കോണ്‍ഗ്രസിന്റെ മുഖംമൂടി അഴിഞ്ഞുവീണെന്ന് പിണറായി

കൽപ്പറ്റ: ജമാ അത്തെ ഇസ്ലാമിയുടെ പിന്തുണയുള്ള സ്ഥാനാർഥിയായിട്ടാണ് വയനാട്ടിൽ പ്രിയങ്ക ഗാന്ധി മത്സരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വയനാട് ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ്സിന്റെ മത നിരപേക്ഷ മുഖം മൂടി പൂർണമായും അഴിഞ്ഞു വീഴുകയാണെന്ന് മുഖ്യമന്ത്രി ഫെയ്‌സ്ബുക്ക് കുറിപ്പിൽ ആരോപിച്ചു.

”എന്താണ് കോൺഗ്രസ്സിന്റെ നിലപാട്? നമ്മുടെ രാജ്യം ജമാ അത്തെ ഇസ്ലാമിയെ പരിചയമില്ലാത്ത രാജ്യമല്ലല്ലോ. ആ സംഘടനയുടെ നിലപാട് ജനാധിപത്യത്തിനു നിരക്കുന്നതാണോ?

ജമാ അത്തെ ഇസ്ലാമി രാജ്യത്തേയും രാജ്യത്തിന്റെ ജനാധിപത്യത്തേയും പ്രധാനമായി കാണുന്നില്ല. രാജ്യത്തിന്റെ ഭരണക്രമത്തെ കണക്കിലെടുക്കുന്നില്ല. വെൽഫയർ പാർട്ടി രൂപീകരിച്ച് രാഷ്ട്രീയ പാർട്ടിയായി പ്രവർത്തിക്കുന്നത് ഒരു മറയാണ്. ആ മറയാണ് ജമ്മു കശ്മീരിൽ കണ്ടത്.”- പിണറായി പോസ്റ്റിൽ പറഞ്ഞു.

”ജമ്മു കശ്മീരിൽ ഇതുവരെ തെരഞ്ഞെടുപ്പിനെ ശക്തമായി എതിർത്തു പോവുകയായിരുന്നു ജമാ അത്തെ ഇസ്ലാമി. കടുത്ത വർഗീയ നിലപാടുകൾ സ്വീകരിച്ചു പോവുകയായിരുന്നു. ഇപ്പോൾ അവർ ബിജെപിക്കു വേണ്ടിയാണ് നിലകൊണ്ടത്.
അവിടെ മൂന്നു നാലു സീറ്റിൽ ഇത്തവണ മത്സരിക്കാൻ അവർ തീരുമാനിച്ചു. അവസാനം സിപിഎം നേതാവ് മുഹമ്മദ് യൂസഫ് തരിഗാമി മത്സരിക്കുന്ന സീറ്റിൽ കേന്ദ്രീകരിച്ചു. ജമ്മു കശ്മീരിലെ ജമാ അത്തെ ഇസ്ലാമിക്കാർ മുഴുവനും അവിടെ കേന്ദ്രീകരിച്ചു. ഉദ്ദേശം തരിഗാമിയെ പരാജയപ്പെടുത്തണം എന്നതായിരുന്നു. ബിജെപിയും ആഗ്രഹിച്ചത് അതാണ്. അവിടെയുള്ള തീവ്രവാദികളും ബിജെപിയും ഒരേ കാര്യം ആഗ്രഹിച്ചു. പക്ഷേ, തരിഗാമിയെത്തന്നെ ജനങ്ങൾ തെരഞ്ഞെടുത്തു. അവിടത്തെ ജമാ അത്തെ ഇസ്ലാമിയും തങ്ങളും രണ്ടാണേ എന്ന് ഇവിടത്തെ ജമാ അത്തെ ഇസ്ലാമിക്കാർ പറയുന്നുണ്ട്. ജമാ അത്തെ ഇസ്ലാമിക്ക് ഒരു നയമേയുള്ളൂ. ഒരു തരത്തിലുള്ള ജനാധിപത്യ ഭരണക്രമത്തേയും അവർ അംഗീകരിക്കുന്നില്ല. അതാണ് അവരുടെ ആശയം.”

”അവർക്കിപ്പോൾ യുഡി എഫിനെ സഹായിക്കണമെന്ന് തോന്നുന്നു.
മതനിരപേക്ഷതയുടെ ഭാഗത്ത് നിൽക്കുന്നവർക്ക് എല്ലാത്തരം വർഗീയതകളെയും അടിയുറച്ച് എതിർക്കാൻ കഴിയണ്ടേ? കോൺഗ്രസിനു അതിനു കഴിയുന്നുണ്ടോ? മുസ്ലിം ലീഗ് അടക്കമുള്ളവർ ചില ‘ത്യാഗങ്ങൾ’ സഹിച്ചാണ് കോൺഗ്രസ്സ് ജമാ അത്തെ ഇസ്‌ലാമി കൂട്ടുകെട്ടിനോടൊപ്പം നിൽക്കുന്നത്. ജമാ അത്തെ ഇസ്ലാമിയുടെ വോട്ട് വേണ്ട എന്ന് പറയാൻ കോൺഗ്രസിനു സാധിക്കുമോ? കോൺഗ്രസിന്റെ ഉത്തരവാദപ്പെട്ടവർക്ക് ആ ആർജ്ജവം എന്തെന്ന് മനസ്സിലാക്കണമെങ്കിൽ ഒരു ഘട്ടത്തിൽ ഇ എം എസ് പരസ്യമായി പ്രഖ്യാപിച്ച കാര്യം ഓർക്കണം. തലശ്ശേരിയിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ ഇ എം എസ് പരസ്യമായി പറഞ്ഞു ‘ഞങ്ങൾക്ക് ആർ എസ് എസിന്റെ വോട്ട് വേണ്ട!. കോൺഗ്രസ്സിന് അത്തരം ഒരു നിലപാട് എടുക്കാൻ കഴിയുമോ?”- പിണറായി പോസ്റ്റിൽ ചോദിച്ചു.#PINARAYI

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ചാർജിങ് നെറ്റ്‌വർക്കിൽ പുത്തൻ വിപ്ലവം JET EV ചർച്ചാവിഷയമാകുന്നു

കൊച്ചി പ്രവർത്തിക്കുന്ന Start up Renewgen Innovations Private Limited-ൻ്റെ ബ്രാൻഡ്...

‘സീരിയലുകൾ എൻഡോസൾഫാൻ’; പ്രേംകുമാറിനെതിരെ മന്ത്രി കെ ബി ​ഗണേഷ് കുമാർ

തിരുവനന്തപുരം: മലയാള ടെലിവിഷൻ സീരിയലുകൾ എൻഡോസൾഫാനേക്കാൾ മാരകമാണെന്ന കേരള ചലച്ചിത്ര അക്കാദമി...

മുൻ എം.എൽ.എയുടെ പി.എ.യുടെ ഫോൺ ഹാക്ക് ചെയ്തുതട്ടിയത് ലക്ഷങ്ങൾ

റാന്നി: മൊബൈൽ ഫോൺ ഹാക്കുചെയ്ത് ബാങ്ക് അക്കൗണ്ടിൽനിന്ന് ഏഴുലക്ഷത്തോളം രൂപ തട്ടിയെടുത്തു....

ഇന്ത്യയെ അവഹേളിച്ച് ബംഗ്ലാദേശ്; ദേശീയ പതാകയിൽ ചവിട്ടി

ധാക്ക: ഇന്ത്യയുടെ ദേശീയ പതാകയെ അവഹേളിച്ച് ബം​ഗ്ലാദേശിലെ വിദ്യാർത്ഥികൾ. ബംഗ്ലാദേശിലെ വിവിധ...