എൽ.ഡി.എഫിൽ ലോക്‌സഭാ സീറ്റ് ധാരണയായി; സി.പി.എം 15 ഇടത്ത്

തിരുവനന്തപുരം: എൽ.ഡി.എഫിൽ ലോക്‌സഭാ തെരഞ്ഞെടുപ്പ് സീറ്റ് ധാരണയായി. സി.പി.എം 15ഉം സി.പി.ഐ നാലും സീറ്റിൽ മത്സരിക്കും. രണ്ട് സീറ്റ് ആവശ്യപ്പെട്ടെങ്കിലും കേരള കോൺഗ്രസ് എമ്മിന് ഒരു സീറ്റ് മാത്രമാണു നൽകിയത്. 10നു ചേരുന്ന എൽ.ഡി.എഫ് യോഗത്തിൽ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നാണു വിവരം. ഇതുവരെ സി.പി.എം 16 സീറ്റുകളിലാണു മത്സരിച്ചുവന്നിരുന്നത്. ഇത്തവണ ഒരു സീറ്റ് കേരള കോൺഗ്രസ് എമ്മിനു കൈമാറിയിരിക്കുകയാണ്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിനുശേഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുൻപായായിരുന്നു കേരള കോൺഗ്രസ് ഇടതു മുന്നണിയ്‌ക്കൊപ്പം ചേർന്നത്. ഇതോടെയാണ് ഒരു സീറ്റ് അവർക്കു നൽകാൻ സി.പി.എം തീരുമാനിച്ചത്. കേരള കോൺഗ്രസ് രണ്ട് സീറ്റ് ആവശ്യപ്പെട്ടിരുന്നതായി റിപ്പോർട്ടുണ്ടായിരുന്നു. യു.ഡി.എഫിലിരിക്കെ കൈവശംവച്ചിരുന്ന കോട്ടയത്തിനു പുറമെ ഇത്തവണ പത്തനംതിട്ട സീറ്റ് കൂടി ആവശ്യപ്പെടുകയായിരുന്നു. എന്നാൽ, സി.പി.എം നേതൃത്വം അതിനു വഴങ്ങിയിട്ടില്ല. കേരള കോൺഗ്രസ് തീരുമാനം അംഗീകരിച്ചതായും റിപ്പോർട്ടുണ്ട്.#ldf

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

മമ്മൂട്ടി സിപിഎം ബന്ധം ഉപേക്ഷിക്കുമെന്ന് ചെറിയാന്‍ ഫിലിപ്പ്

തിരുവനന്തപുരം: താമസിയാതെ തന്നെ മമ്മൂട്ടി സിപിഎം ബന്ധം ഉപേക്ഷിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ്...

സ്‌കൂട്ടർ യാത്രക്കാരിയെ കാർ കയറ്റിക്കൊന്ന കേസ്: ഡോ. ശ്രീക്കുട്ടിക്ക് ജാമ്യം

കൊല്ലം: കൊല്ലം മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാര്‍ കയറ്റി കൊലപ്പെടുത്തിയെന്ന കേസില്‍...

തിരുപ്പതി ലഡു വിവാദത്തില്‍ ചന്ദ്രബാബു നായിഡുവിന് വിമര്‍ശനം

ഡല്‍ഹി: എന്തു തെളിവിന്‍റെ അടിസ്ഥാനത്തിലാണ് മൃഗക്കൊഴുപ്പ് ചേര്‍ത്ത നെയ്യു കൊണ്ടാണ് തിരുപ്പതി...

ജാഫര്‍ ഇടുക്കിക്കെതിരെ പീഡന പരാതി

തിരുവനന്തപുരം: മുകേഷ് എംഎല്‍എ ഉള്‍പ്പടെ നിരവധി നടന്‍മാര്‍ക്കെതിരെ പീഡന പരാതി നല്‍കിയ...