മണിപ്പൂരിലെ രാഷ്ടപതി ഭരണത്തെ എതിർത്തുകൊണ്ട് മെയ്‌തേയ് വിഭാഗം. ജനങ്ങൾ തിരഞ്ഞെടുത്ത എം എൽ എമാർക്ക് സഭാനേതാവിനെ തെരഞ്ഞെടുക്കാനുള്ള അവകാശമുണ്ട്. മുഖ്യമന്ത്രിയെ ഉടനെ തന്നെ കണ്ടെത്തണമെന്നും അവർ ആവശ്യപ്പെട്ടു. പക്ഷെ കുക്കി വിഭാഗം രാഷ്‌ട്രപതി ഭരണത്തെ സ്വാഗതം ചെയ്തു. കുക്കി വിഭാഗത്തിന് മെയ്‌തേയ് വിഭാഗത്തെ വിശ്വാസമില്ല അതുകൊണ്ടു തന്നെ ഒരു മെയ്‌തേയ് മുഖ്യമന്ത്രിയെ ആഗ്രഹിക്കുന്നില്ലെന്നും അങ്ങനെയുള്ള ഒരു ഭരണത്തിൽ ആശങ്കയുണ്ടെന്നും അവർ പറഞ്ഞു. മുഖ്യമന്ത്രിയെ മാറ്റുന്നതിനേക്കാൾ നല്ലത് രാഷ്‌ട്രപതി ഭരണം തന്നെയാണെന്നാണ് ഐ എൽ ടി എഫ് നേതാക്കളുടെയും അഭിപ്രായം. രാഷ്‌ട്രപതി ഭരണം വന്നതിനു പിന്നാലെ മണിപ്പുരിൽ സുരക്ഷ വർധിപ്പിച്ചു.
മുൻ മുഖ്യമന്ത്രി ബീരേന് സിങിന്റെ രാജിയോടെയാണ് പുതിയ ഒരു മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കേണ്ട ആവശ്യകത ഉണ്ടായത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ കണ്ടതിനു ശേഷമായിരുന്നു ബീരേന് സിംഗിന്റെ രാജി. രാജിക്ക് ശേഷവും പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കാൻ ബിജെപിക്ക് സാധിച്ചില്ല. പിന്നാലെയാണ് രാഷ്‌ട്രപതി ഭരണം നിലവിൽ വന്നത്.