ദില്ലി ചലോ സമരം; പ്രതിരോധ സംവിധാനം ശക്തമാക്കി; ദേശീയ പാത അടച്ചു

ഡൽഹി: ദില്ലി ചലോ സമരം കൂടുതൽ കടുപ്പിച്ച് കർഷകർ. പഞ്ചാബ് ഹരിയാന അതിർത്തിയിൽ സർവ സന്നാഹങ്ങളുമായി കർഷകർ പ്രതിഷേധം കടുപ്പിച്ചു. കൂടുതൽ കർഷകരെത്തിയതോടെ ശംഭു അതിർത്തിയിൽ കിലോ മീറ്ററുകളോളം നീളത്തിൽ ട്രാക്ടറുകൾ നിരന്നു. എന്ത് തടസം ഉണ്ടായാലും സമരവുമായി മുന്നോട്ടെന്ന ഉറച്ച നിലപാടിലാണ് കർഷകർ. കർഷകരെ നേരിടാൻ ഹരിയാന പൊലീസ് വിന്യാസം ശക്തമാക്കി.

യുദ്ധസമാനമാണ് പൊലീസിന്റെ പ്രതിരോധ സംവിധാനങ്ങൾ ഒരുക്കിയിരിക്കുന്നത്. ദേശീയ പാത അടച്ചു. ചിലയിടങ്ങളിൽ റോഡുകൾ കുഴിച്ചും പൊലീസ് ഗതാഗതം തടഞ്ഞു. പൊലീസ് നിയന്ത്രണങ്ങളെ തുടർന്ന് ദില്ലിയിൽ രാവിലെ ഗതാഗതക്കുരുക്ക് രൂക്ഷമായിരുന്നു. ഇന്നലെയും കിലോമീറ്ററുകളോളം ഗതാഗത കുരുക്ക് രൂപപ്പെട്ടിരുന്നു. അതേസമയം, കർഷക സമരത്തിന് പിന്തുണയുമായി രാജവ്യാപക പ്രതിഷേധത്തിനൊരുങ്ങുകയാണ് കോൺഗ്രസ്. പിസിസികളുടെ നേതൃത്വത്തിൽ 16 ന് പ്രതിഷേധം നടത്തും. ഉറപ്പ് നൽകിയ വാഗ്ദാനങ്ങൾ പാലിക്കാതെ സമരത്തെ അടിച്ചമർത്താനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്ന് കോൺഗ്രസ് കുറ്റപ്പടുത്തി. കർഷക സമരത്തെ പിന്തുണച്ച് ബിഎസ്പിയും രംഗത്തെത്തി. കർഷകരുടെ ആവശ്യങ്ങൾ സർക്കാർ ഗൗരവതരമായി പരിഗണിക്കണം എന്ന് മായാവതി ആവശ്യപ്പെട്ടു. കർഷകർ രാജ്യത്തിൻ്റെ അന്നദാതാക്കളാണെന്നും സമരത്തെ അടിച്ചമർത്തരുതെന്നും മായാവതി കൂട്ടിച്ചേര്‍ത്തു.#farmers-protest

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

മമ്മൂട്ടി സിപിഎം ബന്ധം ഉപേക്ഷിക്കുമെന്ന് ചെറിയാന്‍ ഫിലിപ്പ്

തിരുവനന്തപുരം: താമസിയാതെ തന്നെ മമ്മൂട്ടി സിപിഎം ബന്ധം ഉപേക്ഷിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ്...

സ്‌കൂട്ടർ യാത്രക്കാരിയെ കാർ കയറ്റിക്കൊന്ന കേസ്: ഡോ. ശ്രീക്കുട്ടിക്ക് ജാമ്യം

കൊല്ലം: കൊല്ലം മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാര്‍ കയറ്റി കൊലപ്പെടുത്തിയെന്ന കേസില്‍...

തിരുപ്പതി ലഡു വിവാദത്തില്‍ ചന്ദ്രബാബു നായിഡുവിന് വിമര്‍ശനം

ഡല്‍ഹി: എന്തു തെളിവിന്‍റെ അടിസ്ഥാനത്തിലാണ് മൃഗക്കൊഴുപ്പ് ചേര്‍ത്ത നെയ്യു കൊണ്ടാണ് തിരുപ്പതി...

ജാഫര്‍ ഇടുക്കിക്കെതിരെ പീഡന പരാതി

തിരുവനന്തപുരം: മുകേഷ് എംഎല്‍എ ഉള്‍പ്പടെ നിരവധി നടന്‍മാര്‍ക്കെതിരെ പീഡന പരാതി നല്‍കിയ...