വിശാഖപട്ടണം തുറമുഖത്ത് ഉണ്ടായ തീപിടിത്തത്തിന് പിന്നിൽ യൂട്യൂബർമാരെന്ന് സൂചന നൽകി പൊലീസ്

വിശാഖപട്ടണം: വിശാഖപട്ടണം തുറമുഖത്തുണ്ടായ തീപിടിത്തത്തിന് പിന്നിൽ യൂട്യൂബർമാർ തമ്മിലുള്ള തർക്കമെന്ന് സൂചന. തീപിടിത്തത്തിൽ 40 മത്സ്യബന്ധന ബോട്ടുകളാണ് നശിച്ചത്. മത്സ്യബന്ധനം നടത്തുന്ന വീഡിയോ യൂട്യൂബിൽ അപ്‌ലോഡ് ചെയ്യുന്ന ഒരു യുവ യൂട്യൂബർക്കെതിരെ മറ്റു യൂട്യൂബർമാർക്കുള്ള പടലപ്പിണക്കമാണ് ഹാർബറിലെ തീപിടിത്തത്തിന്റെ കാരണമെന്ന് സംശയിക്കുന്നതായി പൊലീസ് പറയുന്നു.

പണത്തെ ചൊല്ലിയുള്ള തർക്കത്തിന്റെ പേരിൽ യൂട്യൂബർ ചിലരുമായി പ്രശ്നമുണ്ടാക്കുകയായിരുന്നെന്ന് പൊലീസ് അറിയിച്ചു. തുറമുഖത്ത് നങ്കൂരമിട്ടിരുന്ന ഇയാളുടെ ഒരു ബോട്ടിന് എതിരാളികൾ തീയിട്ടതാകാനാണ് സാദ്ധ്യതയെന്ന് വൃത്തങ്ങൾ കൂട്ടിച്ചേർത്തു.

ഇന്നലെ രാത്രിയാണ് ഹാർബറിനെ നടക്കിയ സംഭവമുണ്ടാത്. തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ട മത്സ്യത്തൊഴിലാളികളും നാട്ടുകാരും ജെട്ടിയിലെ മറ്റ് ബോട്ടുകളിലേക്ക് തീ പടരാതിരിക്കാൻ കത്തിയ ബോട്ട് വെട്ടിമാറ്റിയെങ്കിലും വിജയിച്ചില്ല. തീപടർന്ന് പിടിക്കുകയും 40 ബോട്ടുകൾ കത്തിനശിക്കുകയും ചെയ്തു. ഭൂരിഭാഗം ബോട്ടുകളിലും ടാങ്കുകൾ നിറയെ ഡീസൽ നിറച്ചതും പാചകം ചെയ്യാൻ ഉപയോഗിക്കുന്ന ഗ്യാസ് സിലിണ്ടറുകളായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

സാമ്പത്തിക അവലോകന റിപ്പോർട്ട് മുൻകൂട്ടി നൽകിയില്ല. വിമർശനവുമായി പ്രതിപക്ഷം.

ബജറ്റിന് മുന്നോടിയായി സഭയിലെ എല്ലാ അംഗങ്ങൾക്കും സാമ്പത്തിക അവലോകന റിപ്പോർട്ട് നൽകുന്നത്...

തൃശൂരിൽ പുതിയ DCC പ്രസിഡന്റ്; ചരടുവലിയുമായി മുതിർന്ന കോൺഗ്രസ് നേതാവ്

തൃശ്ശൂരിലെ ലോക്‌സഭ തെരഞ്ഞെടുപ്പ് തോൽവിയിൽ നേതൃത്വത്തിന് മനപ്പൂർവമായ വീഴ്ചയെന്ന് കെപിസിസി അന്വേഷണ...

തട്ടിപ്പു വീരൻ എങ്ങനെ പ്രധാനമന്ത്രിയെ കണ്ടു? സുരേന്ദ്രൻ വ്യക്തമാക്കണം: സന്ദീപ് വാര്യർ

പകുതി വില തട്ടിപ്പു കേസിലെ പ്രതിയായ അനന്തു കൃഷ്ണൻ എങ്ങനെ പ്രധാനമന്ത്രിയെ...

ആഭ്യന്തര ക്രിക്കറ്റ് ഏറെ ഗുണം ചെയ്തു. ഫോമും ഫിറ്റ്നസ്സും മെച്ചപ്പെടുത്തി: ശ്രേയസ് അയ്യർ.

ഇംഗ്ലണ്ടിനെതിരായ ഒന്നാം ഏകദിനത്തിൽ ഇന്ത്യ ഇന്നലെ 4 വിക്കറ്റിന് ജയിച്ചിരുന്നു. ശുഭമാൻ...