കോ​ട്ടി​ക്കു​ളം റെ​യി​ല്‍ ഓ​വ​ര്‍ ബ്രി​ഡ്ജ് ടെ​ൻ​ഡ​ർ ന​ട​പ​ടി​യി​ലേ​ക്ക് ക​ട​ന്നു

കാ​സ​ർ​കോ​ട്: കോ​ട്ടി​ക്കു​ളം റെ​യി​ല്‍ ഓ​വ​ര്‍ ബ്രി​ഡ്ജ് ടെ​ൻ​ഡ​ർ ന​ട​പ​ടി​യി​ലേ​ക്ക് ക​ട​ന്ന​താ​യി സി.​എ​ച്ച്. കു​ഞ്ഞ​മ്പു എം.​എ​ൽ.​എ അ​റി​യി​ച്ചു. സംസ്ഥാന​ത്ത് റെ​യി​ല്‍വേ പ്ലാ​റ്റ് ഫോം ​ര​ണ്ടാ​യി മു​റി​ച്ച് ക​ട​ന്നു പോ​കു​ന്ന റോ​ഡു​ള്ള ഏ​ക ക്രോ​സി​ങ്ങാ​ണ് കോ​ട്ടി​ക്കു​ളം. ഇ​വി​ടെ ഒ​രു റെ​യി​ല്‍ ഓ​വ​ര്‍ ബ്രി​ഡ്ജ് നി​ർ​മി​ക്കു​ന്ന​തി​ന് കി​ഫ്ബി ഏ​ഴ് വ​ര്‍ഷ​ങ്ങ​ള്‍ക്ക് മു​മ്പ് 19 .6 കോ​ടി രൂ​പ അ​നു​വ​ദി​ച്ചി​രു​ന്നു.

ഡി.​പി.​ആ​ര്‍ ത​യാ​റാ​ക്കാ​ന്‍ ചു​മ​ത​ല​പ്പെ​ടു​ത്തി​യ ആ​ർ.​ബി.​ഡി.​സി.​കെ ആ​വ​ശ്യ​ത്തി​ന് സ്ഥ​ലം ഏ​റ്റെ​ടു​ക്കു​ക​യും കോ​ട്ടി​ക്കു​ളം ആ​ർ.​ഒ.​ബി യാ​ഥാ​ർ​ഥ്യ​മാ​ക്കാ​ന്‍ റെ​യി​ൽവേയു​ടെ അ​നു​മ​തി​ക്കാ​യി വ​ര്‍ഷ​ങ്ങ​ളാ​യി കാ​ത്തി​രി​ക്കു​ക​യു​മാ​യി​രു​ന്നു.

റെ​യി​ൽവേ​യു​ടെ സു​ര​ക്ഷ​യെ ബാ​ധി​ക്കു​ന്ന ക്രോ​സി​ങ്ങാ​യ​തി​നാ​ല്‍ ഇ​വി​ടെ ആ​ർ.​ഒ.​ബി നി​ർ​മി​ക്കു​ന്ന​തി​ന് വ​ര്‍ഷ​ങ്ങ​ള്‍ക്ക് മു​മ്പ് ത​ന്നെ റെ​യി​ൽവേ ഭൂമി ഏ​റ്റെ​ടു​ത്തി​രു​ന്നു. എ​ന്നാ​ല്‍, റെ​യി​ൽവേ ആ​നു​പാ​തി​ക​മാ​യി പ​ണം വ​ക​യി​രു​ത്താ​തിനാ​ല്‍ കോ​ട്ടി​ക്കു​ളം ആ​ർ.​ഒ.​ബി യാ​ഥാ​ർ​ഥ്യ​മാ​യി​ല്ല.

ഒ​രു ഘ​ട്ട​ത്തി​ല്‍ ത​ങ്ങ​ള്‍ ഏ​റ്റെ​ടു​ത്ത ഭൂ​മി​ക്ക് വി​ലത​ന്നാ​ല്‍ അ​നു​മ​തി ന​ല്‍കാ​മെ​ന്ന റെ​യി​ൽവേ​യു​ടെ ആ​വ​ശ്യ​ത്തി​നും സം​സ്ഥാ​ന സ​ര്‍ക്കാ​ര്‍ അ​നു​മ​തി ന​ല്‍കി. എ​ന്നി​ട്ടും റെ​യി​ൽവേ അ​നു​മ​തി ന​ല്‍കാ​തി​രി​ക്കു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് കി​ഫ്‌​ബി വ​ന്ന​തി​ന് ശേ​ഷ​മാ​ണ് സം​സ്ഥാ​ന​ത്ത് ആ​ർ.​ഒ.​ബി ക​ൾ നി​ർ​മി​ക്കാ​നു​ള്ള പൊ​തു തീ​രു​മാ​ന​മെ​ടു​ത്ത​ത്.

ഈ ​വി​ഷ​യം നി​യ​മ​സ​ഭ​ക്ക് അ​ക​ത്തും, പു​റ​ത്തും സി.​എ​ച്ച്. കു​ഞ്ഞ​മ്പു എം.​എ​ല്‍.​എ​യും ആ​ക്ഷ​ന്‍ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ലും നി​ര​ന്ത​രം ഉ​യ​ര്‍ത്തി​കൊ​ണ്ടു​വ​രുക​യും ഇ​ട​പെ​ടു​ക​യും ചെ​യ്ത​തി​ന്റെ ഫ​ല​മാ​യാ​ണ് പ​ദ്ധ​തി ടെ​ൻ​ഡ​ർ ന​ട​പ​ടി​യി​ലേ​ക്ക് എ​ത്തി​യ​ത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

മമ്മൂട്ടി സിപിഎം ബന്ധം ഉപേക്ഷിക്കുമെന്ന് ചെറിയാന്‍ ഫിലിപ്പ്

തിരുവനന്തപുരം: താമസിയാതെ തന്നെ മമ്മൂട്ടി സിപിഎം ബന്ധം ഉപേക്ഷിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ്...

സ്‌കൂട്ടർ യാത്രക്കാരിയെ കാർ കയറ്റിക്കൊന്ന കേസ്: ഡോ. ശ്രീക്കുട്ടിക്ക് ജാമ്യം

കൊല്ലം: കൊല്ലം മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാര്‍ കയറ്റി കൊലപ്പെടുത്തിയെന്ന കേസില്‍...

തിരുപ്പതി ലഡു വിവാദത്തില്‍ ചന്ദ്രബാബു നായിഡുവിന് വിമര്‍ശനം

ഡല്‍ഹി: എന്തു തെളിവിന്‍റെ അടിസ്ഥാനത്തിലാണ് മൃഗക്കൊഴുപ്പ് ചേര്‍ത്ത നെയ്യു കൊണ്ടാണ് തിരുപ്പതി...

ജാഫര്‍ ഇടുക്കിക്കെതിരെ പീഡന പരാതി

തിരുവനന്തപുരം: മുകേഷ് എംഎല്‍എ ഉള്‍പ്പടെ നിരവധി നടന്‍മാര്‍ക്കെതിരെ പീഡന പരാതി നല്‍കിയ...