മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണും കേരള ക്രിക്കറ്റ് അസോസിയേഷനുമായി തർക്കങ്ങൾ നിലനില്കുന്നതിനിടെ. ഓഫറുകളുമായി രാജസ്ഥാനും തമിഴ്‌നാടും. ടീമിൽ ഇടം നൽകാമെന്നാണ് അവർ നൽകുന്ന വാഗ്ദാനം. അടുത്തെയിടെ ഇന്റർനാഷണൽ താരങ്ങളെല്ലാം ആഭ്യന്തര ലീഗുകൾ കളിക്കണം എന്ന നിയമം ബി സി സി ഐ നിലവിൽ കൊണ്ടുവന്നിരുന്നു പക്ഷെ ഇക്കഴിഞ്ഞ വിജയ് ഹസാരെ ട്രോഫിയിൽ താരം കളിച്ചിരുന്നില്ല. അതുകൊണ്ടു കൂടിയാണ് ചാമ്പ്യൻസ് ട്രോഫി ടീമിൽ ഇടം നേടാനാകാത്തത് എന്നും സംസാരമുണ്ട്.
വിജയ് ഹസാരെ ട്രോഫി ക്യാമ്പിൽ പങ്കെടുക്കില്ല എന്ന ഒറ്റവരി സന്ദേശം മാത്രമാണ് മറുപടി അയച്ചത് എന്നാണ് കേരള ക്രിക്കറ്റ് അസോസിയേഷന്റെ വിശദീകരണം. തോന്നിയതുപോലെ വന്നു കളിച്ചിട്ട് പോകാൻ ഇവിടെ പറ്റില്ല എന്നായിരുന്നു കെ സി എ പറഞ്ഞത്. താരത്തിന്റെ പിന്തുണയുമായി സാംസ്‌കാരിക കായിക മേഖലയിലെ ഒട്ടേറെ പ്രമുഖർ രംഗത്തുവന്നിരുന്നു. ശശി തരൂർ എം പി, മുൻ എം എൽ എ ശബരിനാഥൻ, മുൻ ഇന്ത്യൻ അന്താരാഷ്ട താരം ശ്രീശാന്ത് എന്നിവരാണ് സഞ്ജുവിന് വേണ്ടി വാദങ്ങൾ ഉയർത്തുന്നത്. ഒരു കരിക്കേറ്ററിനെ തളർത്താൻ എളുപ്പമാണ്, വളർത്താനാണ് പാട് എന്നാണ് ശ്രീശാന്ത് പറഞ്ഞത്. കെ സി എ കടുംപിടുത്തം അവസാനിപ്പിക്കണം എന്നും ശ്രീശാന്ത് ആവശ്യപ്പെട്ടു.