എൻ എം വിജയൻ ആത്മഹത്യ: ഐ സി ബാലകൃഷ്ണൻ MLA പ്രതി

വയനാട് കോൺഗ്രസ് ജില്ലാ കമ്മിറ്റി ട്രെഷറർ എൻ എം വിജയൻ ആത്മഹത്യ ചെയ്ത കേസിൽ ഐ സി ബാലകൃഷ്ണൻ MLA യെ പ്രതി ചേർത്തു.എൻ ഡി അപ്പച്ചനും കെ കെ ഗോപിനാഥനും ഈ കേസിൽ പ്രതികളാണ്. ഐ സി ബാലകൃഷ്ണനാണ് ഒന്നാം പ്രതി. വളരെ ശക്തമായ തെളിവായി ഒരു ആത്മഹത്യ കുറിപ്പ് ലഭിച്ചിരുന്നു. അതിൽ തന്റെ ബാധ്യതകളെ കുറിച്ചും താൻ സഹായം ചോദിച്ചു ചെന്ന ആളുകൾ തന്നെ അവഗണിക്കുകയും അങ്ങനെയുള്ള അവസ്ഥയിൽ മനം നൊന്താണ് ആത്മഹത്യ എന്നാണ് കുറിപ്പിൽ പറഞ്ഞിരിക്കുന്നത്. സഹകരണ ബാങ്കിലെ നിയമനക്കോഴ ഇടപാടുമായി ബന്ധപ്പെട്ട് നിര്‍ണായക വിവരങ്ങള്‍ പൊലീസിനു ലഭിച്ചതോടെയാണ് ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.

പാർട്ടിക്ക് വേണ്ടിയാണു താൻ ബാധ്യതകൾ എല്ലാം വരുത്തി വെച്ചതെന്നും ഒരു സഹായത്തിനായി ഐ സി ബാലകൃഷ്ണനെ കണ്ടെന്നും എൻ എം വിജയൻ കത്തിൽ പറയുന്നു. പാർട്ടിക്കുവേണ്ടി കടക്കാരൻ ആയിട്ടും എൻ എം വിജയനെ കോൺഗ്രസ് തിരിഞ്ഞു നോക്കിയില്ലെന്നാണ് കുടുംബം പറഞ്ഞത്. അനുകൂലമായ ഒരു സമീപനം കാണാത്തതിനാലാണ് കെപിസിസി പ്രെസിഡന്റിനെയും മറ്റു നേതാക്കളെയും കാര്യങ്ങൾ അറിയിച്ചത്. കെപിസിസി തന്നെയാണ് ഈ കേസിൽ പ്രതിസ്ഥാനത്ത് എന്നാണ് പറയപ്പെടുന്നത്. ആത്മഹത്യ കുറിപ്പിൽ പറയുന്നത് പ്രകാരം എൻ എം വിജയൻ എഴുതിയ കത്തുകൾ കെ സുധാകരനും വി ഡി സതീശനും വായിച്ചു കേൾപ്പിച്ചിരുന്നുവെന്നും എന്നിട്ടും നേതാക്കൾ കൈയൊഴിഞ്ഞുവെന്നും കുടുംബം കുറ്റപ്പെടുത്തിയിരുന്നു. വിജയനും മകന്‍ ജിജേഷും മരിച്ചിട്ടും കോണ്‍ഗ്രസ് നേതാക്കള്‍ തിരിഞ്ഞുനോക്കിയിരുന്നില്ല. പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്റും വീട് സന്ദര്‍ശിക്കാന്‍പോലും തയ്യാറായില്ല. സംസ്‌കാരത്തിനും പ്രധാന നേതാക്കള്‍ എത്തിയില്ല. മണ്ഡലത്തിലെ എംപിയായ പ്രിയങ്കയും മുന്‍ എംപി രാഹുലും മരണത്തില്‍ അനുശോചിച്ചതുപോലുമില്ല. ഇവരില്‍ വലിയ പ്രതീക്ഷയായിരുന്നു വിജയനുണ്ടായിരുന്നത്. ഇരുവര്‍ക്കും മരണക്കുറിപ്പും എഴുതിവച്ചിരുന്നുവെന്നാണ് സൂചന.

ഐ സി ബാലകൃഷ്ണന്‍ രാജി വെക്കുന്നത് വരെ പ്രക്ഷോഭം തുടരുമെന്നു ഡിവൈഎഫ്‌ഐ വ്യക്തമാക്കി. ഐ സി ബാലകൃഷ്ണൻ MLA സ്ഥാനാതിര്ക്കാണ് ഒരു നിമിഷം പോലും അർഹ്ഹയില്ലെന്നും രാജി വെക്കുന്നത് വരെ പോരാടുമെന്നും CPIM വയനാട് ജില്ലാ സെക്രട്ടറി റഫീഖ് പറഞ്ഞു. കണ്ണൂര്‍ എ ഡി എം ആയിരുന്ന നവീന്‍ ബാബുവിന്റെ ആത്മഹത്യയില്‍ സി പി എം നേതാവ് പി പി ദിവ്യക്കെതിരെ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി കേസെടുത്തിരുന്നു അതേ സാഹചര്യം വിജയന്റെ ആത്മഹത്യയിലും നിലനില്‍ക്കുന്നുവെന്നാണ് നിയമ വൃത്തങ്ങള്‍ പറയുന്നത്

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

‘നാൻ ആണയിട്ടാൽ…..’: വിജയ് തന്നെ ഇനി ‘ജന നായകൻ’

സിനിമയിൽ നിന്നും രാഷ്ട്രീയത്തിലേക്ക് കടന്ന തമിഴിലെ ദളപതി വിജയ്‌യുടെ വരാനിരിക്കുന്ന ചിത്രമാണ്...

സ്ഥലമറിയില്ല എന്ന ഭയം വേണ്ട! കെഎസ്ആർടിസിയിൽ ഇനി മുതൽ ചലോ ആപ്പ്

ഇനി യാത്രചെയ്യുമ്പോൾ സ്ഥലം അറിയില്ല എന്ന ഭയം വേണ്ട. എവിടെ എത്തി...

കോൺ​ഗ്രസിൽ പുതിയ വഴിത്തിരിവ്. കലഹം തീർക്കാൻ പുതിയ ഫോർമുല

സംസ്ഥാന കോൺഗ്രസിലെ ആഭ്യന്തരകലഹം തീർത്ത്, ഐക്യമുറപ്പിക്കാൻ 'ഉന്നതതലസമിതി' രൂപവത്കരിക്കാൻ ഹൈക്കമാൻഡിന്റെ പരിഹാര...

BJP ക്ക് പാലക്കാട് ന​ഗരസഭാ ഭരണം നഷ്ടമാകും. BJP കൗൺസിലർമാർ കൂട്ടത്തോടെ കോൺ​ഗ്രസിലേക്ക്

പാലാക്കാട് രാജി സന്നദ്ധത അറിയിച്ച നേതാക്കൾ കോൺ​ഗ്രസിലേക്കെന്ന് അഭ്യൂഹം ശക്തമാകുന്നു. രാജി...