സിദ്ധാർഥന്റെ മരണം; പ്രതികളുടെ ജാമ്യ ഹർജികൾ ഹൈക്കോടതി വീണ്ടും പരിഗണിക്കും

കൊച്ചി: വയനാട് പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്ധ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണത്തിൽ പ്രതികള്‍ നൽകിയ ജാമ്യ ഹർജികൾ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കോളെജ് യൂണിയൻ ചെയർമാൻ അരുൺ ഉൾപ്പെടെ എട്ടുപേരാണ് ഹൈക്കോടതിയെ സമീപിച്ചത്.

കഴിഞ്ഞ തവണ ഹർജി പരിഗണിച്ചപ്പോൾ കേസിലെ പ്രാഥമിക കുറ്റപത്രം ഹാജരാക്കാൻ കോടതി സി.ബി.ഐയ്ക്ക് നിർദേശം നൽകിയിരുന്നു. സിദ്ധാർത്ഥ് നേരിട്ടത് ക്രൂരമായ ആക്രമണമാണെന്നും പ്രതികൾക്കെതിരെയുള്ള ആരോപണങ്ങൾ ഗുരുതരമാണെന്നും സി.ബി.ഐ കോടതിയെ അറിയിച്ചിരുന്നു.

ശരിയായ നടപടിക്രമങ്ങൾ പാലിക്കാതെയാണ് കുറ്റപത്രം സമർപ്പിച്ചതെന്നാണു ഹർജിക്കാരുടെ വാദം. 60 ദിവസമായി ജുഡിഷ്യൽ കസ്റ്റഡിയിൽ തുടരുകയാണ്. ഇതിനാല്‍, ജാമ്യം നൽകണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

നാടകീയമായി രാജ്യസഭ; കോൺഗ്രസ് എംപിയുടെ സീറ്റിൽ നോട്ടുകെട്ട് കണ്ടെത്തിയെന്ന് ആരോപണം

ഡൽഹി: രാജ്യസഭയിലെ കോൺഗ്രസ് ബെഞ്ചിൽ നിന്നും നോട്ട്‌കെട്ട് കണ്ടെത്തിയെന്ന മന്ത്രി കിരൺ...

ചാർജിങ് നെറ്റ്‌വർക്കിൽ പുത്തൻ വിപ്ലവം JET EV ചർച്ചാവിഷയമാകുന്നു

കൊച്ചി പ്രവർത്തിക്കുന്ന Start up Renewgen Innovations Private Limited-ൻ്റെ ബ്രാൻഡ്...

‘സീരിയലുകൾ എൻഡോസൾഫാൻ’; പ്രേംകുമാറിനെതിരെ മന്ത്രി കെ ബി ​ഗണേഷ് കുമാർ

തിരുവനന്തപുരം: മലയാള ടെലിവിഷൻ സീരിയലുകൾ എൻഡോസൾഫാനേക്കാൾ മാരകമാണെന്ന കേരള ചലച്ചിത്ര അക്കാദമി...

മുൻ എം.എൽ.എയുടെ പി.എ.യുടെ ഫോൺ ഹാക്ക് ചെയ്തുതട്ടിയത് ലക്ഷങ്ങൾ

റാന്നി: മൊബൈൽ ഫോൺ ഹാക്കുചെയ്ത് ബാങ്ക് അക്കൗണ്ടിൽനിന്ന് ഏഴുലക്ഷത്തോളം രൂപ തട്ടിയെടുത്തു....