ഹരികുമാറിന്‍റെയും കനകലതയുടെയും സംസ്കാരച്ചടങ്ങുകള്‍ ഇന്ന്

തിരുവനന്തപുരം: ഇന്നലെ അന്തരിച്ച സംവിധായകന്‍ ഹരികുമാറിന്‍റെയും നടി കനകലതയുടെയും സംസ്കാരച്ചടങ്ങുകള്‍ ഇന്ന് നടക്കും. ഹരികുമാറിന്‍റെ മൃതദേഹം രാവിലെ പാങ്ങോട് ചിത്രാ നഗറിലെ വീട്ടിലും 12.30ന് വൈലോപ്പിള്ളി സംസ്ക്യതി ഭവനിലും പൊതുദർശനത്തിന് വക്കും.. ഉച്ചയ്ക്ക് 2.30 ന് തൈക്കാട് ശാന്തികവാടത്തിലാണ് സംസ്കാര ചടങ്ങുകൾ നടക്കുക. സമൂഹത്തിന്‍റെ വിവിധ മേഖലയിലുള്ളവർ ഹരികുമാറിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി.

ഇന്നലെ വൈകിട്ടാണ് സംവിധായകനും തിരക്കഥാകൃത്തുമായ ഹരികുമാർ അന്തരിച്ചത്. അർബുദത്തെ തുടർന്ന് ചികിത്സയിലായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.1981-ൽ പുറത്തിറങ്ങിയ ആമ്പൽ പൂവാണ് ആദ്യചിത്രം. 1994-ൽ എം. ടി. വാസുദേവൻ നായരുടെ തിരക്കഥയിൽ സംവിധാനം ചെയ്ത് സുകൃതം ശ്രദ്ധേയമായ ചിത്രമാണ്. മാക്ട ചെയർമാനായി പ്രവർത്തിച്ച ഇദ്ദേഹം ദേശീയ ചലച്ചിത്രപുരസ്ക്കാര ജൂറിയിൽ അംഗമായിട്ടുണ്ട് . ശ്രദ്ധേയമായ ഒട്ടേറെ ഡോക്യുമെന്ററികളും സംവിധാനം ചെയ്തിട്ടുണ്ട് .

നടി കനകലതയുടെ സംസ്കാരവും ഇന്ന് നടക്കും. പാര്‍ക്കിന്‍സണ്‍സ്‌ രോഗ ബാധയെ തുടര്‍ന്ന് ചികിത്സയിലിക്കെ തിരുവനന്തപുരത്തായിരുന്നു അന്ത്യം. 350ലധികം ചിത്രങ്ങളിലും അമ്പതിലധികം സീരിയലുകളിലും കനകലത അഭിനയിച്ചിട്ടുണ്ട്. 2022 മുതൽ രോഗബാധിതയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

നാടകീയമായി രാജ്യസഭ; കോൺഗ്രസ് എംപിയുടെ സീറ്റിൽ നോട്ടുകെട്ട് കണ്ടെത്തിയെന്ന് ആരോപണം

ഡൽഹി: രാജ്യസഭയിലെ കോൺഗ്രസ് ബെഞ്ചിൽ നിന്നും നോട്ട്‌കെട്ട് കണ്ടെത്തിയെന്ന മന്ത്രി കിരൺ...

ചാർജിങ് നെറ്റ്‌വർക്കിൽ പുത്തൻ വിപ്ലവം JET EV ചർച്ചാവിഷയമാകുന്നു

കൊച്ചി പ്രവർത്തിക്കുന്ന Start up Renewgen Innovations Private Limited-ൻ്റെ ബ്രാൻഡ്...

‘സീരിയലുകൾ എൻഡോസൾഫാൻ’; പ്രേംകുമാറിനെതിരെ മന്ത്രി കെ ബി ​ഗണേഷ് കുമാർ

തിരുവനന്തപുരം: മലയാള ടെലിവിഷൻ സീരിയലുകൾ എൻഡോസൾഫാനേക്കാൾ മാരകമാണെന്ന കേരള ചലച്ചിത്ര അക്കാദമി...

മുൻ എം.എൽ.എയുടെ പി.എ.യുടെ ഫോൺ ഹാക്ക് ചെയ്തുതട്ടിയത് ലക്ഷങ്ങൾ

റാന്നി: മൊബൈൽ ഫോൺ ഹാക്കുചെയ്ത് ബാങ്ക് അക്കൗണ്ടിൽനിന്ന് ഏഴുലക്ഷത്തോളം രൂപ തട്ടിയെടുത്തു....