‘കേരളത്തിൽ താമര വിരിയും, അനിൽ ആന്റണിയെ ആശംസിച്ച് നരേന്ദ്രമോദി

പത്തനംതിട്ട: . കേരളത്തിലെ ജനങ്ങൾക്ക് യുവത്വത്തിന്റെ ഊർജം നൽകാൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തിൽ ബിജെപി സ്ഥാനാർത്ഥി അനിൽ ആന്റണിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സംസാരിക്കുകയായിരുന്നു നരേന്ദ്രമോദി.മലയാളത്തിലാണ് അദ്ദേഹം പ്രസംഗം ആരംഭിച്ചത്. ‘ഇവിടെ വന്നപ്പോൾ ഇളകിമറിയുന്ന അന്തരീക്ഷം കണ്ടപ്പോൾ ഒരു കാര്യം മനസിലായി ഇത്തവണ കേരളത്തിൽ താമര വിരിയുമെന്ന കാര്യം ഉറപ്പായി.ബിജെപി ഇത്തവണ കേരളത്തിൽ രണ്ടക്ക സീറ്റ് മറികടക്കും. കേരളത്തിലെ ജനങ്ങൾക്ക് ഞാൻ യുവത്വത്തിന്റെ ഊർജം നൽകാൻ ആഗ്രഹിക്കുന്നു. അനിൽ ആന്റണി യുവത്വത്തിന്റെ പ്രതീകമാണ്. കേരളത്തിന്റെ നവീകരണത്തിന് ഇത് ആവശ്യമാണ്’- പ്രധാനമന്ത്രി പറഞ്ഞു.

‘കേരളത്തിൽ അഴിമതിക്കും കെടുകാര്യസ്ഥതയ്ക്കും പേരുകേട്ട സർക്കാരുകളാണ് മാറിമാറി വരുന്നത്. അത് സംസ്ഥാനത്തിന് എന്തുമാത്രം നഷ്ടമാണ് വരുത്തിവയ്ക്കുന്നതെന്ന് ജനങ്ങൾക്കറിയാം. കേരളത്തിലെ റബർ കർഷകർ എത്രമാത്രം ബുദ്ധിമുട്ടിലൂടെയാണ് കടന്നുപോകുന്നത്. എന്നാൽ കേരളത്തിലെ എൽഡിഎഫും യുഡിഎഫും അത് കണ്ടില്ലെന്ന് നടിച്ചിരിക്കുകയാണ്. കേരളത്തിലെ ക്രിസ്ത്യൻ പുരോഹിതർ പോലും ഇവരുടെ ആക്രമണത്തിന് ഇരയാകുന്നു. കേരളത്തിലെ എത്രയോ കോളേജ് ക്യാംപസുകൾ കമ്യൂണിസ്റ്റുകാരുടെ താവളമായി മാറിയിരിക്കുന്നു. ഇവിടെ സ്ത്രീകളും യുവജനതയും ഭയപ്പെട്ടാണ് ജീവിക്കുന്നത്. ഈ ദുരവസ്ഥയിൽ‌ നിന്നു മോചനം വേണമെങ്കിൽ ഒരുവട്ടം എൽഡിഎഫ്, അടുത്തവട്ടം യുഡിഎഫ് എന്ന ചക്രം പൊളിക്കണം. ഇവിടെ എൽഡിഎഫും യുഡിഎഫും തമ്മിൽ പോരടിക്കുന്നു, കേന്ദ്രത്തിൽ ഇവർ ഒന്നാണ്’- അദ്ദേഹം വ്യക്തമാക്കി.

ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ സ്വാഗത പ്രസംഗം നടത്തിയ വേദിയിൽ നരേന്ദ്രമോദിക്ക് വിവിധ മണ്ഡലങ്ങളിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികൾ ആറൻമുള കണ്ണാടിയടക്കം നിരവധി സമ്മാനങ്ങൾ നൽകിയാണ് വരവേറ്റത്. കഴിഞ്ഞ രണ്ട് മാസത്തിനിടെ ഇത് മൂന്നാം തവണയാണ് പ്രധാനമന്ത്രി കേരളത്തിലെത്തുന്നത്. ഇന്ന് രാവിലെ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയ നരേന്ദ്രമോദി കന്യാകുമാരിയിൽ നടന്ന പൊതുസമ്മേളനത്തിൽ പങ്കെടുത്തിരുന്നു.#MODI

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

പഴയ സാധനം നൽകിയത് മേപ്പാടി പഞ്ചായത്തെന്ന് മുഖ്യമന്ത്രി

ചേലക്കര: മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരിത ബാധിതർക്ക് പഴയകിയ സാധനങ്ങൾ നൽകിയത് മേപ്പാടി...

‘തഹസിൽദാർ ചുമതലയിൽ നിന്നും മാറ്റം വേണം’: നവീന്‍റെ ഭാര്യ

കണ്ണൂർ: ചുമതലയിൽ മാറ്റം വേണമെന്ന് എഡിഎം നവീന്‍ ബാബുവിന്റെ ഭാര്യ. കോന്നി...

‘പരാതി കേൾക്കാൻ പാർ‍ട്ടി തയ്യാറായില്ല’; ദിവ്യ അതൃപ്തിയിൽ

കണ്ണൂർ: സിപിഎം പാർട്ടി നേതൃത്വം തനിക്കെതിരെയെടുത്ത നടപടിയിൽ കടുത്ത അതൃപ്തി അറിയിച്ച്...

സ്വർണവില നേരിയ തോതിൽ കുറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് നേരിയ തോതിൽ സ്വർണവില കുറഞ്ഞു. ഇന്നലെ 680...