മസ്കറ്റ് അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിന് മാർച്ച് മൂന്നിന് തുടക്കം

മസ്കറ്റ്: മസ്കറ്റ് അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവൽ മാർച്ച് 3 മുതൽ 7വരെ. അഞ്ച് ദിവസങ്ങളിലായി നടക്കുന്ന ഫിലിം ഫെസ്റ്റിവലിൽ നിരവധി ചലച്ചിത്ര താരങ്ങളെയും സംവിധായകരെയും ആദരിക്കുമെന്ന് സംഘാടകർ അറിയിച്ചു. ഷാരൂഖ് ഖാനേയും ആദരിക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ഒമാനി ഷോർട്ട് ഫിക്ഷൻ ചിത്രങ്ങൾ, ഒമാനി ഡോക്യുമെൻററി, ഫിക്ഷൻ സിനിമകൾ, ഡോക്യുമെൻററി ചിത്രങ്ങൾ എന്നിവയുൾപ്പെടെ വിവിധ മേഖലകളിൽ നിരവധി മത്സരങ്ങളുമുണ്ടാകും. ഇന്ത്യൻ നടനും നിർമാതാവുമായ ഷാരൂഖ് ഖാൻ, ഇറാനിൽ നിന്നുള്ള സംവിധായകൻ സത്താറ, ഈജിപ്തിൽനിന്നുള്ള നെല്ലി കരീം, കുവൈത്തിൽനിന്നുള്ള ഹുദ ഹുസൈൻ, ഒമാനിൽനിന്നുള്ള അബ്ദുല്ല ഹബീബ്, മുഹമ്മദ് അൽ കിന്ദി, ബുതൈന അൽ റൈസി, തഗ്‌ലബ് അൽ ബർവാനി, ഖലീൽ അൽ സിനാനി, ബഹ്റൈനിൽ നിന്നുള്ള സംവിധായകൻ ഡയറക്ടർ യാക്കൂബ് അൽ മഖ്‌ല, ഫലസ്തീനിൽനിന്നുള്ള ഡയറക്ടർ മുഹമ്മദ് ബക്രി എന്നിവരെയാണ് മസ്കത്ത് അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിൽ ആദരിക്കുക.

സെമിനാറുകൾ, ശിൽപശാലകൾ, ഫെസ്റ്റിവൽ സൂക്ക് എന്നിവയുൾപ്പെടെ നിരവധി പരിപാടികൾ ഫെസ്റ്റിവലിനൊപ്പം ഉണ്ടായിരിക്കും. ഒമാനിൽ ഒരു സിനിമ നിർമ്മിക്കുന്നതിന് ആവശ്യമായ ലൈസൻസുകൾ നേടുന്നതിനുള്ള നടപടിക്രമങ്ങൾ പരിചയപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള സെമിനാറുകളും വര്‍ക്‍ഷോപ്പുകളും ഉൾപ്പെടെ നിരവധി അനുബന്ധ പരിപാടികളും സിനിമാ മേഖലയിലെ പ്രവർത്തനവുമായി ബന്ധപ്പെട്ട മറ്റു കാര്യങ്ങളും ഫെസ്റ്റിവലിന്‍റെ ഭാഗമായി നടക്കും.#film-festival

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ആശമാരുടെ വിരമിക്കൽ പ്രായം ഇനി 62 അല്ല. മന്ത്രിയുടെ ഉറപ്പ് ഉത്തരവായി

ആശാ പ്രവര്‍ത്തകരുടെ വിരമിക്കല്‍ പ്രായം 62 വയസ്സാക്കിയ നടപടി മരവിപ്പിച്ചുകൊണ്ടു സർക്കാർ...

മയക്കുമരുന്ന് ഉപയോഗിക്കാറുണ്ടെന്ന് സമ്മതിച്ചു. ഷൈൻ ടോം ചാക്കോ അറസ്റ്റിൽ.

പോലീസിന്റെ ചോദ്യം ചെയ്യലിൽ താൻ മയക്കുമരുന്ന് ഉപോയോഗിക്കാറുണ്ടെന്ന് സമ്മതിച്ചു ഷൈൻ ടോം...

അൻവറിന്റെ പഴയ എം എൽ എ ഓഫീസ് ഇനി തൃണമൂൽ നിയോജക മണ്ഡലം കമ്മിറ്റി ഓഫീസ്.

അൻവർ രാഷ്ട്രീയ മുഖച്ഛായ മാറ്റിയതോടെ അൻവറിന്റെ പഴയ എം എൽ എ...

മൊബൈൽ വഴി എം വി ഡി പിഴ ചുമത്തുന്നത് ഗുരുതര ചട്ടലംഘനം: നിയമത്തിന്റെ അജ്ഞതയോ ടാർഗറ്റ് തികക്കാനുള്ള പെടാപ്പാടൊ?

വാഹന പരിശോധന നടക്കുമ്പോൾ മൊബൈൽ ഫോണിലൂടെ ഫോട്ടോ പകർത്തി പിഴ ചുമത്തുന്നത്...