ഇറാൻ പ്രസിഡന്റ് ​തെര​ഞ്ഞെടുപ്പ്: നാമനിർദേശ പത്രിക സമർപ്പിച്ച് മുൻ സ്പീക്കർ അലി ലാറിജാനി

ദുബൈ: ഇറാനിൽ ​ ഈ മാസം 28 ന് നടക്കുന്ന പ്രസിഡന്റ് ​തെര​ഞ്ഞെടുപ്പിൽ മത്സരിക്കാൻ മുൻ പാർലമെന്റ് സ്പീക്കർ അലി ലാറിജാനി രംഗത്ത്.ഇന്നലെ ആരംഭിച്ച രജിസ്​ട്രേഷനിൽ നാമനിർദേശ പത്രിക ലാരിജാനി സമർപ്പിച്ചു.

പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ മരിച്ചതിനെത്തുടർന്നാണ് അടുത്ത മാസം തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.നാമനിർദേശ പത്രിക സമർപ്പിച്ചാലും പരമോന്നത നേതാവ് അലി ഖാംനായിയുടെ നേതൃത്തിലുള്ള ഗാർഡിയൻ കൗൺസിലിന്റെ അംഗീകാരം ലഭിച്ചാലെ മത്സരിക്കാനാകുള്ളു.

2021ൽ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ രജിസ്റ്റർ ചെയ്തെങ്കിലും ഗാർഡിയൻ കൗൺസിൽ അനുമതി നൽകിയില്ല. എന്നാൽ ഇക്കുറി കൗൺസിൽ തന്നെ അയോഗ്യനാക്കില്ലെന്ന് ഉന്നത ഉദ്യോഗസ്ഥർ ഉറപ്പുനൽകിയതിനെ തുടർന്നാണ് ലാറിജാനി മത്സരിക്കാൻ തീരുമാനിച്ചതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ഇറാനികൾ നേരിടുന്ന സാമ്പത്തിക പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിലും യു.എസ് ഉപരോധം പരിഹരിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് ലാറിജാനി മാധ്യമപ്രവർത്തകരോട് പറഞ്ഞു.#iran president

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

മമ്മൂട്ടി സിപിഎം ബന്ധം ഉപേക്ഷിക്കുമെന്ന് ചെറിയാന്‍ ഫിലിപ്പ്

തിരുവനന്തപുരം: താമസിയാതെ തന്നെ മമ്മൂട്ടി സിപിഎം ബന്ധം ഉപേക്ഷിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ്...

സ്‌കൂട്ടർ യാത്രക്കാരിയെ കാർ കയറ്റിക്കൊന്ന കേസ്: ഡോ. ശ്രീക്കുട്ടിക്ക് ജാമ്യം

കൊല്ലം: കൊല്ലം മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാര്‍ കയറ്റി കൊലപ്പെടുത്തിയെന്ന കേസില്‍...

തിരുപ്പതി ലഡു വിവാദത്തില്‍ ചന്ദ്രബാബു നായിഡുവിന് വിമര്‍ശനം

ഡല്‍ഹി: എന്തു തെളിവിന്‍റെ അടിസ്ഥാനത്തിലാണ് മൃഗക്കൊഴുപ്പ് ചേര്‍ത്ത നെയ്യു കൊണ്ടാണ് തിരുപ്പതി...

ജാഫര്‍ ഇടുക്കിക്കെതിരെ പീഡന പരാതി

തിരുവനന്തപുരം: മുകേഷ് എംഎല്‍എ ഉള്‍പ്പടെ നിരവധി നടന്‍മാര്‍ക്കെതിരെ പീഡന പരാതി നല്‍കിയ...