‘വീണ്ടും പ്രതിപക്ഷത്തിരിക്കാന്‍ ജനം ആശീര്‍വദിക്കും’ : കോൺ​ഗ്രസിനെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ഡൽഹി : കോൺ​ഗ്രസിനെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കോൺ​ഗ്രസ് മികച്ച പ്രതിപക്ഷമാകാനുള്ള അവസരം കോൺ​ഗ്രസ് നഷ്ടമാക്കി; വീണ്ടും പ്രതിപക്ഷത്തിരിക്കാന്‍ ജനം ആശീര്‍വദിക്കുെമന്ന് അദ്ദേഹം പറഞ്ഞു.. എന്നാൽ ബിജെപി തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് 370 സീറ്റുകൾ നേടുമെന്നും അദ്ദേഹം അവകാശപ്പെട്ടു… ലോക്സഭയിൽ നന്ദിപ്രമേയ ചർച്ചയ്ക്ക് മറുപടി നല്കിയ പ്രധാനമന്ത്രി പ്രതിപക്ഷം ഇന്നത്തെ നിലയിലായത് കോൺഗ്രസിൻറെ കുടുംബവാദം കാരണമെന്ന് ആഞ്ഞടിച്ചു. അഴിമതിക്കാരെ വെറുതെ വിടില്ലെന്ന് പറഞ്ഞ മോദി ന്യൂനപക്ഷങ്ങളെ അവഗണിക്കുന്നു എന്ന പ്രതിപക്ഷ ആരോപണത്തോട് ക്ഷോഭിച്ചു. പ്രസംഗത്തിൽ മോദി മണിപ്പുർ പരാമർശിച്ചില്ല.
‘എൻഡിഎ 400 സീറ്റ് മറികടക്കും എന്ന് ഉറപ്പാണ്. ബിജെപിക്ക് 370 സീറ്റ് ഉറപ്പായും കിട്ടും. സ്ത്രീകളുടെയും യുവാക്കളുടെയും കാര്യം പറയുമ്പോൾ അതിൽ ന്യൂനപക്ഷങ്ങളില്ലേ? സ്ത്രീകളുടെ ശാക്തീകരണം നടക്കുമ്പോൾ എല്ലാവരുടെയും വികസനം നടക്കില്ലേ. എത്ര കാലം സമൂഹത്തിനെ ഇങ്ങനെ വിഭജിക്കും?’ മോദി പറഞ്ഞു.#modi

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

മമ്മൂട്ടി സിപിഎം ബന്ധം ഉപേക്ഷിക്കുമെന്ന് ചെറിയാന്‍ ഫിലിപ്പ്

തിരുവനന്തപുരം: താമസിയാതെ തന്നെ മമ്മൂട്ടി സിപിഎം ബന്ധം ഉപേക്ഷിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ്...

സ്‌കൂട്ടർ യാത്രക്കാരിയെ കാർ കയറ്റിക്കൊന്ന കേസ്: ഡോ. ശ്രീക്കുട്ടിക്ക് ജാമ്യം

കൊല്ലം: കൊല്ലം മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാര്‍ കയറ്റി കൊലപ്പെടുത്തിയെന്ന കേസില്‍...

തിരുപ്പതി ലഡു വിവാദത്തില്‍ ചന്ദ്രബാബു നായിഡുവിന് വിമര്‍ശനം

ഡല്‍ഹി: എന്തു തെളിവിന്‍റെ അടിസ്ഥാനത്തിലാണ് മൃഗക്കൊഴുപ്പ് ചേര്‍ത്ത നെയ്യു കൊണ്ടാണ് തിരുപ്പതി...

ജാഫര്‍ ഇടുക്കിക്കെതിരെ പീഡന പരാതി

തിരുവനന്തപുരം: മുകേഷ് എംഎല്‍എ ഉള്‍പ്പടെ നിരവധി നടന്‍മാര്‍ക്കെതിരെ പീഡന പരാതി നല്‍കിയ...