ഭാര്യയെ കഴുത്തുഞെരിച്ച് കൊന്നശേഷം മൃതദേഹത്തിനൊപ്പം സെല്‍ഫി; ശേഷം ഭര്‍ത്താവ് ജീവനൊടുക്കി

ഗസിയാബാദ്: ഭാര്യയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയതിന് ശേഷം മൃതദേഹത്തിനൊപ്പം സെല്‍ഫിയെടുത്ത് യുവാവ്.
കൊലപാതകത്തിന് ശേഷം ഭര്‍ത്താവ് ജീവനൊടുക്കി. ഉത്തര്‍പ്രദേശിലെ ഗസിയാബാദിലാണ് സംഭവം.
ഇറ്റാഹ് സ്വദേശികളായ ദമ്പതികള്‍ ഗസിയാബാദിലാണ് താമസിച്ചിരുന്നത്. ഭര്‍ത്താവ് ലോണിയിലാണ് ജോലി ചെയ്തിരുന്നത്. ഭാര്യ നോയിഡയിലെ ഒരു സ്വകാര്യ കമ്പനിയിലും. യുവതി ജോലിക്ക് പോകുന്നതിനെച്ചൊല്ലി ഇരുവരും തമ്മില്‍ പലതവണ തര്‍ക്കമുണ്ടായതായി റിപ്പോര്‍ട്ടുണ്ട്.വീട്ടുതര്‍ക്കമാണ് സംഭവത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് സംശയിക്കുന്നത്. ഷാള്‍ ഉപയോഗിച്ച് ഭര്‍ത്താവ് ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതിനു ശേഷം മൃതദേഹം മടിയിലിരുത്തി സെല്‍ഫിയെടുത്ത് ബന്ധുക്കള്‍ക്ക് അയച്ചുകൊടുക്കുകയും ചെയ്തു. യുവാവിന്റെ ഇളയ സഹോദരന്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും ലഭിക്കാതെ വന്നതിനെ തുടര്‍ന്ന് വീട്ടിലെത്തിയപ്പോഴാണ് സംഭവത്തെക്കുറിച്ച് അറിയുന്നത്. കട്ടിലില്‍ യുവതിയുടെ മൃതദേഹവും ആത്മഹത്യ ചെയ്ത നിലയില്‍ സഹോദരനെയും കണ്ടെത്തുകയായിരുന്നു. പൊലീസെത്തി മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചു. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ചാർജിങ് നെറ്റ്‌വർക്കിൽ പുത്തൻ വിപ്ലവം JET EV ചർച്ചാവിഷയമാകുന്നു

കൊച്ചി പ്രവർത്തിക്കുന്ന Start up Renewgen Innovations Private Limited-ൻ്റെ ബ്രാൻഡ്...

‘സീരിയലുകൾ എൻഡോസൾഫാൻ’; പ്രേംകുമാറിനെതിരെ മന്ത്രി കെ ബി ​ഗണേഷ് കുമാർ

തിരുവനന്തപുരം: മലയാള ടെലിവിഷൻ സീരിയലുകൾ എൻഡോസൾഫാനേക്കാൾ മാരകമാണെന്ന കേരള ചലച്ചിത്ര അക്കാദമി...

മുൻ എം.എൽ.എയുടെ പി.എ.യുടെ ഫോൺ ഹാക്ക് ചെയ്തുതട്ടിയത് ലക്ഷങ്ങൾ

റാന്നി: മൊബൈൽ ഫോൺ ഹാക്കുചെയ്ത് ബാങ്ക് അക്കൗണ്ടിൽനിന്ന് ഏഴുലക്ഷത്തോളം രൂപ തട്ടിയെടുത്തു....

ഇന്ത്യയെ അവഹേളിച്ച് ബംഗ്ലാദേശ്; ദേശീയ പതാകയിൽ ചവിട്ടി

ധാക്ക: ഇന്ത്യയുടെ ദേശീയ പതാകയെ അവഹേളിച്ച് ബം​ഗ്ലാദേശിലെ വിദ്യാർത്ഥികൾ. ബംഗ്ലാദേശിലെ വിവിധ...