സ്ഥലമറിയില്ല എന്ന ഭയം വേണ്ട! കെഎസ്ആർടിസിയിൽ ഇനി മുതൽ ചലോ ആപ്പ്

ഇനി യാത്രചെയ്യുമ്പോൾ സ്ഥലം അറിയില്ല എന്ന ഭയം വേണ്ട. എവിടെ എത്തി എന്ന് ഫോൺ നോക്കി കണ്ടുപിടിക്കാം. തീവണ്ടിയാത്രക്കാർ ആദ്യമേ ഈ സൗകര്യം അനുഭവിച്ചവരാണ്. ട്രെയിൻ എവിടെ എത്തി എന്ന് സ്മാർട്ട് ഫോണിലൂടെ നോക്കിയാണ് നാം പലപ്പോഴും യാത്രക്കൊരുങ്ങുക. ആ സൗകര്യമാണ് ഇനിമുതൽ കെഎസ്ആർടിസി ബസിലും വരാൻ പോകുന്നത്.

ബസിന്റെ സഞ്ചാരപാത അറിയാനും യാത്ര ബുക്കുചെയ്യാനുമുള്ള ചലോ ആപ്പ് ഉടൻ പുറത്തിറങ്ങുമെന്ന് മന്ത്രി കെ ബി ഗണേഷ് കുമാർ. കെഎസ്ആർടിസി മൂന്നുമാസത്തിനുള്ളിൽ പൂർണമായും ഡിജിറ്റൽവൽക്കരിക്കും. ആൻഡ്രോയ്ഡ് ടിക്കറ്റ് മെഷീൻ രണ്ടുമാസത്തിനുള്ളിൽ നടപ്പാക്കും. ഭാവിയിൽ ബസിനുള്ളിൽ ലഘുഭക്ഷണം ഓർഡർ ചെയ്ത് എത്തിക്കാനുള്ള സൗകര്യവുമൊരുക്കുമെന്നും ഗണേഷ് കുമാർ പറഞ്ഞു. കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൽ ‘പൊതുഗതാഗതം: നാം മുന്നേറേണ്ടത് എങ്ങനെ’ എന്ന സെഷനിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

ഒന്നാംതീയതി തന്നെ ജീവനക്കാർക്ക് ശമ്പളം വിതരണംചെയ്യുന്ന പദ്ധതി തയ്യാറാക്കി. ഒരു ഫയലും അഞ്ചുദിവസത്തിൽ കൂടുതൽ പിടിച്ചുവയ്ക്കരുതെന്ന് KSRTC, മോട്ടാർവാഹന വകുപ്പുകളോട് നിർദേശിച്ചിട്ടുണ്ട്. മോട്ടോർവാഹന ഉദ്യോഗസ്ഥർക്ക് ടാബ് വിതരണംചെയ്യും. ലൈസൻസ് ഉടൻ ഫോണിൽ ലഭ്യമാക്കുന്നതിനാണിത്. ഡ്രൈവിങ് ടെസ്റ്റ് കാമറയിൽ ചിത്രീകരിക്കുന്നതും ആലോചനയിലുണ്ടെന്നും മന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

രജനീകാന്ത് നല്ല നടനാണോ എന്നറിയില്ല; വൈറലായി സംവിധായകന്റെ വാക്കുകൾ

രജനീകാന്തിനെതിരേ പരാമര്‍ശവുമായി സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മ. രജനീകാന്ത് ഒരു നല്ല...

വന്യജീവി ആക്രമണം.. ജനവാസമേഖല മൃ​ഗങ്ങൾ കൈയ്യടക്കുന്നതിന് പിന്നിൽ?

മുൻപ് കാട്ടാന ആക്രമണം എന്നത് വല്ലപ്പോഴും മാത്രം കേട്ടിരുന്ന ഒന്നാണ്. എന്നാൽ...

മൂന്നാറിൽ വീണ്ടും കാട്ടാനയുടെ ആക്രമണം. സ്ത്രീക്ക് പരിക്കേറ്റു.

മൂന്നാർ വാഗവരയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരു സ്ത്രീക്ക് പരിക്കേറ്റു. തൃശൂർ സ്വദേശിനിയായ...

താഴത്തില്ലെടാ….. സ്വർണവിലയിൽ ഇന്നും കുതിപ്പ്.

സംസ്ഥാനത്ത് സ്വർണവിലയില്‍ ഇന്നും വർധനവ്. ഗ്രാമിന് 40 രൂപ വർധിച്ചു. ഇതോടെ...