അമേരിക്കയിലെ മലയാളി കുടുംബത്തിന്റെ മരണം; രണ്ട് പേർക്ക് വെടിയേറ്റെന്ന് പൊലീസ്

കൊല്ലം: യു.എസിലെ കലിഫോർണിയയിൽ മലയാളി കുടുംബത്തിലെ നാല് പേരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭത്തിൽ ദുരൂഹതയെന്ന് പൊലീസ്. വിഷ വാതകം ശ്വസിച്ചുള്ള മരണമാണെന്നാണ് ആദ്യം പുറത്തുവന്ന റിപ്പോര്‍ട്ടുകളെങ്കിലും വെടിയേറ്റാണ് രണ്ട് പേരുടെ മരണം സംഭവിച്ചതെന്ന് പിന്നീട് പൊലീസ് അറിയിക്കുകയായിരുന്നു. മൃതദേഹങ്ങള്‍ക്ക് അടുത്തു നിന്ന് പിസ്റ്റൾ കണ്ടെത്തിയിട്ടുണ്ട്.

കൊല്ലം സ്വദേശികളായ ഒരു കുടുംബത്തിലെ നാല് പേരെയാണ് കഴിഞ്ഞ ദിവസം കലിഫോർണിയയിലെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഫാത്തിമ മാതാ കോളജ് മുൻ പ്രിൻസിപ്പൽ ഡോ. ജി ഹെൻറിയുടെ മകൻ ആനന്ദ് സുജിത് ഹെൻറി (42) ഭാര്യ ആലീസ് പ്രിയങ്ക (40) ഇവരുടെ ഇരട്ടക്കുട്ടികളായ നോഹ, നെയ്തൻ (4) എന്നിവരാണ് മരിച്ചത്. ആനന്ദ് സുജിത്തും ഭാര്യയും മരിച്ചത് വെടിയേറ്റാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇരുവരുടെയും മൃതേഹങ്ങൾ വീട്ടിലെ ശുചിമുറിയിൽ നിന്നാണ് കണ്ടെത്തിയത്.#california

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

“ഇന്ന് പാർട്ടി തുടങ്ങി നാളെ മുഖ്യമന്ത്രി ആവാനാണ് ചിലരുടെ ആഗ്രഹം”. തമിഴക വെട്രി കഴകത്തിന് നേരെ ഒളിയമ്പുമായി സ്റ്റാലിൻ.

വിജയ്‌യെയും തമിഴക വെട്രി കഴകത്തേയും പരിഹസിച്ചു തമിഴ്നാട് മുഖ്യമന്ത്രി എം കെ...

വന്യജീവി ആക്രമണം വീണ്ടും: ആനയുടെ ആക്രമണത്തിൽ കർഷകന്‌ പരിക്ക്.

കാട്ടാന ആക്രമണത്തിൽ കർഷകന്‌ പരിക്ക്. വാളയാർ വാദ്യർ ചള്ള മേഖലയിൽ ഇന്ന്...

നരഭോജി കടുവയെ പിടിക്കാൻ ദൗത്യസംഘം. തെർമൽ ഡ്രോണുകളും കുംകിയാനകളും ഉപയോഗിച്ച് തിരച്ചിൽ.

മാനന്തവാടി പഞ്ചാരക്കൊല്ലിയിലെ നരഭോജി കടുവയെ കണ്ടെത്താൻ ഇന്ന് ഊർജിതമായ തിരച്ചിൽ നടത്തുമെന്ന്...