മുൻ എം.എൽ.എയുടെ പി.എ.യുടെ ഫോൺ ഹാക്ക് ചെയ്തുതട്ടിയത് ലക്ഷങ്ങൾ

റാന്നി: മൊബൈൽ ഫോൺ ഹാക്കുചെയ്ത് ബാങ്ക് അക്കൗണ്ടിൽനിന്ന് ഏഴുലക്ഷത്തോളം രൂപ തട്ടിയെടുത്തു. രാജു എബ്രഹാം എം.എൽ.എ. ആയിരിക്കേ പി.എ.ആയിരുന്ന മുക്കട അമ്പാട്ട് എ.ടി. സതീഷിന്റെ യൂണിയൻ ബാങ്ക് റാന്നി ശാഖയിലെ എസ്.ബി. അക്കൗണ്ടിൽനിന്നാണ് പണം തട്ടിയെടുത്തത്.അഞ്ചുതവണയായാണ് പണം നഷ്ടപ്പെട്ടത്. ഫോൺ മെസേജുകൾ ശ്രദ്ധിച്ചില്ലെന്ന് സതീഷ് പറഞ്ഞു. അറിഞ്ഞയുടനെ ബാങ്കിലും റാന്നി പോലീസിലും സൈബർ സെല്ലിലും പരാതി നൽകി.

ഒരാഴ്ചമുൻപുതന്നെ സതീഷിന്റെ വാട്സാപ്പ് ഹാക്ക് ചെയ്യപ്പെട്ടിരുന്നു. പിന്നീട്, ബാങ്കിന്റെ ചിഹ്നമുള്ള ഒരു വാട്സാപ്പ് ഗ്രൂപ്പുണ്ടാക്കി സതീഷിനെ ചേർത്തു. ബാങ്കിന്റെ ഔദ്യോഗിക ഗ്രൂപ്പ് എന്നാണ് കരുതിയത്. അതിനുശേഷം അക്കൗണ്ട് അപ്ഡേഷൻ ആവശ്യമുണ്ടെന്ന് ഫോണിലൂടെ അറിയിച്ചു.
ഇതിനായി എ.ടി.എം. കാർഡ്, ബാങ്ക് അക്കൗണ്ട് നമ്പറുകൾ വാങ്ങി. പിന്നീട് ഫോൺനമ്പർ ഹാക്കുചെയ്തു. ബാങ്കിലെ അക്കൗണ്ടിൽ 300 രൂപ മാത്രമേ അവശേഷിച്ചിട്ടുള്ളൂ. ഓൺലൈൻ വഴി ഒരാൾക്ക് പരമാവധി അഞ്ചുലക്ഷം രൂപയേ മാറ്റാൻ കഴിയൂ എന്നിരിക്കെ ഇത്രയും പണം മാറ്റിയത് എങ്ങനെയാണെന്നതിൽ സംശയമുണ്ടെന്ന് സതീഷ് പറയുന്നു.#HACKING

#phonehacked #formermla #mobilephonehacked

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

സ്ഥലമറിയില്ല എന്ന ഭയം വേണ്ട! കെഎസ്ആർടിസിയിൽ ഇനി മുതൽ ചലോ ആപ്പ്

ഇനി യാത്രചെയ്യുമ്പോൾ സ്ഥലം അറിയില്ല എന്ന ഭയം വേണ്ട. എവിടെ എത്തി...

കോൺ​ഗ്രസിൽ പുതിയ വഴിത്തിരിവ്. കലഹം തീർക്കാൻ പുതിയ ഫോർമുല

സംസ്ഥാന കോൺഗ്രസിലെ ആഭ്യന്തരകലഹം തീർത്ത്, ഐക്യമുറപ്പിക്കാൻ 'ഉന്നതതലസമിതി' രൂപവത്കരിക്കാൻ ഹൈക്കമാൻഡിന്റെ പരിഹാര...

BJP ക്ക് പാലക്കാട് ന​ഗരസഭാ ഭരണം നഷ്ടമാകും. BJP കൗൺസിലർമാർ കൂട്ടത്തോടെ കോൺ​ഗ്രസിലേക്ക്

പാലാക്കാട് രാജി സന്നദ്ധത അറിയിച്ച നേതാക്കൾ കോൺ​ഗ്രസിലേക്കെന്ന് അഭ്യൂഹം ശക്തമാകുന്നു. രാജി...

രഹസ്യ സർവ്വേയ്ക്ക് പിന്തുണ: തെറ്റില്ലെന്ന് മുരളീധരൻ.

പ്രതിപക്ഷനേതാവ് രഹസ്യ സർവ്വേ നടത്തിയതിൽ തെറ്റില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ...