സ്റ്റാലിന്‍റെ പാത പിന്തുടരാൻ ഉദയനിധി സ്റ്റാലിൻ

ചെന്നൈ : ഉദയനിധി സ്റ്റാലിനെ ഉപമുഖ്യമന്ത്രിയാക്കാൻ തീരുമാനിച്ച് ഡിഎംകെ. ഈ ആഴ്ച തന്നെ ഉദയനിധി സ്റ്റാലിനെ ഉപമുഖ്യമന്ത്രിയായി പ്രഖ്യാപിക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. മകൻ ഉദയനിധി സ്റ്റാലിനെ ഉപമുഖ്യമന്ത്രിയാക്കുന്നതിനെക്കുറിച്ച് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ മുമ്പ് സൂചന നല്‍കിയിരുന്നു.

ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ഉദയനിധി സ്റ്റാലിനെ മുഖ്യമന്ത്രിയാക്കാനുള്ള തീരുമാനമുണ്ടാകുന്നത്. നിങ്ങൾ വിചാരിക്കുന്ന കാര്യം സംഭവിക്കുന്ന സാഹചര്യമുണ്ടാകുമെന്നായിരുന്നു കഴിഞ്ഞ ദിവസം അമേരിക്കയിൽ നിന്നും തിരിച്ചെത്തിയ സ്റ്റാലിൻ മാധ്യമങ്ങളോട് പ്രതികരിച്ചത്. മന്ത്രിസഭാ പുന:സംഘടന ഉണ്ടാകുമോയെന്ന ചോദ്യത്തിനായിരുന്നു പ്രതികരണം. അമേരിക്കൻ സന്ദർശനത്തിന് ശേഷം ചെന്നൈ വിമാനത്താവളത്തിൽ തിരിച്ചെത്തിയപ്പോഴാണ് സ്റ്റാലിൻ മാധ്യമങ്ങളെ കണ്ടത്.

തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ മകനും മന്ത്രിയുമായ ഉദയനിധി സ്റ്റാലിനെ ഉപമുഖ്യമന്ത്രിയാക്കുമെന്ന് നേരത്തെയും റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും ഇക്കാര്യത്തില്‍ സ്ഥിരീകരണമുണ്ടായിരുന്നില്ല. നിലവിൽ യുവജനക്ഷേമ, കായിക വകുപ്പ് മന്ത്രിയാണ് ചലച്ചിത്ര താരം കൂടിയായ ഉദയനിധി.

നേരത്തെ കരുണാനിധി മുഖ്യമന്ത്രിയായിരിക്കെ 2009-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് പിന്നാലെയാണ് സ്റ്റാലിനെ ഉപമുഖ്യമന്ത്രിയാക്കിയത്. സ്റ്റാലിന്റെ പാതയില്‍ തന്നെയാണ് ഉദയനിധിക്കും വഴിയൊരുക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍. സര്‍ക്കാരില്‍ കൂടുതൽ ആധിപത്യം സ്ഥാപിക്കുന്നതിനും ഭരണത്തില്‍ പിതാവിനെ സഹായിക്കുന്നതിനുമാണ് സ്ഥാനക്കയറ്റത്തിലൂടെ ലക്ഷ്യം വെക്കുന്നതെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.#dmk

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

രജനീകാന്ത് നല്ല നടനാണോ എന്നറിയില്ല; വൈറലായി സംവിധായകന്റെ വാക്കുകൾ

രജനീകാന്തിനെതിരേ പരാമര്‍ശവുമായി സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മ. രജനീകാന്ത് ഒരു നല്ല...

വന്യജീവി ആക്രമണം.. ജനവാസമേഖല മൃ​ഗങ്ങൾ കൈയ്യടക്കുന്നതിന് പിന്നിൽ?

മുൻപ് കാട്ടാന ആക്രമണം എന്നത് വല്ലപ്പോഴും മാത്രം കേട്ടിരുന്ന ഒന്നാണ്. എന്നാൽ...

മൂന്നാറിൽ വീണ്ടും കാട്ടാനയുടെ ആക്രമണം. സ്ത്രീക്ക് പരിക്കേറ്റു.

മൂന്നാർ വാഗവരയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരു സ്ത്രീക്ക് പരിക്കേറ്റു. തൃശൂർ സ്വദേശിനിയായ...

താഴത്തില്ലെടാ….. സ്വർണവിലയിൽ ഇന്നും കുതിപ്പ്.

സംസ്ഥാനത്ത് സ്വർണവിലയില്‍ ഇന്നും വർധനവ്. ഗ്രാമിന് 40 രൂപ വർധിച്ചു. ഇതോടെ...