മോഷണത്തിനിടെ കൊലപാതകം; വധശിക്ഷ നടപ്പാക്കി സൗദി

റിയാദ്: മോഷണ ശ്രമത്തിനിടെ കൊലപാതകം നടത്തിയ കേസില്‍ സൗദി അറേബ്യയില്‍ നാല് പ്രവാസികളുടെ വധശിക്ഷ നടപ്പാക്കി. സുഡാന്‍ പൗരനായ അല്‍ഹാദി ഹമദ് ഫദ്ലുല്ലയെ കൊലപ്പെടുത്തിയ കേസിലാണ് എത്യോപ്യക്കാരായ നാലു പേരുടെ വധശിക്ഷ നടപ്പാക്കിയത്.

അലി അബ്ദുല്ല, നഖസ് ബുര്‍ഹ, ശാബര്‍ ശന്‍ബ, അഫതം ഹഖൂസ് എന്നിവരുടെ വധശിക്ഷയാണ് റിയാദില്‍ നടപ്പാക്കിയതെന്ന് ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ ദിവസം അറിയിച്ചു. സുഡാനിയെ വടി കൊണ്ട് അടിക്കുകയും നിരവധി തവണ കുത്തുകയും ചെയ്ത പ്രതികള്‍ ഇയാളുടെ കയ്യും കാലും കെട്ടുകയും സമീപത്തുള്ളവരെ ആയുധം കാണിച്ച് ഭീഷണിപ്പെടുത്തി അദ്ദേഹത്തിന്‍റെ പക്കലുണ്ടായിരുന്ന മുഴുവന്‍ വസ്തുക്കളും തട്ടിയെടുക്കുകയും ചെയ്തു. ആക്രമണത്തില്‍ പരിക്കേറ്റ സുഡാനി മരിച്ചു. തുടര്‍ന്ന് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. കുറ്റസമ്മതം നടത്തിയ പ്രതികള്‍ക്ക് കോടതി വധശിക്ഷ വിധിക്കുകയായിരുന്നു.#saudi

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

മമ്മൂട്ടി സിപിഎം ബന്ധം ഉപേക്ഷിക്കുമെന്ന് ചെറിയാന്‍ ഫിലിപ്പ്

തിരുവനന്തപുരം: താമസിയാതെ തന്നെ മമ്മൂട്ടി സിപിഎം ബന്ധം ഉപേക്ഷിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ്...

സ്‌കൂട്ടർ യാത്രക്കാരിയെ കാർ കയറ്റിക്കൊന്ന കേസ്: ഡോ. ശ്രീക്കുട്ടിക്ക് ജാമ്യം

കൊല്ലം: കൊല്ലം മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാര്‍ കയറ്റി കൊലപ്പെടുത്തിയെന്ന കേസില്‍...

തിരുപ്പതി ലഡു വിവാദത്തില്‍ ചന്ദ്രബാബു നായിഡുവിന് വിമര്‍ശനം

ഡല്‍ഹി: എന്തു തെളിവിന്‍റെ അടിസ്ഥാനത്തിലാണ് മൃഗക്കൊഴുപ്പ് ചേര്‍ത്ത നെയ്യു കൊണ്ടാണ് തിരുപ്പതി...

ജാഫര്‍ ഇടുക്കിക്കെതിരെ പീഡന പരാതി

തിരുവനന്തപുരം: മുകേഷ് എംഎല്‍എ ഉള്‍പ്പടെ നിരവധി നടന്‍മാര്‍ക്കെതിരെ പീഡന പരാതി നല്‍കിയ...