മുള്ളന്‍ പന്നിക്ക് മൃ​ഗാ​ശു​പ​ത്രി​യി​ല്‍ ശസ്ത്രക്രിയ

കൊ​ല്ലം: കെ​ണി​വെ​ച്ച ക​മ്പി വ​യ​റി​ല്‍ കു​ടു​ങ്ങി മു​തു​കി​ല്‍ മു​റി​വേ​റ്റ് മേ​വ​റ​ത്ത് ക​ണ്ടെ​ത്തി​യ മു​ള്ള​ന്‍ പ​ന്നി​ക്ക് ജി​ല്ല മൃ​ഗാ​ശു​പ​ത്രി​യി​ല്‍ ശസ്ത്ര​ക്രി​യ നട​ത്തി. ആ​ഴ​ത്തി​ലു​ള്ള മു​റി​വി​ല്‍നി​ന്ന് ര​ക്തം​വാ​ര്‍ന്ന നി​ല​യി​ലാ​ണ് നാ​ട്ടു​കാ​ർ മു​ള്ള​ന്‍ പ​ന്നി​യെ ക​ണ്ടെ​ത്തി​യ​ത്. തു​ട​ര്‍ന്ന് വ​നം​വ​കു​പ്പ് അ​ധി​കൃ​ത​രെ​ത്തി പ്ര​ത്യേ​ക കൂ​ട്ടി​ലാ​ക്കി ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു.

15 കി​ലോ ഭാ​ര​മു​ള്ള പെ​ണ്‍ മു​ള്ള​ന്‍ പ​ന്നി​യെ ര​ക്ത​സ്രാ​വം നി​ല​ക്കു​ന്ന​തി​നു​ള്ള മ​രു​ന്നു​ക​ള്‍ ന​ല്‍കി മു​റി​വു​ക​ള്‍ തു​ന്നി​ക്കെ​ട്ടി. ആ​ന്റി​ബ​യോ​ട്ടി​ക്കു​ക​ളും വേ​ദ​ന​സം​ഹാ​രി​ക​ളും ന​ല്‍കി. തു​ട​ര്‍ന്നാ​ണ് ആ​ശു​പ​ത്രി മേ​ധാ​വി ഡോ. ​ഡി. ഷൈ​ന്‍കു​മാ​റി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ വെ​റ്റ​റി​ന​റി സ​ര്‍ജ​ന്‍മാ​രാ​യ ഡോ. ​സ​ജ​യ്കു​മാ​ര്‍, ഡോ. ​സേ​തു ല​ക്ഷ്മി തു​ട​ങ്ങി​യ​വ​രു​ടെ സ​ഹാ​യ​ത്തോ​ടെ ശ​സ്ത​ക്രി​യ​ക്ക് വി​ധേ​യ​മാ​ക്കി​യ​ത്. അ​ഞ്ചു​ദി​വ​സ​ത്തെ ചി​കി​ത്സ​ക​ള്‍ക്കു​ശേ​ഷം ശെ​ന്ത​രു​ണി വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ല്‍ വി​ടു​മെ​ന്ന് വ​നം​വ​കു​പ്പ് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

നാടകീയമായി രാജ്യസഭ; കോൺഗ്രസ് എംപിയുടെ സീറ്റിൽ നോട്ടുകെട്ട് കണ്ടെത്തിയെന്ന് ആരോപണം

ഡൽഹി: രാജ്യസഭയിലെ കോൺഗ്രസ് ബെഞ്ചിൽ നിന്നും നോട്ട്‌കെട്ട് കണ്ടെത്തിയെന്ന മന്ത്രി കിരൺ...

ചാർജിങ് നെറ്റ്‌വർക്കിൽ പുത്തൻ വിപ്ലവം JET EV ചർച്ചാവിഷയമാകുന്നു

കൊച്ചി പ്രവർത്തിക്കുന്ന Start up Renewgen Innovations Private Limited-ൻ്റെ ബ്രാൻഡ്...

‘സീരിയലുകൾ എൻഡോസൾഫാൻ’; പ്രേംകുമാറിനെതിരെ മന്ത്രി കെ ബി ​ഗണേഷ് കുമാർ

തിരുവനന്തപുരം: മലയാള ടെലിവിഷൻ സീരിയലുകൾ എൻഡോസൾഫാനേക്കാൾ മാരകമാണെന്ന കേരള ചലച്ചിത്ര അക്കാദമി...

മുൻ എം.എൽ.എയുടെ പി.എ.യുടെ ഫോൺ ഹാക്ക് ചെയ്തുതട്ടിയത് ലക്ഷങ്ങൾ

റാന്നി: മൊബൈൽ ഫോൺ ഹാക്കുചെയ്ത് ബാങ്ക് അക്കൗണ്ടിൽനിന്ന് ഏഴുലക്ഷത്തോളം രൂപ തട്ടിയെടുത്തു....