മാസപ്പടി കേസില്‍ കേന്ദ്ര സർക്കാർ അന്വേഷണം തുടങ്ങി

എറണാകുളം: മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയനെതിരായ മാസപ്പടി കേസില്‍ കേന്ദ്ര സർക്കാർ അന്വേഷണം തുടങ്ങി. കൊച്ചിയിലെ സിഎംആർഎൽ കമ്പനിയിൽ പരിശോധന നടക്കുകയാണ്. സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ടീം ആണ് പരിശോധന നടത്തുന്നത്, സിഎംആർഎൽ കമ്പനിയുടെ ആലുവ കോർപറേറ്റ് ഓഫീസിലാണ് പരിശോധന. ഡെപ്യൂട്ടി ഡയറക്ടർ അരുൺ പ്രസാദിന്‍റെ നേതൃത്വത്തിനാണ് പരിശോധന നടക്കുന്നത്.

മകൾക്കെതിരായ എസ്എഫ്ഐഒ അന്വേഷണം മുഖ്യമന്ത്രിയെ ഉന്നമിട്ടാണെന്ന വിലിരുത്തലിലാണ് സിപിഎം. അന്വേഷണത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടാനാണ് സിപിഎം സെക്രട്ടറിയേറ്റ് തീരുമാനം. ആദായനികുതി ഇൻട്രിം സെറ്റിൽമെൻറ് ബോർഡ് ഉത്തരവ് വന്നപ്പോൾ രണ്ട് കമ്പനികൾ തമ്മിലെ സുതാര്യ ഇടപാടെന്ന് പറഞ്ഞായിരുന്നു മുഖ്യമന്ത്രിയുടെ മകൾക്കുള്ള സിപിഎം പിന്തുണ. കരാറിൽ ആർഒസി ഗുരുതര ക്രമക്കേട് കണ്ടെത്തി അന്വേഷണം എസ്എഫ്ഐഒ ഏറ്റെടുത്തപ്പോഴും മുഖ്യമന്ത്രിക്കും മകൾക്കും പാർട്ടി ശക്തമായ പ്രതിരോധം തീർക്കുന്നു

എക്സാലോജിക്-സിഎംആർഇൽ ഇടപാടിലെ കണ്ടെത്തലുകളടക്കമുള്ള ചോദ്യങ്ങൾക്കെല്ലാം രാഷ്ട്രീയപ്രേരിത നീക്കമെന്ന ഒറ്റ മറുപടിയാണ് പാർട്ടിക്കുള്ളത്. കേന്ദ്ര ഏജൻസിക്കെതിരെ രാഷ്ട്രീയപ്രചാരണം ശക്തമാക്കും. വീണക്കോ കെഎസ്ഐഡിസിക്കോ നോട്ടീസ് ലഭിച്ചാൽ നിയമപരമായി ചോദ്യം ചെയ്യും. പക്ഷെ നിയമസഭയിൽ ഒരു ചർച്ചക്കും സർക്കാർ ഒരുക്കമല്ല.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

വാദങ്ങൾ പൊളിയുന്നു… ആനന്ദകുമാർ എൻജിഒ ഫെഡറേഷൻ ആജീവനാന്ത ചെയർമാൻ. തെളിവുകൾ പുറത്ത്.

ആയിരക്കണക്കിനാളുകളെ വഞ്ചിച്ച പാതി വില തട്ടിപ്പിൽ തനിക്ക് പങ്കില്ലെന്ന സായ് ഗ്രാമം...

റാഗിംഗ്: നഴ്‌സിംഗ് കോളേജ് പ്രിന്‍സിപ്പാളിനേയും അസി. പ്രൊഫസറേയും സസ്‌പെന്‍ഡ് ചെയ്തു

കോട്ടയം സര്‍ക്കാര്‍ നഴ്‌സിംഗ് കോളേജ് ഹോസ്റ്റലില്‍ നടന്ന റാഗിംഗുമായി ബന്ധപ്പെട്ട്, റാഗിംഗ്...

തൃശൂർ പോട്ടയിൽ പട്ടാപ്പകൽ ബാങ്ക് കൊള്ള. 15 ലക്ഷം രൂപ കവർന്നു.

പോട്ടയിലെ ഫെഡറൽ ബാങ്കിൽ പട്ടാപ്പകൽ കവർച്ച. ഹെൽമെറ്റ് ധരിച്ചെത്തിയ ആളാണ് ജീവനക്കാരെയും...

മണിപ്പൂരിന് ഒരു മുഖ്യമന്ത്രി വേണം: രാഷ്‌ട്രപതി ഭരണത്തെ എതിർത്ത് മെയ്‌തേയ് വിഭാഗം.

മണിപ്പൂരിലെ രാഷ്ടപതി ഭരണത്തെ എതിർത്തുകൊണ്ട് മെയ്‌തേയ് വിഭാഗം. ജനങ്ങൾ തിരഞ്ഞെടുത്ത എം...