ഗ്രാമി അവാര്‍ഡ്സില്‍ തിളങ്ങി തബലിസ്റ്റ് ഉസ്താദ് സാക്കിര്‍ ഹുസൈന്‍

ലോസ് ആഞ്ജലസ്: സംഗീത ലോകത്തെ ഏറ്റവും ജനപ്രിയ പുരസ്‌കാരമായ ഗ്രാമി അവാര്‍ഡ് തബലിസ്റ്റ് ഉസ്താദ് സാക്കിര്‍ ഹുസൈന്. മൂന്ന് പുരസ്‌കാരങ്ങളാണ് സാക്കിര്‍ ഹുസൈന്‍ സ്വന്തമാക്കിയത്. മികച്ച ഗ്ലോബല്‍ മ്യൂസിക് പെര്‍ഫോമന്‍സ്, മികച്ച കണ്ടംപെററി ഇന്‍സ്ട്രുമെന്റല്‍ ആല്‍ബം, മികച്ച ഗ്ലോബല്‍ മ്യൂസിക് ആല്‍ബം എന്നീ വിഭാഗങ്ങളിലാണ് പുരസ്‌കാരം.

ആസ് വി സ്പീക്ക് എന്ന ആല്‍ബത്തിലെ ‘പാഷ്‌തോ’ എന്ന ഗാനത്തിലൂടെ രാകേഷ് ചൗരസ്യ, ബെല ഫ്‌ലെക്ക്, എഡ്ഗാര്‍ മേയര്‍ എന്നിവരോടൊപ്പം സക്കീര്‍ ഹുസൈന്‍ മികച്ച ഗ്ലോബല്‍ മ്യൂസിക് പെര്‍ഫോമന്‍സിനുള്ള പുരസ്‌കാരം നേടി. പ്രധാനമന്ത്രിയുടെ ‘അബൻഡന്‍സ് ഇന്‍ മില്ലെറ്റ്സ്’ എന്ന പ്രസംഗം ഉള്‍ക്കൊള്ളുന്ന ‘അബൻഡന്‍സ് ഇന്‍ മില്ലെറ്റ്സ്’ എന്ന ഗാനത്തെ പിന്തള്ളിയാണ് ‘പാഷ്‌തോ’ പുരസ്‌കാരം സ്വന്തമാക്കിയത്. രാജ്യപുരോഗതിയില്‍ ചെറുധാന്യങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് പറയുന്ന ഗാനം ഫാല്‍ഗുനിയും ഗൗരവ് ഷായും ചേര്‍ന്നാണ് രചിച്ച് ആലപിച്ചിരിക്കുന്നത്.

മികച്ച കണ്ടംപെററി ഇന്‍സ്ട്രുമെന്റല്‍ ആല്‍ബം വിഭാഗത്തിലെ പുരസ്‌കാരവും സാക്കിര്‍ ഹുസൈന്‍ നേടി. രാകേഷ് ചൗരസ്യ, ബെല ഫ്‌ലെക്ക്, എഡ്ഗാര്‍ മേയര്‍ എന്നിവരോടൊപ്പം സാക്കിര്‍ ഹുസൈന്‍ ഒരുക്കിയ ‘ആസ് വി സ്പീക്ക്’ എന്ന ആല്‍ബമാണ് പുരസ്‌കാരം സ്വന്തമാക്കിയത്.

മികച്ച ഗ്ലോബല്‍ മ്യൂസിക് ആല്‍ബത്തിനുള്ള പുരസ്‌കാരം ഫ്യൂഷന്‍ ബാന്‍ഡായ ശക്തി തയ്യാറാക്കിയ ‘ദിസ് മൊമന്റ്’ എന്ന ആല്‍ബത്തിനാണ്. സാക്കിര്‍ ഹുസൈന്‍, ഗായകന്‍ ശങ്കര്‍ മഹാദേവന്‍, താളവാദ്യ വിദഗ്ധന്‍ വി സെല്‍വഗണേഷ്, വയലിനിസ്റ്റ് ഗണേഷ് രാജഗോപാലന്‍, ബ്രിട്ടീഷ് ഗിറ്റാറിസ്റ്റ് ജോണ്‍ മക്ലാഫിന്‍ എന്നിവര്‍ ചേര്‍ന്നാണ് ‘ദിസ് മൊമന്റ്’ യാഥാര്‍ഥ്യമാക്കിയത്.

കഴിഞ്ഞ വര്‍ഷം ജൂണ്‍ 30-നാണ് ശക്തി തയ്യാറാക്കിയ ‘ദിസ് മൊമന്റ്’ എന്ന ആല്‍ബം പുറത്തിറങ്ങിയത്. എട്ടു ഗാനങ്ങളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 1973-ല്‍ ജോണ്‍ മക്ലാഫിനും സാക്കിര്‍ ഹുസൈനും വയലിനിസ്റ്റ് എല്‍ ശങ്കറും താളവാദ്യ വിദഗ്ദ്ധന്‍ വിക്കു വിനായക്റാമും ചേര്‍ന്നാണ് ശക്തി എന്ന ഫ്യൂഷന്‍ ബാന്‍ഡിന് രൂപം നല്‍കിയത്. പിന്നീട് 2020-ല്‍ മക്ലാഫിന്‍ ശങ്കര്‍ മഹാദേവനേയും വിക്കു വിനായക്റാമിന്റെ മകനായ സെല്‍വഗണേഷിനേയും വയലിനിസ്റ്റ് ഗണേഷ് രാജഗോപാലനേയും ഉള്‍പ്പെടുത്തി മക്ലാഫിന്‍ ബാന്‍ഡ് പരിഷ്‌കരിക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

മമ്മൂട്ടി സിപിഎം ബന്ധം ഉപേക്ഷിക്കുമെന്ന് ചെറിയാന്‍ ഫിലിപ്പ്

തിരുവനന്തപുരം: താമസിയാതെ തന്നെ മമ്മൂട്ടി സിപിഎം ബന്ധം ഉപേക്ഷിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ്...

സ്‌കൂട്ടർ യാത്രക്കാരിയെ കാർ കയറ്റിക്കൊന്ന കേസ്: ഡോ. ശ്രീക്കുട്ടിക്ക് ജാമ്യം

കൊല്ലം: കൊല്ലം മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാര്‍ കയറ്റി കൊലപ്പെടുത്തിയെന്ന കേസില്‍...

തിരുപ്പതി ലഡു വിവാദത്തില്‍ ചന്ദ്രബാബു നായിഡുവിന് വിമര്‍ശനം

ഡല്‍ഹി: എന്തു തെളിവിന്‍റെ അടിസ്ഥാനത്തിലാണ് മൃഗക്കൊഴുപ്പ് ചേര്‍ത്ത നെയ്യു കൊണ്ടാണ് തിരുപ്പതി...

ജാഫര്‍ ഇടുക്കിക്കെതിരെ പീഡന പരാതി

തിരുവനന്തപുരം: മുകേഷ് എംഎല്‍എ ഉള്‍പ്പടെ നിരവധി നടന്‍മാര്‍ക്കെതിരെ പീഡന പരാതി നല്‍കിയ...