”ഗ്യാൻവാപിയില്‍ അഞ്ച് തവണ പൂജ ചെയ്യും”

ഡല്‍ഹി: ഗ്യാൻവാപി മസ്ജിദിലെ തെക്കേ അറയിൽ ദിവസവും അഞ്ച് തവണ പൂജ ചെയുമെന്ന് വ്യാസ് കുടുംബം. ദിവസവും അഞ്ച് തവണ ആരതി നടത്താനാണ് തീരുമാനം. പൂജ തടയണമെന്ന് ആവശ്യപ്പെട്ട് മസ്ജിദ് കമ്മറ്റി അലഹബാദ് ഹൈക്കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്.

ഗ്യാൻവാപി മസ്ജിദിലെ തെക്കേ അറയിൽ പൂജ നടത്താൻ വാരാണസി ജില്ലാ കോടതി അനുമതി നൽകിയതിന് ശേഷം ഇന്നലെ പൂജകൾക്ക് തുടക്കം കുറിച്ചിരുന്നു. ഇന്ന് മുതൽ പുലർച്ചെ 3:30, ഉച്ചയ്ക്ക് 12, വൈകുന്നേരം 4, രാത്രി 7 നും രാത്രി 10:30 നും പൂജ നടത്താനാണ് തീരുമാനം.

കാശി വിശ്വനാഥ് ട്രസ്റ്റ്‌ ശിപാർശ ചെയ്ത പൂജാരി പൂജകർമങ്ങൾ നടത്തണമെന്നാണ് കോടതി നിർദേശം. കൂടുതൽ പേർ പൂജകളിൽ പങ്കെടുക്കാൻ എത്തുന്നുണ്ട്. വാരാണസി ജില്ലാകോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് മസ്ജിദ് കമ്മറ്റി അലഹബാദ് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജി എത്രയും വേഗം പരിഗണിക്കുമെന്നാണ് മസ്ജിദ് കമ്മിറ്റി പ്രതീക്ഷ.#gyanvapi

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

മമ്മൂട്ടി സിപിഎം ബന്ധം ഉപേക്ഷിക്കുമെന്ന് ചെറിയാന്‍ ഫിലിപ്പ്

തിരുവനന്തപുരം: താമസിയാതെ തന്നെ മമ്മൂട്ടി സിപിഎം ബന്ധം ഉപേക്ഷിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ്...

സ്‌കൂട്ടർ യാത്രക്കാരിയെ കാർ കയറ്റിക്കൊന്ന കേസ്: ഡോ. ശ്രീക്കുട്ടിക്ക് ജാമ്യം

കൊല്ലം: കൊല്ലം മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാര്‍ കയറ്റി കൊലപ്പെടുത്തിയെന്ന കേസില്‍...

തിരുപ്പതി ലഡു വിവാദത്തില്‍ ചന്ദ്രബാബു നായിഡുവിന് വിമര്‍ശനം

ഡല്‍ഹി: എന്തു തെളിവിന്‍റെ അടിസ്ഥാനത്തിലാണ് മൃഗക്കൊഴുപ്പ് ചേര്‍ത്ത നെയ്യു കൊണ്ടാണ് തിരുപ്പതി...

ജാഫര്‍ ഇടുക്കിക്കെതിരെ പീഡന പരാതി

തിരുവനന്തപുരം: മുകേഷ് എംഎല്‍എ ഉള്‍പ്പടെ നിരവധി നടന്‍മാര്‍ക്കെതിരെ പീഡന പരാതി നല്‍കിയ...