പൊ​ന്നാ​നിയിൽ കടകളിൽ മോഷണം പതിവാകുന്നു

പൊ​ന്നാ​നി: പൊ​ന്നാ​നി കൊ​ല്ല​ൻ​പ​ടി​യി​ൽ എ​ട്ട് ക​ട​ക​ളി​ലെ മോ​ഷ​ണ​ത്തി​ന് പി​റ​കെ പൊ​ന്നാ​നി നി​ള​യോ​ര പാ​ത​യി​ൽ മ​റൈ​ൻ മ്യൂ​സി​യ​ത്തി​ന് സ​മീ​പം പെ​ട്ടി​ക്ക​ട​യി​ലും മോ​ഷ​ണം.ത​വ​നൂ​ർ അ​ത​ളൂ​ർ സ്വ​ദേ​ശി വ​ള​പ്പി​ല​ക​ത്ത് ഹം​സ​ത്തി​ന്റെ പെ​ട്ടി​ക്ക​ട​യി​ൽ​നി​ന്നാ​ണ് സാ​ധ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ മോ​ഷ​ണം പോ​യ​ത്. രാ​വി​ലെ ക​ട തു​റ​ക്കാ​ൻ വ​ന്ന​പ്പോ​ഴാ​ണ് ക​ട​യു​ടെ പൂ​ട്ട് പൊ​ളി​ച്ച​നി​ല​യി​ൽ ക​ണ്ട​ത്.
ക​ട​യി​ലു​ണ്ടാ​യി​രു​ന്ന 25,000 രൂ​പ​യു​ടെ സാ​ധ​ന​ങ്ങ​ൾ ന​ഷ്ട​പ്പെ​ട്ടെ​ന്ന് ഹം​സ​ത്ത് പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. ഹൃ​ദ് രോ​ഗി​യും കാ​ഴ്ച​പ​രി​മി​ത​നു​മാ​യ ഹം​സ​ത്തി​ന് സു​മ​ന​സ്സു​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ക​ട വെ​ച്ചു​ന​ൽ​കി​യ​ത്. തി​ങ്ക​ളാ​ഴ്ച രാ​ത്രി​യി​ൽ പൊ​ന്നാ​നി കൊ​ല്ല​ൻ​പ​ടി​യി​ലെ എ​ട്ട് ക​ട​ക​ളി​ലും സ​മീ​പ​ത്തെ ക്ഷേ​ത്ര​ത്തി​ലും മോ​ഷ​ണം ന​ട​ന്നി​രു​ന്നു. മോ​ഷ്ടാ​വി​ന്റെ ദൃ​ശ്യം സി.​സി.​ടി.​വി​യി​ൽ പ​തി​ഞ്ഞെ​ങ്കി​ലും പി​ടി​കൂ​ടാ​നാ​യി​ട്ടി​ല്ല. ഇ​തി​നി​ടെ​യാ​ണ് വീ​ണ്ടും മോ​ഷ​ണം. രാ​ത്രി​യി​ൽ പൊ​ലീ​സ് പ​ട്രോ​ളി​ങ് ശ​ക്ത​മാ​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

Read More:- മോദിക്കും ബി.ജെ.പിക്കും പിന്തുണ നൽകുന്ന കോൺഗ്രസ് നിലപാട് സ്വന്തം ശവക്കുഴി തോണ്ടുന്നതിന് സമാനം -എം.വി.ഗോവിന്ദൻ

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

വിഴിഞ്ഞം ഭൂഗർഭ റെയിൽപാത യാഥാർത്ഥ്യമാകുന്നു; ഡി പി ആറിന് അംഗീകാരം

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ട്, തുറമുഖവും ബാലരാമപുരം റെയിൽവെ സ്റ്റേഷനും...

വീട്ടുവളപ്പിൽ കഞ്ചാവ് കൃഷി. 2 യുവാക്കൾ അറസ്റ്റിൽ

കൊല്ലം ഓച്ചിറയിൽ വീട്ടുവളപ്പിൽ കഞ്ചാവ് കൃഷി നടത്തിയ 2 യുവാക്കളെ എക്സൈസ്...

ബിജെപി ക്കും യു ഡി എഫിനും ഇരട്ടത്താപ്പ്. ആഞ്ഞടിച്ചു ബൃന്ദ കാരാട്ട്

ആശ വർക്കർമാരുടെ സമരത്തിൽ യു ഡി എഫിനും ബി ജെ പി...

ശിവകുമാര്‍ വന്നാൽ വഴിയിൽ തടയും, തമിഴ്‌നാട്ടിലേക്ക് ക്ഷണിച്ചത് തന്നെ തെറ്റ്: കെ അണ്ണാമലൈ

കര്‍ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ തമിഴ്‌നാട്ടിലെത്തിയാല്‍ വഴിയിൽ തടയുമെന്ന് ബി...