തിരഞ്ഞെടുപ്പ് കമ്മീഷന്റെ സ്വീപ് യൂത്ത് ഐക്കണിന് വോട്ടില്ല

കോട്ടയം: തിരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ട് പാഴാക്കരുത് എന്ന സന്ദേശം പ്രചരിപ്പിക്കുന്ന സ്വീപ് യൂത്ത് ഐക്കൺ ആണ് മമിത ബൈജു. പക്ഷേ ഈ തിരഞ്ഞെടുപ്പിൽ മമിതയ്ക്ക് വോട്ട് ചെയ്യാൻ പറ്റില്ല.ഇത്തവണ മമിതയുടെ കന്നിവോട്ടായിരുന്നു. വോട്ടർ പട്ടികയിൽ മമിതയുടെ പേരില്ലാത്തത് ആണ് വോട്ടില്ലാതിരിക്കാൻ കാരണമായത്. തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇന്നലെയാണ് പ്രവർത്തകർ നടിയൂർ കിടങ്ങൂരിലെ വസതിയിൽ വോട്ടിം​ഗ് സ്ലിപ്പ് എത്തിച്ച് നൽകിയത്. അപ്പോഴാണ് മമിതയുടെ പേരില്ലാത്ത വിവരം അച്ഛൻ ഡോ. ബൈജു അറിഞ്ഞത്.സിനിമ ജീവിതത്തിലെ തിരക്ക് വർദ്ധിച്ചത് കാരണം ആണ് വോട്ട് ഉറപ്പാക്കാൻ കഴിയാതെ പോയത് എന്നാണ് ഡോ. ബൈജു പറഞ്ഞതെന്ന് മനോരമ ഓൺലൈൻ. കോം റിപ്പോർട്ട് ചെയ്യുന്നു. വോട്ടർമാരെ ബോധവൽക്കരിക്കാനും വോട്ടർ സാക്ഷരത പ്രോത്സാഹിപ്പിക്കും ഉള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ പദ്ധതിയാണ് സ്വീപ് എന്ന് അറിയപ്പെടുന്ന സിസ്റ്റമാറ്റിക് വോട്ടേഴ്സ് എഡ്യുക്കേഷൻ ആൻഡ് ഇലക്ടറൽ പ്രോ​ഗ്രാം.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

മമ്മൂട്ടി സിപിഎം ബന്ധം ഉപേക്ഷിക്കുമെന്ന് ചെറിയാന്‍ ഫിലിപ്പ്

തിരുവനന്തപുരം: താമസിയാതെ തന്നെ മമ്മൂട്ടി സിപിഎം ബന്ധം ഉപേക്ഷിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ്...

സ്‌കൂട്ടർ യാത്രക്കാരിയെ കാർ കയറ്റിക്കൊന്ന കേസ്: ഡോ. ശ്രീക്കുട്ടിക്ക് ജാമ്യം

കൊല്ലം: കൊല്ലം മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാര്‍ കയറ്റി കൊലപ്പെടുത്തിയെന്ന കേസില്‍...

തിരുപ്പതി ലഡു വിവാദത്തില്‍ ചന്ദ്രബാബു നായിഡുവിന് വിമര്‍ശനം

ഡല്‍ഹി: എന്തു തെളിവിന്‍റെ അടിസ്ഥാനത്തിലാണ് മൃഗക്കൊഴുപ്പ് ചേര്‍ത്ത നെയ്യു കൊണ്ടാണ് തിരുപ്പതി...

ജാഫര്‍ ഇടുക്കിക്കെതിരെ പീഡന പരാതി

തിരുവനന്തപുരം: മുകേഷ് എംഎല്‍എ ഉള്‍പ്പടെ നിരവധി നടന്‍മാര്‍ക്കെതിരെ പീഡന പരാതി നല്‍കിയ...