‘ഡീപ്ഫേക്ക് വീഡിയോകൾ രാജ്യത്ത് വലിയ ആശങ്ക സൃഷ്ടിക്കും’, നരേന്ദ്രമോദി

ന്യൂഡൽഹി: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ദുരുപയോഗം ചെയ്ത് ഡീപ്‌ഫേക്ക് വീഡിയോകൾ നിർമിക്കുന്നത് രാജ്യത്ത് വലിയ ആശങ്ക സൃഷ്ടിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇത്തരം വീഡിയോകൾ പ്രചരിക്കുന്നതിന് മുൻപ് തന്നെ ഡീപ് ഫേക്കുകൾ ഫ്ളാഗ് ചെയ്യാൻ ചാ​റ്റ്ജിപിടി സംഘത്തിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കാലത്ത് സാങ്കേതിക വിദ്യ ഉത്തരവാദിത്തത്തോടെ ഉപയോഗിക്കേണ്ടത് പ്രധാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ന്യൂഡൽഹിയിൽ ബിജെപി സംഘടിപ്പിച്ച ദീപാവലി മിലാൻ പരിപാടിയിൽ മാദ്ധ്യമപ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിഷയത്തെക്കുറിച്ച് ജനങ്ങളെ ബോധവാൻമാരാക്കണമെന്നും പ്രധാനമന്ത്രി മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു.

നടി രശ്മിക മന്ദാന, കത്രീന കൈഫ്, കജോൾ എന്നിവരുടെ മോർഫ് ചെയ്ത മുഖങ്ങളുള്ള ഡീപ്ഫേക്ക് വീഡിയോകൾ അടുത്തിടെ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇത് വലിയ പ്രതിസന്ധിക്ക് കാരണമായിരുന്നു. സംഭവത്തിൽ ചലച്ചിത്ര മേഖലയിൽ നിന്നും അമിതാഭ് ബച്ചൻ ഉൾപ്പടെ നിരവധി പ്രമുഖർ പ്രതികരണങ്ങളുമായി രംഗത്തെത്തിയിരുന്നു.

ഇത്തരം വീഡിയോകൾ പ്രചരിപ്പിക്കുന്നതിന് നടപടിയെടുക്കുമെന്ന് ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് ഉപദേശം നൽകിയിരുന്നു. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് തടയാൻ ഓൺലൈൻ പ്ളാറ്റ്ഫോമുകൾക്ക് നിയമപരമായ ബാധ്യതയുണ്ടെന്ന് കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ഡീപ്ഫേക്ക് വീഡിയോകൾ കഴിഞ്ഞ 36 മണിക്കൂറിനുളളിൽ നീക്കം ചെയ്തതായും ഐടി നിയമപ്രകാരം നടപടികൾ വേഗത്തിൽ നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഡിജിറ്റൽ മേഖലയിൽ ജനങ്ങൾക്ക് മതിയായ സുരക്ഷയും വിശ്വാസവും ഉറപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

കേരള ബജറ്റ് 2025: പെൻഷൻകാർക്കും സർക്കാർ ജീവനക്കാർക്കും സന്തോഷം നൽകുന്ന പ്രഖ്യാപനങ്ങൾ!

രണ്ടാം പിണറായി സർക്കാരിന്റെ അവസാന സമ്പൂർണ ബജറ്റ് അവതരിപ്പിച്ച് ധനമന്ത്രി കെ.എൻ...

സാമ്പത്തിക അവലോകന റിപ്പോർട്ട് മുൻകൂട്ടി നൽകിയില്ല. വിമർശനവുമായി പ്രതിപക്ഷം.

ബജറ്റിന് മുന്നോടിയായി സഭയിലെ എല്ലാ അംഗങ്ങൾക്കും സാമ്പത്തിക അവലോകന റിപ്പോർട്ട് നൽകുന്നത്...

തൃശൂരിൽ പുതിയ DCC പ്രസിഡന്റ്; ചരടുവലിയുമായി മുതിർന്ന കോൺഗ്രസ് നേതാവ്

തൃശ്ശൂരിലെ ലോക്‌സഭ തെരഞ്ഞെടുപ്പ് തോൽവിയിൽ നേതൃത്വത്തിന് മനപ്പൂർവമായ വീഴ്ചയെന്ന് കെപിസിസി അന്വേഷണ...

തട്ടിപ്പു വീരൻ എങ്ങനെ പ്രധാനമന്ത്രിയെ കണ്ടു? സുരേന്ദ്രൻ വ്യക്തമാക്കണം: സന്ദീപ് വാര്യർ

പകുതി വില തട്ടിപ്പു കേസിലെ പ്രതിയായ അനന്തു കൃഷ്ണൻ എങ്ങനെ പ്രധാനമന്ത്രിയെ...