ബജറ്റ് കത്തിക്കും; പ്രതിഷേധിച്ച് കർഷക സംഘടനകൾ

ഡല്‍ഹി: ബജറ്റിനെതിരെ കടുത്ത പ്രതിഷേധം. കർഷക വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി ബജറ്റിന്റെ പകർപ്പ് കത്തിക്കുന്നു. വിളകൾക്ക് താങ്ങുവില നൽകാത്ത ബി.ജെ.പിക്ക് വോട്ടില്ലെന്നു കർഷക സംഘടനകൾ പ്രഖ്യാപിച്ചു. സംയുക്ത കിസാൻ മോർച്ചയുടെ നേതൃത്വത്തിലാണ് പ്രതിഷേധം.

കൊയ്ത്തെടുത്ത വിളകൾ സംഭരിക്കുന്നതിൽ ഉൾപ്പെടെ കുത്തക കമ്പനികളെ നിയോഗിക്കുന്നതിലാണ് കർഷക സംഘടനകൾ പ്രതിഷേധം അറിയിച്ചത്. ശക്തമായ കർഷക സമരം മൂലം പിൻവലിച്ച മൂന്ന് കരി നിയമങ്ങൾ തിരികെ കൊണ്ടുവരാനാണ് കേന്ദ്രം ബജറ്റിലൂടെ ശ്രമിക്കുന്നത്. പിൻവാതിലിലൂടെ കേന്ദ്രം നടത്തുന്ന ശ്രമം തുറന്നു കാട്ടുന്നത്തിനായിട്ടാണ് നാളെ ബജറ്റ് കത്തിക്കുന്നത്. താങ്ങുവില നിയമം മൂലം നടപ്പിലാക്കാതെ പിന്നോട്ടില്ലെന്ന നിലപാടാണ് കർഷക സംഘടനകൾക്ക് ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് ഗണ്യമായ തുക നീക്കിവയ്ക്കണം എന്ന ആവശ്യം അംഗീകരിച്ചില്ല. കൃഷി മന്ത്രാലയത്തിനേക്കാൾ അഞ്ചിരട്ടിയാണ് പ്രതിരോധ മന്ത്രാലയത്തിന് അനുവദിച്ചത്. ഈ അവഗണയാണ് പ്രതിഷേധത്തിന് പ്രധാന കാരണം.#budget

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

മമ്മൂട്ടി സിപിഎം ബന്ധം ഉപേക്ഷിക്കുമെന്ന് ചെറിയാന്‍ ഫിലിപ്പ്

തിരുവനന്തപുരം: താമസിയാതെ തന്നെ മമ്മൂട്ടി സിപിഎം ബന്ധം ഉപേക്ഷിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ്...

സ്‌കൂട്ടർ യാത്രക്കാരിയെ കാർ കയറ്റിക്കൊന്ന കേസ്: ഡോ. ശ്രീക്കുട്ടിക്ക് ജാമ്യം

കൊല്ലം: കൊല്ലം മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാര്‍ കയറ്റി കൊലപ്പെടുത്തിയെന്ന കേസില്‍...

തിരുപ്പതി ലഡു വിവാദത്തില്‍ ചന്ദ്രബാബു നായിഡുവിന് വിമര്‍ശനം

ഡല്‍ഹി: എന്തു തെളിവിന്‍റെ അടിസ്ഥാനത്തിലാണ് മൃഗക്കൊഴുപ്പ് ചേര്‍ത്ത നെയ്യു കൊണ്ടാണ് തിരുപ്പതി...

ജാഫര്‍ ഇടുക്കിക്കെതിരെ പീഡന പരാതി

തിരുവനന്തപുരം: മുകേഷ് എംഎല്‍എ ഉള്‍പ്പടെ നിരവധി നടന്‍മാര്‍ക്കെതിരെ പീഡന പരാതി നല്‍കിയ...