ഗ്യാൻവാപി വിഷയത്തിൽ ഫാഷിസ്റ്റ് ഭരണകൂടത്തിന്റെ അമിതാവേശം ഉത്കണ്ഠയുളവാക്കുന്നു: ഐ.എസ്.എം സംസ്ഥാന കൗൺസിൽ

കോഴിക്കോട്: കോടതികളിൽ നിന്ന് നീതിയോടുകൂടിയുള്ള തീർപ്പുകളാണ് രാജ്യത്തെ പൗരൻമാർ ആഗ്രഹിക്കുന്നതെന്നും ഗ്യാൻവാപി മസ്ജിദ് വിഷയത്തിൽ ഫാഷിസ്റ്റ് ഭരണകൂടത്തിന്റെ അമിതാവേശം ഉത്കണ്ഠയുളവാക്കുന്നതാണെന്നും ഐ.എസ്.എം സംസ്ഥാന കൗൺസിൽ അഭിപ്രായപ്പെട്ടു. 1991ലെ ആരാധാലയ സംരക്ഷണനിയമം ലംഘിക്കപ്പെടുന്നത് മതേതര ജനാധിപത്യ ഇന്ത്യ അതീവ ജാഗ്രതയോടെ കാണണം. ഗാന്ധി ഘാതകനായ നാഥുറാം വിനായക് ഗോഡ്‌സെ അഭിമാനമാണെന്ന കോഴിക്കോട് എൻ.ഐ.ടി പ്രൊഫസറുടെ ഫേസ്ബുക്ക് പോസ്റ്റ് ബന്ധപ്പെട്ടവർ ഗൗരവമായി കാണണമെന്നും കൗൺസിൽ ആവശ്യപ്പെട്ടു.

കെ.എൻ.എം സംസ്ഥാന ജനറൽ സെക്രട്ടറി എം. മുഹമ്മദ് മദനി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ശരീഫ് മേലേതിൽ അദ്ധ്യക്ഷത വഹിച്ചു. ‘നേരാണ് നിലപാട്’ എന്ന പ്രമേയത്തിൽ എറണാകുളത്ത് സംഘടിപ്പിച്ച സംസ്ഥാന സമ്മേളനത്തിന്റെ തുടർപദ്ധതികളും രൂപരേഖയും കൗൺസിൽ അംഗീകരിച്ചു. 1000 ശാഖകളിൽ ‘ഉസ്‌റതുൻ ഹസന’ കുടുംബ സംഗമങ്ങൾക്കും റമദാൻ കാമ്പയിനിനും അന്തിമ രൂപം നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

മമ്മൂട്ടി സിപിഎം ബന്ധം ഉപേക്ഷിക്കുമെന്ന് ചെറിയാന്‍ ഫിലിപ്പ്

തിരുവനന്തപുരം: താമസിയാതെ തന്നെ മമ്മൂട്ടി സിപിഎം ബന്ധം ഉപേക്ഷിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ്...

സ്‌കൂട്ടർ യാത്രക്കാരിയെ കാർ കയറ്റിക്കൊന്ന കേസ്: ഡോ. ശ്രീക്കുട്ടിക്ക് ജാമ്യം

കൊല്ലം: കൊല്ലം മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാര്‍ കയറ്റി കൊലപ്പെടുത്തിയെന്ന കേസില്‍...

തിരുപ്പതി ലഡു വിവാദത്തില്‍ ചന്ദ്രബാബു നായിഡുവിന് വിമര്‍ശനം

ഡല്‍ഹി: എന്തു തെളിവിന്‍റെ അടിസ്ഥാനത്തിലാണ് മൃഗക്കൊഴുപ്പ് ചേര്‍ത്ത നെയ്യു കൊണ്ടാണ് തിരുപ്പതി...

ജാഫര്‍ ഇടുക്കിക്കെതിരെ പീഡന പരാതി

തിരുവനന്തപുരം: മുകേഷ് എംഎല്‍എ ഉള്‍പ്പടെ നിരവധി നടന്‍മാര്‍ക്കെതിരെ പീഡന പരാതി നല്‍കിയ...