കെ റെയിലിന്റെ ആവശ്യകത  കൂടി: മുഖ്യമന്ത്രി 

കണ്ണൂർ: വന്ദേഭാരത് ട്രെയിൻ വന്നതോടെ കെ റെയിലിന്റെ ആവശ്യകത ഒന്നുകൂടി ജനങ്ങൾ തിരിച്ചറിഞ്ഞിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഏറ്റവും കൂടുതൽ വരുമാനമാണ് വന്ദേഭാരതിന്റെ കേരള സെക്ടറിൽ നിന്നു ലഭിക്കുന്നത്. വന്ദേഭാരതിനായി മറ്റ് ട്രെയിനുകൾ പിടിച്ചിടുന്നത് യാത്രക്കാരെ ദുരിതത്തിലാക്കുന്നു. പുതിയ ട്രാക്ക് വന്നാലേ ദുർഗതി മാറുമെന്ന ബോദ്ധ്യം ജനങ്ങൾക്കുണ്ട് .എന്ത് പേരിട്ട് വിളിച്ചാലും നല്ല വേഗതയിൽ വണ്ടി ഓടിക്കാൻ പറ്റുന്ന ട്രാക്ക് വേണമെന്ന് യാത്രക്കാരും നാട്ടുകാരും ആഗ്രഹിക്കുന്നു. അതിന് കേന്ദ്ര സർക്കാരിന്റെ അനുമതിയാണാവശ്യം-മുഖ്യമന്ത്രി പറഞ്ഞു. പ്ര​തി​പ​ക്ഷം​ ​സ​ഹ​ക​രി​ച്ചി​രു​ന്നു​വെ​ങ്കി​ൽ​ ​ന​വ​കേ​ര​ള​ ​സ​ദ​സ് ​വേ​ദി​യി​ൽ​ ​രാ​ഷ്ട്രീ​യം​ ​പ​റ​യേ​ണ്ടി​ ​വ​രി​ല്ലാ​യി​രു​ന്നു​വെ​ന്ന് ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ​ ​മാ​ദ്ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് ​പ​റ​ഞ്ഞു.​ ​സ​ർ​ക്കാ​രി​ന്റെ​ ​പൊ​തു​ ​കാ​ര്യ​ങ്ങ​ൾ​ ​പ​റ​യാ​നാ​ണ് ​സ​ദ​സ് ​സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.​ ​എ​ൽ.​ഡി.​എ​ഫ് ​വ​ക്താ​ക്ക​ളാ​യ​ല്ല​ ​മു​ഖ്യ​മ​ന്ത്രി​യും​ ​മ​ന്ത്രി​മാ​രും​ ​സ​ദ​സി​ൽ​ ​പ​ങ്കെ​ടു​ക്കു​ന്ന​ത്. പ്ര​തി​പ​ക്ഷം​ ​രാ​ഷ്ട്രീ​യം​ ​പ​റ​യു​മ്പോ​ൾ​ ​അ​തി​നു​ ​മ​റു​പ​ടി​ ​ഇ​നി​യും​ ​ന​വ​കേ​ര​ള​ ​സ​ദ​സി​ലു​ണ്ടാ​വും.​ ​പ​രി​പാ​ടി​ ​പി.​ആ​ർ​ ​ഏ​ജ​ൻ​സി​ ​ആ​സൂ​ത്ര​ണം​ ​ചെ​യ്ത​താ​ണെ​ന്ന​ ​പ്ര​തി​പ​ക്ഷ​ ​വി​മ​ർ​ശ​ന​ത്തെ​പ്പ​റ്റി​യു​ള്ള​ ​ചോ​ദ്യ​ത്തി​ന്,​ ​പി.​ആ​ർ​ ​ഏ​ജ​ൻ​സി​ക്ക് ​ബു​ദ്ധി​ ​പ​ണ​യം​വ​ച്ച​വ​ർ​ക്ക് ​എ​ന്തും​ ​പ​റ​യാ​മെ​ന്നാ​യി​രു​ന്നു​ ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​മ​റു​പ​ടി.​ ​ന​വ​കേ​ര​ള​ ​സ​ദ​സ് ​ജ​ന​മു​ന്നേ​റ്റ​ ​സ​ദ​സാ​യി​ ​മാ​റി.​ ​സ​ദ​സ് ​ന​ട​ക്കു​ന്ന​ ​ഒാ​രോ​ ​സ്ഥ​ല​ത്തെ​യും​ ​ചെ​ല​വ് ​മാ​ദ്ധ്യ​മ​ങ്ങ​ൾ​ക്ക് ​പ​രി​ശോ​ധി​ക്കാം.​ ​സ​മ​യ​ത്തി​ന്റെ​ ​പ​രി​മി​തി​ ​ഉ​ള്ള​തു​കൊ​ണ്ടാ​ണ് ​മ​ന്ത്രി​മാ​രു​ടെ​ ​പ്ര​തി​നി​ധി​ക​ളാ​യി​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ ​നി​വേ​ദ​നം​ ​സ്വീ​ക​രി​ക്കു​ന്ന​തെ​ന്നും​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

സാമ്പത്തിക അവലോകന റിപ്പോർട്ട് മുൻകൂട്ടി നൽകിയില്ല. വിമർശനവുമായി പ്രതിപക്ഷം.

ബജറ്റിന് മുന്നോടിയായി സഭയിലെ എല്ലാ അംഗങ്ങൾക്കും സാമ്പത്തിക അവലോകന റിപ്പോർട്ട് നൽകുന്നത്...

തൃശൂരിൽ പുതിയ DCC പ്രസിഡന്റ്; ചരടുവലിയുമായി മുതിർന്ന കോൺഗ്രസ് നേതാവ്

തൃശ്ശൂരിലെ ലോക്‌സഭ തെരഞ്ഞെടുപ്പ് തോൽവിയിൽ നേതൃത്വത്തിന് മനപ്പൂർവമായ വീഴ്ചയെന്ന് കെപിസിസി അന്വേഷണ...

തട്ടിപ്പു വീരൻ എങ്ങനെ പ്രധാനമന്ത്രിയെ കണ്ടു? സുരേന്ദ്രൻ വ്യക്തമാക്കണം: സന്ദീപ് വാര്യർ

പകുതി വില തട്ടിപ്പു കേസിലെ പ്രതിയായ അനന്തു കൃഷ്ണൻ എങ്ങനെ പ്രധാനമന്ത്രിയെ...

ആഭ്യന്തര ക്രിക്കറ്റ് ഏറെ ഗുണം ചെയ്തു. ഫോമും ഫിറ്റ്നസ്സും മെച്ചപ്പെടുത്തി: ശ്രേയസ് അയ്യർ.

ഇംഗ്ലണ്ടിനെതിരായ ഒന്നാം ഏകദിനത്തിൽ ഇന്ത്യ ഇന്നലെ 4 വിക്കറ്റിന് ജയിച്ചിരുന്നു. ശുഭമാൻ...