ജീവനക്കാരില്ല; അച്ചടി നിലച്ച് കോഴിക്കോട്ട് സർക്കാർ പ്രസ്

കോ​ഴി​ക്കോ​ട്: ജി​ല്ല​യി​ലെ പ്ര​ധാ​ന സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളി​ലൊ​ന്നാ​യ വെ​ള്ളി​മാ​ട്കു​ന്നി​ലെ സ​ർ​ക്കാ​ർ പ്ര​സ് അ​ധി​കൃ​ത​രു​ടെ അ​വ​ഗ​ണ​യി​ൽ അ​ട​ച്ചു​പൂ​ട്ട​ലി​ന്‍റെ വ​ക്കി​ൽ. ആ​വ​ശ്യ​ത്തി​ന് ജീ​വ​ന​ക്കാ​രി​ല്ലാ​ത്ത​തി​നാ​ൽ ജ​നു​വ​രി എ​ട്ടു​മു​ത​ൽ ഇ​വി​ടെ പ്രി​ന്റി​ങ് നി​ർ​ത്തി. സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​ള്ള ബി​ൽ​ബു​ക്ക്, ലെ​ഡ്ജ​ർ, ഫോ​മു​ക​ൾ എ​ന്നി​വ​യു​ടെ വി​ത​ര​ണം ഇ​തോ​ടെ താ​റു​മാ​റാ​യി. ബി​ൽ​ബു​ക്കു​ക​ളും ഫോ​മു​ക​ളും ഷൊ​ർ​ണൂ​രി​ൽ​നി​ന്നാ​ണ് ഇ​പ്പോ​ൾ എ​ത്തി​ക്കു​ന്ന​ത്. സ​ർ​ക്കാ​റി​ന് വ​ൻ സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യാ​ണ് ഇ​തു കാ​ര​ണ​മു​ണ്ടാ​വു​ന്ന​ത്. ജി​ല്ല​യി​ലെ സ​ർ​ക്കാ​ർ ഓ​ഫി​സു​ക​ളി​ൽ കൃ​ത്യ​സ​മ​യ​ത്ത് ഇ​വ ല​ഭി​ക്കു​ന്നി​ല്ലെ​ന്ന പ​രാ​തി​യും വ്യാ​പ​ക​മാ​ണ്.

കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ അ​ത്യാ​വ​ശ്യ ഫോ​മു​ക​ൾക്കും കേ​സ് ഷീ​റ്റു​ക​ൾ​ക്കും ക്ഷാ​മം നേ​രി​ടു​ക​യാ​ണ്. കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം ജി​ല്ല​ക​ളി​ലെ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ലേ​ക്കും മ​റ്റ് സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കും ലെ​ഡ്ജ​റു​ക​ൾ, ബി​ൽ ബു​ക്കു​ക​ൾ, അ​പേ​ക്ഷ ഫോ​മു​ക​ൾ, സ്കൂ​ളു​ക​ൾ​ക്കാ​വ​ശ്യ​മാ​യ ചോ​ദ്യ​പേ​പ്പ​റു​ക​ൾ എ​ന്നി​വ അ​ച്ച​ടി​ച്ചി​രു​ന്ന​ത് വെ​ള്ളി​മാ​ട്കു​ന്നി​ലെ ഈ ​പ്ര​സി​ൽ​നി​ന്നാ​യി​രു​ന്നു. പ്ര​സി​ൽ ആ​വ​ശ്യ​ത്തി​ന് ജീ​വ​ന​ക്കാ​രെ നി​യ​മി​ക്കു​ന്ന​തി​ന് പ​ക​രം ഇ​വി​ടെ​നി​ന്ന് അ​ച്ച​ടി​ക്കേ​ണ്ട ക്വ​ട്ടേ​ഷ​നു​ക​ൾ മ​റ്റ് ജി​ല്ല​ക​ളി​ലേ​ക്ക് കൈ​മാ​റി സ്ഥാ​പ​ന​ത്തെ ഇ​ല്ലാ​താ​ക്കാ​നാ​ണ് നീ​ക്ക​മെ​ന്ന് ആ​ക്ഷേ​പ​മു​ണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭക്തജനഹിതത്തിനെതിരെ നിലപാടെടുക്കുന്നു; രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: ഭക്തജനങ്ങളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി രൂപം കൊടുത്തിട്ടുള്ള തിരുവിതാംകൂർ ദേവസ്വം ബോർഡ്...

ഇന്ന് വിജയദശമി; അറിവിന്റെ ആദ്യക്ഷരം കുറിച്ച് കുരുന്നുകള്‍

തിരുവനന്തപുരം: അറിവും അക്ഷരങ്ങളും നെഞ്ചിലേറ്റാന്‍ ഇന്ന് വിജയദശമി. ആദ്യക്ഷരം കുറിച്ച് അറിവിന്റെ...

തൂത്തുവാരി ഇന്ത്യ; നിഷ്പ്രഭരായി ബംഗ്ലാദേശ്

ഹൈദരാബാദ്: സഞ്ജുവിന്റെ സെഞ്ച്വറിയുടെ പിന്‍ബലത്തില്‍ ഇന്ത്യയ്ക്ക് ബംഗ്ലാദേശിനെതിരെ തകര്‍പ്പന്‍ ജയം. ഹൈദരാബാദില്‍...

ബാബാ സിദ്ദിഖിയുടെ കൊലപാതകത്തിൽ 2 പ്രതികൾ പിടിയിൽ

മുംബൈ: മുൻ മന്ത്രിയും എൻസിപി അജിത് പവാർ വിഭാഗം നേതാവുമായ ബാബാ...