പ്രധാനമന്ത്രിക്കെതിരായ പരാമർശങ്ങൾ അംഗീകരിക്കാനാവില്ലെന്ന് ശരദ് പവാർ

മുംബൈ: മാലദ്വീപ് വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പിന്തുണയുമായി എൻ.സി.പി അധ്യക്ഷൻ ശരദ് പവാർ. പ്രധാനമന്ത്രിക്കെതിരെ മറ്റൊരു രാജ്യത്തുനിന്നുള്ളവർ നടത്തുന്ന ഇത്തരം പരാമർശങ്ങൾ അംഗീകരിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.

‘അദ്ദേഹം നമ്മുടെ രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ്. മറ്റേതെങ്കിലും രാജ്യത്തുനിന്ന് ഏതെങ്കിലും സ്ഥാനത്തിരിക്കുന്നവർ പ്രധാനമന്ത്രിക്കെതിരെ ഇത്തരം അഭിപ്രായങ്ങൾ പറഞ്ഞാൽ ഞങ്ങൾ അംഗീകരിക്കില്ല. പ്രധാനമന്ത്രി പദവിയെ നമ്മൾ ആദരിക്കണം. പ്രധാനമന്ത്രിക്കെതിരെ രാജ്യത്തിന് പുറത്ത് നിന്നുള്ള യാതൊന്നും ഞങ്ങൾ അംഗീകരിക്കില്ല’ -ശരദ്പവാർ വാർത്ത ഏജൻസിയായ എ.എൻ.ഐയോട് ​പ്രതികരിച്ചു.

പ്രധാനമന്ത്രി ന​രേ​ന്ദ്ര മോ​ദിയുടെ ലക്ഷദ്വീപ് സന്ദർശനത്തെ തുടർന്ന് മൂന്ന് മാലദ്വീപ് മ​ന്ത്രിമാർ സമൂഹ മാധ്യമങ്ങളിലൂടെ നടത്തിയ പരാമർശങ്ങളെ തുടർന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിരുന്നു. മാ​ല​ദ്വീ​പി​ന്‍റെ ബ​ദ​ൽ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​മെ​ന്ന നി​ല​യി​ൽ ല​ക്ഷ​ദ്വീ​പി​നെ പ്ര​ധാ​ന​മ​ന്ത്രി ഉ​യ​ർ​ത്തി​ക്കാ​ട്ടി​യെ​ന്ന്​ കു​റ്റ​പ്പെ​ടു​ത്തി​യാ​യി​രു​ന്നു മാലദ്വീപ് മന്ത്രിമാരുടെ വിമർശനം. ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച ല​ക്ഷ​ദ്വീ​പ്​ സ​ന്ദ​ർ​ശി​ച്ച​തി​നൊ​പ്പം മോ​ദി സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വെ​ച്ച ചി​ത്ര​ങ്ങ​ളും കു​റി​പ്പു​ക​ളു​മാ​ണ്​ അവ​രെ ചൊ​ടി​പ്പി​ച്ച​ത്.

വിവാദത്തെ തുടർന്ന് മന്ത്രിമാരായ മൽഷ ശരീഫ്, മറിയം ഷിയുന, അബ്ദുല്ല മഹ്സൂം മാജിദ് എന്നിവരെ ഞാ​യ​റാ​ഴ്ച സ​സ്​​പെ​ൻ​ഡ്​ ചെ​യ്ത മാ​ല​ദ്വീ​പ്​ ഭ​ര​ണ​കൂ​ടം, മ​ന്ത്രി​മാ​രു​ടെ വ്യ​ക്​​തി​പ​ര​മാ​യ കാ​ഴ്ച​പ്പാ​ട്​ മാ​ല​ദ്വീ​പ്​ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ഔ​​ദ്യോ​ഗി​ക നി​ല​പാ​ട​ല്ലെ​ന്ന്​ വി​ശ​ദീ​ക​രി​ച്ചു. എ​ല്ലാ അ​യ​ൽ​പ​ക്ക രാ​ജ്യ​ങ്ങ​ളു​മാ​യും ക്രി​യാ​ത്​​മ​ക​വും ഗു​ണ​പ​ര​വു​മാ​യ സം​ഭാ​ഷ​ണ​ങ്ങ​ൾ​ക്ക്​ പ്ര​തി​ബ​ദ്ധ​മാ​ണെ​ന്നും മാ​ല​ദ്വീ​പ്​ വ്യ​ക്​​ത​മാ​ക്കി. വി​ദേ​ശ​ നേ​താ​ക്ക​ൾ​ക്ക്​ എ​തി​രാ​യ പ​രാ​മ​ർ​ശം അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്നും മാ​ല​ദ്വീ​പ്​ വി​ദേ​ശ​കാ​ര്യ മ​ന്ത്രി മൂ​സ സ​മീ​ർ പ​റ​ഞ്ഞു.

മന്ത്രിമാരുടെ പ​രാ​മ​ർ​ശ​ങ്ങ​ളി​ൽ ക​ടു​ത്ത ഉ​ത്​​ക​ണ്ഠ അ​റി​യി​ച്ച​ ഇ​ന്ത്യ, മാ​ല​ദ്വീ​പ്​ ഹൈ​ക​മീ​ഷ​ണ​റെ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ൽ വി​ളി​ച്ചു​വ​രു​ത്തുകയും ചെയ്തിരുന്നു. ഇ​തി​നു​പു​റ​മെ, മാ​ല​ദ്വീ​പി​ലെ ഇ​ന്ത്യ​ൻ ഹൈ​ക​മീ​ഷ​ണ​ർ അ​വി​ട​ത്തെ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തെ ശ​ക്​​ത​മാ​യ പ്ര​തി​ഷേ​ധവും അ​റി​യി​ച്ചു.#maldives

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

വിഴിഞ്ഞം ഭൂഗർഭ റെയിൽപാത യാഥാർത്ഥ്യമാകുന്നു; ഡി പി ആറിന് അംഗീകാരം

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ട്, തുറമുഖവും ബാലരാമപുരം റെയിൽവെ സ്റ്റേഷനും...

വീട്ടുവളപ്പിൽ കഞ്ചാവ് കൃഷി. 2 യുവാക്കൾ അറസ്റ്റിൽ

കൊല്ലം ഓച്ചിറയിൽ വീട്ടുവളപ്പിൽ കഞ്ചാവ് കൃഷി നടത്തിയ 2 യുവാക്കളെ എക്സൈസ്...

ബിജെപി ക്കും യു ഡി എഫിനും ഇരട്ടത്താപ്പ്. ആഞ്ഞടിച്ചു ബൃന്ദ കാരാട്ട്

ആശ വർക്കർമാരുടെ സമരത്തിൽ യു ഡി എഫിനും ബി ജെ പി...

ശിവകുമാര്‍ വന്നാൽ വഴിയിൽ തടയും, തമിഴ്‌നാട്ടിലേക്ക് ക്ഷണിച്ചത് തന്നെ തെറ്റ്: കെ അണ്ണാമലൈ

കര്‍ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ തമിഴ്‌നാട്ടിലെത്തിയാല്‍ വഴിയിൽ തടയുമെന്ന് ബി...