ലോക്സഭാ തെരഞ്ഞെടുപ്പ്; സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന്

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. ലോക്സഭ തെരഞ്ഞെടുപ്പിനുള്ള സിപിഎം സ്ഥാനാർത്ഥികളുടെ പ്രാഥമിക ചർച്ചകൾക്കായാണ് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ചേരുന്നത്. മുതിർന്ന നേതാക്കൾക്കൊപ്പം യുവാക്കളേയും മത്സരത്തിനിറക്കാനാണ് സിപിഎം ആലോചന. ചില എം.എൽ.എ-മാരെ പോരിനിറക്കണമെന്ന ചിന്തയും പാർട്ടിക്കുള്ളിലുണ്ട്

ആകെ 20 സീറ്റ്. 15 എണ്ണത്തിൽ സിപിഎമ്മും,നാലെണ്ണത്തിൽ സിപിഐയും ഒരെണ്ണത്തിൽ കേരള കോൺഗ്രസ് എമ്മും മത്സരിക്കും. കേരള കോൺഗ്രസ് എം മത്സരിക്കുന്ന കോട്ടയം സീറ്റിൽ തോമസ് ചാഴിക്കാടനെ മത്സരിപ്പിക്കാൻ അവർ തീരുമാനിച്ചിട്ടുണ്ട്. ഇനി അറിയേണ്ടത് സിപിഎമ്മിൻറേയും സിപിഐയുടേയും സ്ഥാനാർത്ഥികളെയാണ് . സിപിഎമ്മിൻറെ പ്രാഥമിക സ്ഥാനാർത്ഥി ചർച്ചകൾക്ക് ഇന്ന് തുടക്കമാകും.

കൊല്ലത്ത് മുൻ എം.എൽ.എ ഐഷാ പോറ്റി, ഇരവിപുരം എംഎൽഎ എ നൗഷാദ്,ചിന്താജെറോം എന്നീ പേരുകൾ പരിഗണിക്കുന്നുണ്ട്. ആറ്റിങ്ങലിൽ കടകംപള്ളി സുരേന്ദ്രൻ,ജില്ലാസെക്രട്ടറി വി ജോയ്,ഡിവൈഎഫ്ഐ ജില്ലാസെക്രട്ടറി ഷിജുഖാൻ എന്നിവരിൽ ഒരാൾ സ്ഥാനാർത്ഥി ആയേക്കും. ആലപ്പുഴയിൽ സിറ്റിംങ് എംപിയായ ആരിഫിനാണ് മുൻഗണന,ടിഎം തോമസ് ഐസകിനോട് ആലപ്പുഴ ജില്ലാ കമ്മിറ്റിക്ക് താത്പര്യമുണ്ടെന്നാണ് വിവരം. ഇവരിൽ ഒരാൾ അവിടെ സ്ഥാനാർത്ഥിയാകും.

പത്തനംതിട്ടയിൽ തോമസ് ഐസക്,രാജു എബ്രഹാം എന്നീ പേരുകളാണ് കേൾക്കുന്നത്…എറണാകുളത്ത് പൊതു സ്വതന്ത്രൻ വന്നേക്കും. ഇടുക്കിയിൽ മുൻ എംപി ജോയ്സ് ജോർജിൻറെ പേര് സജീവമായിട്ടുണ്ട്. പാലക്കാട് എം സ്വരാജ്, ആലത്തൂർ എകെ ബാലൻ,കെ രാധാകൃഷ്ണൻ,എകെ ബാലൻറെ ഭാര്യ പികെ ജമീല തുടങ്ങിയ പേരുകൾ പാർട്ടിയുടെ ആലോചനയിലുണ്ട്. കോഴിക്കോട് ഡിവൈഎഫ് ഐ സംസ്ഥാന പ്രസിഡൻറ് വി വസീഫോ എളമരം കരിമോ സ്ഥാനാർത്ഥി ആയേക്കും.

കണ്ണൂരിലും വടകരയിലും കെകെ ഷൈലജയുടെ പേര് കേൾക്കുന്നുണ്ട്. കണ്ണൂരിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പിപി ദിവ്യയുടെ പേരും സജീവമാണ്. കാസർഗോഡ് ടിവി രാജേഷ്,വിപിപി മുസ്തഫ,എന്നിവരെ പരിഗണിക്കുന്നതായാണ് വിവരം. ഈ മാസം അവസാനത്തോടെ സ്ഥാനാർത്ഥി പ്രഖ്യാപനം ഉണ്ടാകാനാണ് സാധ്യത.#lok-sabha

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

രഞ്ജി ട്രോഫി ക്രിക്കറ്റിൽ ഒന്നാം സ്ഥാനത്ത് ഹരിയാന

ചണ്ഡീഗഡ്: രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളം ഉൾപ്പെടുന്ന ഗ്രൂപ്പ് സിയിൽ അപ്രതീക്ഷിത...

സംസ്ഥാനത്ത് മഴ കനക്കുന്നു

തിരുവനന്തപുരം: തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിലായി ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്ന സാഹചര്യത്തിൽ...

വൈദ്യുതി കണക്ഷന്‍ വിച്ഛേദിക്കാന്‍ എത്തിയ കെഎസ്ഇബി ജീവനക്കാരന് ആക്രമണം

കോഴിക്കോട്: കൊടുവള്ളിയില്‍ വൈദ്യുതി കണക്ഷന്‍ വിച്ഛേദിക്കാന്‍ എത്തിയ കെഎസ്ഇബി ജീവനക്കാരനെ ഗൃഹനാഥനും...

ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കാൻ അനുവദിക്കില്ല; അമിത് ഷാ

മുംബൈ: ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ജമ്മു-കശ്മീർ നിയമസഭയിൽ പാസാക്കിയ പ്രമേയത്തിന്...