കഴിഞ്ഞ നാല് വർഷം നിങ്ങൾ വളരെയധികം പരിശ്രമിച്ചിട്ടുണ്ട്. ഇപ്പോൾ കടന്നുപോകുന്നത് ബുദ്ധിമുട്ടേറിയ സമയമാണെന്ന് എനിക്കറിയാം, നിങ്ങൾ വേദനിക്കുന്നുണ്ട്. ഞാൻ നിങ്ങളെ കാണുകയും കേൾക്കുകയും ചെയ്യുന്നുണ്ട്. നമ്മുടെ നേട്ടങ്ങൾ വിസ്മരിക്കരുത്. ചരിത്രപരമായ പ്രസിഡന്റ് കാലയളവായിരുന്നു അത്. ഞാൻ പ്രസിഡന്റായതുകൊണ്ടല്ല മറിച്ച് നിങ്ങൾ എല്ലാവരും ഒത്തൊരുമിച്ച് പ്രവർത്തിച്ചതു കൊണ്ടാണ്.’- ബൈഡൻ വ്യക്തമാക്കി.#donald-trump

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

കേന്ദ്രത്തിന്റെ നേരിട്ടുള്ള നിർദേശം. രാജീവ് ചന്ദ്രശേഖർ കേരളത്തിലെ ബിജെപിയെ നയിക്കും.

കേരളത്തിലെ ബിജെപിയെ ഇനി മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ നയിക്കും. അദ്ദേഹത്തെ...

ശിശുക്ഷേമ സമിതിയിൽ കുട്ടിയുടെ മരണം; പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്ത്.

തിരുവനന്തപുരം ശിശുക്ഷേമ സമിതിയിലെ അഞ്ചരമാസം പ്രായമുള്ള കുഞ്ഞ് മരിച്ച സംഭവത്തിൽ കുഞ്ഞിന്...

ലോക ക്ഷയരോഗ ദിനം; മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും.

ലോക ക്ഷയരോഗ ദിനാചരണവും 100 ദിന കർമ്മ പരിപാടിയുടെ സമാപനവും 24...

സഞ്ജുവുണ്ട് പക്ഷെ നായകനായല്ല. രാജസ്ഥാന്റെ പുതിയ നായകൻ ആര്?

ഐ പി എല്ലിന്റെ 18ആം സീസൺ ആരംഭിക്കാനിരിക്കെ താരങ്ങളെല്ലാവരും അവരുടെ ടീമിനൊപ്പം...