മുഖ്യമന്ത്രിക്കെതിരെ ഇകെ വിഭാഗം സമസ്ത

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇകെ വിഭാഗം സമസ്ത. മുഖപത്രമായ സുപ്രഭാതത്തിൽ എഴുതിയ മുഖപ്രസംഗത്തിലാണ് രൂക്ഷ വിമര്‍ശനം നടത്തിയിരിക്കുന്നത്. അജിത് കുമാറിനെ പൊതിഞ്ഞു കാക്കാൻ മുഖ്യമന്ത്രി നടത്തുന്ന അമിതാവേശം സർക്കാരിനെ പ്രതിക്കൂട്ടിലാക്കുന്നുവെന്നും ആരോപണങ്ങളിൽ നട്ടം തിരിയുമ്പോളും ആരോപണ വിധേയരെ ചേർത്ത് പിടിക്കാനാണ് മുഖ്യമന്ത്രിക്ക് വൃഗ്രതയെന്നും മുഖപ്രസംഗത്തിൽ വിമര്‍ശിക്കുന്നു.

ഘടകകക്ഷികളെ പോലും നിശബ്ദരാക്കി എ ഡിജിപിയെ സംരക്ഷിക്കാൻ മുഖ്യമന്ത്രിക്ക് എന്താണ് ഇത്ര തിടുക്കമെന്നും ചോദിക്കുന്നു. രാജാവിനോപ്പമുള്ളവർ നഗ്നരാണെന്ന് പറഞ്ഞ ഭരണകക്ഷി എം എൽ എയുടെ രാഷ്ട്രീയ ഡി എൻ എ പരതാനാണ് മുഖ്യമന്ത്രി ക്ക് താല്പര്യം. പൊലീസിന്‍റെ മനോവീര്യം തകർക്കാൻ അനുവദിക്കില്ല എന്നാണ് യു എ പി എ കേസിന്‍റെ സമയത്തും പറഞ്ഞത് .ഇതാണ് അജിത്കുമാറിന്റെ കാര്യത്തിലും മുഖ്യമന്ത്രി പറയുന്നത്. ഈ വിഷയത്തിൽ ആദ്യത്തെ ആവേശം പ്രതിപക്ഷത്തിന് ഇപ്പോൾ ഇല്ലെന്നും വിമര്‍ശനമുണ്ട്. ആരെയാണ് മുഖ്യമന്ത്രി തോൽപ്പിക്കുന്നത് എന്ന പേരിൽ എഴുതിയ മുഖ പ്രസംഗത്തിൽ ആണ് വിമർശനം.#SAMASTHA

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ഹോട്ടൽ മുറിയിൽ 2 പേരെ മരിച്ച നിലയിൽ കണ്ടെത്തി

തമ്പാനൂരിൽ രണ്ട് ഇതര സംസ്ഥാനക്കാരെ മരിച്ച നിലയിൽ കണ്ടെത്തി. മഹാരഷ്ട്ര സ്വദേശികളായ...

പുതിയ ദൗത്യവുമായി പി വി അൻവർ. ഈ വിഭാഗത്തെ തൃണമൂലിനൊപ്പം ചേർക്കാൻ നീക്കം!

വന്യമൃഗ ആക്രമങ്ങളിൽ ദിനംപ്രതി മനുഷ്യർക്ക് ജീവഹാനി സംഭവിക്കുന്നതിന്റെ അമർഷത്തിൽ മലയോര മേഖല...

ഹ്യൂണ്ടായിയും ടി വി എസ്സും കൈകോർക്കുന്നു. ഡിസൈനിംഗിൻ്റെയും മാർക്കറ്റിംഗിൻ്റെയും ഒരു അപാര കോംബിനേഷൻ

വാഹന നിർമാണ രംഗത്തെ വമ്പന്മാരായ ഹ്യൂണ്ടായിയും ടി വി എസ്സും ഇന്ത്യയിൽ...

ബൈ ബൈ അമേരിക്ക. ടിക് ടോക് യു എസ്സിൽ നിരോധിച്ചു.

ചൈനീസ് ഷോർട് വീഡിയോ ആപ്പായ ടിക് ടോക് യു എസ്സിൽ നിരോധിച്ചു....