ഹിന്ദിയിൽ അവസാനിക്കാത്ത വാക്‌പ്പോര്: ശ്രീധർ വെമ്പുവിന് ഡി എം കെ യുടെ മറുപടി

ഒരു ജോലി നേടാനും അതിൽ മുന്നേറാനും ഹിന്ദി പഠിക്കണമെന്ന് സോഹോ സ്ഥാപകനായ ശ്രീധർ വെമ്പു അഭിപ്രായപ്പെട്ടു. സാമൂഹ്യ മാധ്യമത്തിലൂടെയാണ് ശ്രീധർ വെമ്പു തന്റെ അഭിപ്രായം പറഞ്ഞത്. ഇതിനു മറുപടിയുമായി ഡി എം കെ നേതാവ് ശരവണൻ അണ്ണാദുരൈ രംഗത്തെത്തി. ഹിന്ദി ഭാഷ പഠനം അടിച്ചേല്പിക്കുന്നതിനെ ചൊല്ലി ഡിഎംകെ യും കേന്ദ്രവും തമ്മിലുള്ള അഭിപ്രായ വാക്പോരുകൾക്കിടയിലാണ് ശ്രീധർ വെമ്പു ഇതേ വാദവുമായി വന്നത്. തന്റെ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന തമിഴ്‌നാട്ടിലെ ഗ്രാമീണർക്ക് ഹിന്ദി അറിയില്ലെന്നും അത് ബുദ്ധിമുട്ടാണെന്നുമാണ് വെമ്പു പറഞ്ഞത്. പ്രത്യേകിച്ച് ഹിന്ദി ഭാഷ സംസാരിക്കുന്ന സ്ഥലങ്ങളിലെ ആൾക്കാരുമായി ബന്ധപ്പെടുമ്പോൾ ഇതൊരു പരിമിതിയാണെന്നും വെമ്പു പറഞ്ഞു.

ഡി എം കെ

“വെമ്പുവിന് താല്പര്യമാണെങ്കിൽ സ്വന്തം സ്ഥാപനത്തിലെ ഉദ്യോഗാർത്ഥികളെ ഹിന്ദി പഠിപ്പിക്കാവുന്നതാണ്. താങ്കളുടെ “ബിസിനസിന് വേണ്ടി തമിഴ്‌നാട്ടിലെ വിദ്യാർഥികൾ എന്തിനു ഹിന്ദി പഠിക്കണം? മറ്റുള്ള സംസ്ഥാനത്തുള്ള കുട്ടികൾക്കു ഇംഗ്ലീഷിന്റെ അടിസ്ഥാന പാഠങ്ങളെങ്കിലും പഠിപ്പിക്കാൻ താങ്കൾക് കേന്ദ്രത്തോട് ആവശ്യപ്പെടാമല്ലോ” എന്നുമാണ് ഡി എം കെ വക്താവ് ശരവണൻ അണ്ണാദുരൈ നൽകിയ മറുപടി. ഹിന്ദി അടിച്ചേൽപ്പിക്കുന്ന കേന്ദ്ര നീക്കത്തിനെതിരെ തമിഴ്‌നാട്ടിൽ ദിനംപ്രതി പ്രതിഷേധങ്ങൾ നടന്നുകൊണ്ടിരിക്കുകയുമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

കേരളത്തിൽ അഭയം തേടിയ ജാർഖണ്ഡ് സ്വദേശികളെ സംരക്ഷിക്കണം: പോലീസിനോട് ഹൈക്കോടതി.

കേരളത്തിൽ അഭയം തേടി ജാർഖണ്ഡിൽ നിന്നുമെത്തിയ നവദമ്പതികളെ സംരക്ഷിക്കണമെന്ന് പോലീസിന് ഹൈക്കോടതിയുടെ...

ശശി തരൂർ രാഹുൽ ഗാന്ധിക്ക് തൊട്ടു താഴെ! നൽകാൻ പോകുന്നത് ഈ സുപ്രധാന പദവി !

കേരളം തിരഞ്ഞെടുപ്പുകളിലേക്കു കടക്കാനിരിക്കെ, സംസ്ഥാന കോൺഗ്രസിൽ ഈ ദിവസങ്ങളിലായി ഏറെ കോളിളക്കമുണ്ടാക്കിയ...

വിജയ്‌ക്കെതിരെ മലയാളിയുടെ പ്രതിഷേധം: വീട്ടിലേക്ക് ചെരിപ്പേറ്

നടനും തമിഴക വെട്രി കഴകം സ്ഥാപകനുമായ വിജയ്‌യുടെ വസതിയിലേക്ക് ചെരിപ്പെറിഞ്ഞു മലയാളി...

കൊല്ലം കോർപറേഷൻ ഉപതെരഞ്ഞെടുപ്പ്. സി പി ഐക്ക് ജയം, വിട്ടു നിന്ന് ബിജെപി

കൊല്ലം കോർപറേഷൻ ഉപതെരഞ്ഞെടുപ്പിൽ സിപിഐ സ്ഥാനാർഥിക്കു ജയം. സിപിഐയുടെ ഹണി ബെഞ്ചമിനാണ്...