ദേവസ്വം ബോര്‍ഡ് നോട്ടിസ് വിവാദം; ക്ഷേത്രപ്രവേശന വിളംബര വാര്‍ഷികത്തില്‍ തിരുവിതാംകൂര്‍ രാജകുടുംബം പങ്കെടുക്കില്ല

തിരുവനന്തപുരം: ദേവസ്വം ബോര്‍ഡ് നോട്ടിസ് വിവാദത്തിന് പിന്നാലെ ക്ഷേത്രപ്രവേശന വിളംബര വാര്‍ഷികത്തില്‍ നിന്ന് വിട്ടുനിന്ന് രാജകുടുംബ പ്രതിനിധികള്‍. ഗൗരി ലക്ഷ്മിഭായി, ഗൗരി പാര്‍വതിഭായി എന്നിവരെയാണ് ചടങ്ങിന് ക്ഷണിച്ചിരുന്നത്. അതേസമയം, രാജകുടുംബ പ്രതിനിധികള്‍ പങ്കെടുക്കാത്തത് അനാരോഗ്യം മൂലമാണെന്ന് തിരുവിതാംകൂര്‍ ദേവസ്വം പ്രസിഡന്റ് കെ അനന്തഗോപന്‍ മാധ്യമങ്ങളോട് പറഞ്ഞു. ക്ഷേത്രപ്രവേശന വിളംബരത്തിന്റെ 87ാം വാര്‍ഷിക പരിപാടിയുടെ ഭാഗമയി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഇറക്കിയ നോട്ടിസാണ് വിവാദത്തിലായത്. തിരുവിതാംകൂര്‍ രാജകുടുംബത്തെ അതിരുവിട്ടാണ് പുകഴ്ത്തിയിരിക്കുന്നത്. നോട്ടിസില്‍ ക്ഷേത്രപ്രവേശന വിളംബരം ശ്രീചിത്തിരതിരുനാളിന്റെ നേട്ടമെന്ന നിലയിലും അവതരിപ്പിച്ചിട്ടുണ്ട്. സനാധന ധര്‍മം ഹിന്ദുക്കളെ ഉദ്‌ബോദിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സ്മൃതി സുന്ദരമായ ആ രാജകല്‍പനയുടെ ക്ഷേത്ര പ്രവേശന വിളംബര സ്മാരകത്തിന്റെ നവീകരണ സമര്‍പ്പണവും തമ്പുരാട്ടിമാര്‍ തന്നെ. ഈ ചടങ്ങ് കാണാനായി ക്ഷണിച്ചിരിക്കുന്നവരേയും പ്രത്യേകം ശ്രദ്ധിക്കണം. ഭക്തജനങ്ങളും ദേവസ്വം ഉദ്യോഗസ്ഥന്‍മാരും വരണം. എന്നാല്‍ ദേവസ്വത്തിലെ വനിതകള്‍ക്ക് ക്ഷണമില്ല. നോട്ടിസ് പുറത്തിറങ്ങിയതിനു പിന്നാലെ വിമര്‍ശനങ്ങളും വിവിധ കോണില്‍നിന്നുമെത്തി.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

കേരള ബജറ്റ് 2025: പെൻഷൻകാർക്കും സർക്കാർ ജീവനക്കാർക്കും സന്തോഷം നൽകുന്ന പ്രഖ്യാപനങ്ങൾ!

രണ്ടാം പിണറായി സർക്കാരിന്റെ അവസാന സമ്പൂർണ ബജറ്റ് അവതരിപ്പിച്ച് ധനമന്ത്രി കെ.എൻ...

സാമ്പത്തിക അവലോകന റിപ്പോർട്ട് മുൻകൂട്ടി നൽകിയില്ല. വിമർശനവുമായി പ്രതിപക്ഷം.

ബജറ്റിന് മുന്നോടിയായി സഭയിലെ എല്ലാ അംഗങ്ങൾക്കും സാമ്പത്തിക അവലോകന റിപ്പോർട്ട് നൽകുന്നത്...

തൃശൂരിൽ പുതിയ DCC പ്രസിഡന്റ്; ചരടുവലിയുമായി മുതിർന്ന കോൺഗ്രസ് നേതാവ്

തൃശ്ശൂരിലെ ലോക്‌സഭ തെരഞ്ഞെടുപ്പ് തോൽവിയിൽ നേതൃത്വത്തിന് മനപ്പൂർവമായ വീഴ്ചയെന്ന് കെപിസിസി അന്വേഷണ...

തട്ടിപ്പു വീരൻ എങ്ങനെ പ്രധാനമന്ത്രിയെ കണ്ടു? സുരേന്ദ്രൻ വ്യക്തമാക്കണം: സന്ദീപ് വാര്യർ

പകുതി വില തട്ടിപ്പു കേസിലെ പ്രതിയായ അനന്തു കൃഷ്ണൻ എങ്ങനെ പ്രധാനമന്ത്രിയെ...