ചോരക്കുഞ്ഞുങ്ങളെ ഈ പ്രദേശത്ത് ഉപേക്ഷിക്കുന്നത് തുടർക്കഥയാകുന്നു; പിന്നിൽ മാഫിയ സംഘം?

കൊട്ടാരക്കര: വാളകം ബഥനി കുരിശടിക്കു സമീപം മൂന്ന് ചോരകുഞ്ഞുങ്ങളെ മൂന്ന് തവണയായി ഉപേക്ഷിച്ചിട്ടും അന്വേഷണം നടത്തി കുറ്റവാളികളെ കണ്ടെത്തുന്നതിൽ പൊലീസ് പരാജയപ്പെട്ടത് ഗൗരവമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.

2018 ഡിസംബർ 7നാണ് ആദ്യ നവജാത ശിശുവിനെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. അത് ഏറെ ചർച്ച ചെയ്യപ്പട്ടെങ്കിലും അന്വേഷണം എങ്ങുമെത്തിയില്ല. പിന്നീട് 2022ൽ അതേസ്ഥലത്ത് വീണ്ടും ഒരു നവജാത ശിശു ഉപേക്ഷിക്കപ്പെട്ട നിലയിൽ കാണപ്പെട്ടു. അതോടെ പള്ളി അധികൃതർ കുരിശടിക്ക് സമീപം സി.സി.ടി.വി ക്യാമറ സ്ഥാപിച്ചു. എന്നിട്ടും ജനുവരി 17ന് മറ്റൊരു കുഞ്ഞിനെ അവിടെ കണ്ടെത്തി. നാട്ടുകാരും പള്ളി അധികൃതരും ക്യാമറ പരിശോധിച്ചപ്പോൾ രാത്രി രണ്ടുമണിയോടെ ആയൂർ ഭാഗത്തു നിന്ന് ഒരു സ്കൂട്ടർ കുരിശടിക്ക് സമീപമെത്തി മദ്ധ്യവയസ്ക്കനായ ഒരാൾ കുഞ്ഞിനെ അവിടെ ഉപേക്ഷിച്ചശേഷം കൊട്ടാരക്കര ഭാഗത്തേക്കു വണ്ടി ഓടിച്ചുപോയതായി കണ്ടു.

തെളിവുകൾ കിട്ടിയിട്ടും പ്രതികളെ കണ്ടെത്താൻ പൊലീസിന് കഴിഞ്ഞില്ലെന്ന് നാട്ടുകാർ പറയുന്നു. പൊതു പ്രവർത്തകനായ വാളകം സ്വദേശി അലക്സ് മാമ്പുഴ ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് പരാതി നൽകി. അന്വേഷണം എങ്ങുമെത്താതാതോടെ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. പിഞ്ചു കുഞ്ഞുങ്ങളെ ഇത്തരത്തിൽ ഉപേക്ഷിക്കുന്നതിന് പിന്നിൽ ഏതോ മാഫിയാ സംഘമുള്ളതായി പരാതിക്കാരൻ ആരോപിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

സംസ്ഥാനത്തെ വൈദ്യുതി സ്വയം പര്യാപ്തതയിലെത്തിക്കുക ലക്ഷ്യം: മന്ത്രി കെ കൃഷ്ണൻകുട്ടി

രണ്ടാമത് കേരള രാജ്യാന്തര ഊർജ മേളയ്ക്ക് തുടക്കമായി. മന്ത്രി കെ കൃഷ്ണൻകുട്ടി...

ആർഭാടങ്ങളില്ലാതെ ‘അദാനി’ കല്യാണം; സാമൂഹിക സേവനത്തിന് 10000 കോടി

അഹമ്മദാബാദ്: ആഘോഷങ്ങൾ ഒഴിവാക്കി മകന്‍റെ വിവാഹം ലാളിതമായി നടത്തി ഗൗതം അദാനി....

അഭിമാന നേട്ടവുമായി ബിജെപി

ഡൽഹി : ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ അവസാന മണിക്കൂറുകളിലെത്തി നിൽക്കുമ്പോൾ...

കെജ്‍രിവാളിനെതിരെ വിമർശനവുമായി അണ്ണാ ഹസാരെ

ഡൽഹി : അരവിന്ദ് കെജ്‍രിവാളിനെതിരെ രൂക്ഷവിമർശനവുമായി അണ്ണാ ഹസാരെ രം​ഗത്ത്. ഡൽഹി...