ഞാൻ ബീഫോ മറ്റേതെങ്കിലും മാംസമോ കഴിക്കാറില്ല; കങ്കണ

ഡൽഹി: താൻ ബീഫ് കഴിക്കുമെന്ന ആരോപണങ്ങൾ തള്ളി നടിയും മാണ്ഡിയിലെ ബി.ജെ.പി സ്ഥാനാർഥിയുമായ കങ്കണ റണാവത്ത് രംഗത്തെത്തിയതിന് പിന്നാലെ അവരുടെ പഴയ ഇന്റർവ്യൂ പുറത്തുവിട്ട് മാധ്യമപ്രവർത്തകനായ മുഹമ്മദ് സുബൈർ.

”ഞാൻ ബീഫോ മറ്റേതെങ്കിലും മാംസമോ കഴിക്കാറില്ല. തികച്ചും അടിസ്ഥാനരഹിതമായ വാർത്തകൾ എന്നെക്കുറിച്ച് പ്രചരിപ്പിക്കുന്നത് ലജ്ജാകരമാണ്. കഴിഞ്ഞ 10 വർഷമായി ഞാൻ യോഗ-ആയുർവേദ ജീവിതരീതി പിന്തുടരുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. എന്റെ പ്രതിച്ഛായ തകർക്കാനുള്ള ഇത്തരം തന്ത്രങ്ങൾ ഫലിക്കില്ല. എന്റെ ആളുകൾക്ക് എന്നെ അറിയാം. അവരെ തെറ്റിദ്ധരിപ്പിക്കാൻ ഒന്നിനും കഴിയില്ല. ഞാനൊരു അഭിമാനിയായ ഹിന്ദുവാണ്”-കങ്കണ എക്‌സിൽ കുറിച്ചു.

ഇതിന് മറുപടിയുമായാണ് ഫാക്ട് ചെക്കിങ് മാധ്യമപ്രവർത്തകനായ മുഹമ്മദ് സുബൈർ രംഗത്തെത്തിയത്. നിങ്ങൾ ബീഫ് ഇഷ്ടപ്പെട്ടിരുന്നുവെന്ന് പലതവണ ഇന്റർവ്യൂകളിൽ പറഞ്ഞിട്ടുണ്ടെന്ന് മുഹമ്മദ് സുബൈർ ട്വീറ്റ് ചെയ്തു. കങ്കണയുടെ അഭിമുഖത്തിന്റെ ഭാഗങ്ങളും ട്വീറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ബീഫോ മറ്റെന്തെങ്കിലും മാംസമോ കഴിക്കുന്നതിൽ ഒരു തെറ്റുമില്ലെന്ന് കങ്കണ 2019 മെയ് 24ന് എക്‌സിൽ കുറിച്ചിരുന്നു. എട്ട് വർഷങ്ങൾക്ക് മുമ്പാണ് കങ്കണ വെജിറ്റേറിയനായതെന്നും ഇതിൽ പറയുന്നുണ്ട്. ബീഫും സ്റ്റീക്കും കഴിക്കുന്നത് അമ്മ വിലക്കിയിരുന്നെങ്കിലും താൻ കഴിച്ചിരുന്നുവെന്നും കങ്കണ ഒരു അഭിമുഖത്തിൽ പറയുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

മമ്മൂട്ടി സിപിഎം ബന്ധം ഉപേക്ഷിക്കുമെന്ന് ചെറിയാന്‍ ഫിലിപ്പ്

തിരുവനന്തപുരം: താമസിയാതെ തന്നെ മമ്മൂട്ടി സിപിഎം ബന്ധം ഉപേക്ഷിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ്...

സ്‌കൂട്ടർ യാത്രക്കാരിയെ കാർ കയറ്റിക്കൊന്ന കേസ്: ഡോ. ശ്രീക്കുട്ടിക്ക് ജാമ്യം

കൊല്ലം: കൊല്ലം മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാര്‍ കയറ്റി കൊലപ്പെടുത്തിയെന്ന കേസില്‍...

തിരുപ്പതി ലഡു വിവാദത്തില്‍ ചന്ദ്രബാബു നായിഡുവിന് വിമര്‍ശനം

ഡല്‍ഹി: എന്തു തെളിവിന്‍റെ അടിസ്ഥാനത്തിലാണ് മൃഗക്കൊഴുപ്പ് ചേര്‍ത്ത നെയ്യു കൊണ്ടാണ് തിരുപ്പതി...

ജാഫര്‍ ഇടുക്കിക്കെതിരെ പീഡന പരാതി

തിരുവനന്തപുരം: മുകേഷ് എംഎല്‍എ ഉള്‍പ്പടെ നിരവധി നടന്‍മാര്‍ക്കെതിരെ പീഡന പരാതി നല്‍കിയ...