‘രാജ്യസഭാ സീറ്റിൽ വിട്ടുവീഴ്ചയില്ല’; കേരള കോൺഗ്രസ് മാണി ഗ്രൂപ്പ്

കോട്ടയം: രാജ്യസഭാ സീറ്റിൽ വിട്ടുവീഴ്ച വേണ്ടെന്ന് കേരളാ കോൺഗ്രസ് മാണി ഗ്രൂപ്പിൽ ധാരണ. സീറ്റ് വേണമെന്ന നിലപാട് ഇടതുമുന്നണി യോഗത്തിൽ സ്വീകരിക്കും. സീറ്റാവശ്യം സജീവമായി നിലർത്താനാണ് ശ്രമം. വിലപേശൽ രാഷ്ട്രീയത്തിൽ മുന്നണികളെ വട്ടം കറക്കിയ ചരിത്രമുണ്ട് കേരളാ കോൺഗ്രസ് എമ്മിന്.

ഒഴിവുവരുന്ന രാജ്യസഭാ സീറ്റിൽ കേരളാ കോൺഗ്രസ് അവകാശവാദം ശക്തമാക്കും. യു.ഡി.എഫ് വിട്ടു വന്നപ്പോൾ രാജ്യസഭ സീറ്റ് പാർട്ടിക്ക് ഉണ്ടായിരുന്നെന്നും അത് നൽകണമെന്നും മുന്നണി യോഗത്തിൽ ഉന്നയിക്കും. ഇടതു സർക്കാരിൻ്റെ ഭരണ തുടർച്ചയ്ക്ക് കേരളാ കോൺഗ്രസിൻ്റെ മുന്നണി പ്രവേശം സഹായകരമായെന്നും ചൂണ്ടിക്കാട്ടും.

കോട്ടയത്ത് ചേർന്ന പാർട്ടി സ്റ്റീയറിംഗ് കമ്മിറ്റി യോഗത്തിൽ രാജ്യസഭ സീറ്റിൽ വിട്ടു വീഴ്ച ചെയ്യേണ്ടന്ന പൊതു അഭിപ്രായമാണ് ഉയർന്നത്. അധിക ലോക്സഭാ സീറ്റെന്ന ആവശ്യം ഇടതു മുന്നണി നിരസിച്ചതിലും കേരളാ കോൺഗ്രസിന് അതൃപ്തിയുണ്ട്. പാർട്ടി ചെയർമാൻ ജോസ് കെ മാണിയ്ക്ക് പാർലമെൻ്ററി സ്ഥാനം ഇല്ലാതെ വന്നാൽ എതിരാളികൾ വിഷയം ആയുധമാക്കുമെന്നതും കേരളാ കോൺഗ്രസിൻ്റെ സമ്മർദ്ദത്തിന് കാരണമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

മമ്മൂട്ടി സിപിഎം ബന്ധം ഉപേക്ഷിക്കുമെന്ന് ചെറിയാന്‍ ഫിലിപ്പ്

തിരുവനന്തപുരം: താമസിയാതെ തന്നെ മമ്മൂട്ടി സിപിഎം ബന്ധം ഉപേക്ഷിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ്...

സ്‌കൂട്ടർ യാത്രക്കാരിയെ കാർ കയറ്റിക്കൊന്ന കേസ്: ഡോ. ശ്രീക്കുട്ടിക്ക് ജാമ്യം

കൊല്ലം: കൊല്ലം മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാര്‍ കയറ്റി കൊലപ്പെടുത്തിയെന്ന കേസില്‍...

തിരുപ്പതി ലഡു വിവാദത്തില്‍ ചന്ദ്രബാബു നായിഡുവിന് വിമര്‍ശനം

ഡല്‍ഹി: എന്തു തെളിവിന്‍റെ അടിസ്ഥാനത്തിലാണ് മൃഗക്കൊഴുപ്പ് ചേര്‍ത്ത നെയ്യു കൊണ്ടാണ് തിരുപ്പതി...

ജാഫര്‍ ഇടുക്കിക്കെതിരെ പീഡന പരാതി

തിരുവനന്തപുരം: മുകേഷ് എംഎല്‍എ ഉള്‍പ്പടെ നിരവധി നടന്‍മാര്‍ക്കെതിരെ പീഡന പരാതി നല്‍കിയ...