ഭക്തിസാന്ദ്രമായി വെട്ടുകാട് തിരുസ്വരൂപ പ്രദക്ഷിണം

വെട്ടുകാട് മാദ്രെ ദെ ദേവൂസ് പള്ളി തിരുനാളിനോടനുബന്ധിച്ച് ക്രിസ്തു രാജന്റെ തിരുസ്വരൂപം വഹിച്ചു നടത്തിയ പ്രദക്ഷിണം ഭക്തിനിർഭരമായി.
ക്രിസ്തുരാജത്വ തിരുനാളിനോടനുബന്ധിച്ചു നടന്ന പ്രദക്ഷിണം കടന്നുപോയ വീഥിക്കിരുവശവും വിശ്വാസികൾ തിരുസ്വരൂപത്തെ വണങ്ങി. അലങ്കരിച്ച തേരിൽ എഴുന്നള്ളിച്ച ക്രിസ്തുരാജന്റെ തിരുസ്വരൂപത്തിന് നിശ്ചലദൃശ്യങ്ങളും കൊടിതോരണങ്ങൾ വഹിച്ച ബാലൻമാരും വിശ്വാസികളും അകമ്പടിയായി. ദേവാലയ പരിസരം വിശ്വാസികളാൽ നിറഞ്ഞു. കത്തിച്ച മെഴുകുതിരിയുമായി ഇടവക വികാരി ഫാ. വൈ.എം. എഡിസനും സഹ വികാരിമാരും പ്രദക്ഷിണത്തിന് അകമ്പടി സേവിച്ചു. മാലാഖരൂപം ധരിച്ച കുഞ്ഞുങ്ങളും കത്തിച്ച മെഴുകുതിരിയും പേപ്പൽ പതാകയും പൂക്കളും മുത്തുക്കുടകളുമേന്തിയവരും ധൂമവാഹകരും അൾത്താര ശുശ്രൂഷകരും വൈദികർക്കൊപ്പം പങ്കാളികളായി.

ചെറുവെട്ടുകാട്, കണ്ണാന്തുറ, കൊച്ചുവേളി ഇടവകകളുടെ സ്വീകരണം ഏറ്റുവാങ്ങി രാത്രിയോടെ പ്രദക്ഷിണം പള്ളിയിൽ തിരിച്ചെത്തി.
24-ന് ഉച്ചയ്ക്ക് സ്നേഹവിരുന്നും ക്രമീകരിച്ചിട്ടുണ്ട്. വൈകീട്ട് 5.30-നു നടക്കുന്ന ആഘോഷമായ തിരുനാൾ പൊന്തിഫിക്കൽ സമൂഹദിവ്യബലിക്ക്‌ തിരുവനന്തപുരം ലത്തീൻ അതിരൂപതാ ആർച്ച് ബിഷപ്പ് തോമസ് ജെ.നെറ്റോ മുഖ്യകാർമികത്വം വഹിക്കും. 29 നാണ് കൊടിയിറക്ക്‌.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

സഞ്ജുവുണ്ട് പക്ഷെ നായകനായല്ല. രാജസ്ഥാന്റെ പുതിയ നായകൻ ആര്?

ഐ പി എല്ലിന്റെ 18ആം സീസൺ ആരംഭിക്കാനിരിക്കെ താരങ്ങളെല്ലാവരും അവരുടെ ടീമിനൊപ്പം...

പെൺകുട്ടികളുടെ മാറിടത്തിൽ സ്പർശിക്കുന്നതും പൈജാമയുടെ ചരട് പൊട്ടിക്കുന്നതും ബലാത്സംഗമല്ല. അലഹബാദ് ഹൈക്കോടതിയുടെ വിചിത്ര വിധി.

ബലാത്സംഗവും ബലാത്സംഗ ഒരുക്കങ്ങളും രണ്ടും രണ്ടാണ്. പെൺകുട്ടികളുടെ മാറിടത്തിൽ സ്പർശിക്കുന്നതും പൈജാമയുടെ...

2 വർഷത്തോളം പീഡനത്തിനിരയായി പത്തും പന്ത്രണ്ടും വയസുള്ള കുട്ടികൾ; അമ്മയുടെ അറിവോടെയെന്ന് സംശയം.

എറണാകുളം കുറുപ്പംപടിയിൽ പത്തും പന്ത്രണ്ടും വയസുള്ള കുട്ടികൾ പീഡനത്തിനിരയായി എന്ന് കണ്ടെത്തി....

സമരത്തിന്റെ ഭാവം മാറുന്നു. ഇന്ന് മുതൽ ആശ വർക്കർമാരുടെ അനിശ്ചിതകാല നിരാഹാര സമരം.

ഇന്നലെ സർക്കാരുമായി നടന്ന 2 ചർച്ചകളും പരാജയമായതോടെ സമരം കടുപ്പിക്കാനൊരുങ്ങി ആശ...