അനന്യ ബിര്‍ള സംഗീത രംഗം ഉപേക്ഷിക്കുന്നു; ഞെട്ടൽ പ്രകടിപ്പിച്ച് താരങ്ങൾ

മുംബൈ: ഗായിക അനന്യ ബിര്‍ള സംഗീത രംഗം ഉപേക്ഷിക്കുന്നു. മെയ് 6 തിങ്കളാഴ്ച പോസ്റ്റ് ചെയ്ത ഇന്‍സ്റ്റഗ്രാം പോസ്റ്റിലാണ് അനന്യ തന്‍റെ തീരുമാനം അറിയിച്ചത്. ബിസിനസ്സ് സംരംഭങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായാണ് സംഗീത ലോകത്ത് നിന്ന് മാറിനിൽക്കുകയാണെന്നാണ് അനന്യ പ്രഖ്യാപിച്ചത്. ആദിത്യ ബിർള ഗ്രൂപ്പിന്‍റെ തലവനായ കുമാർ മംഗലം ബിർളയുടെ മൂത്ത മകളാണ് അനന്യ.

അനന്യ ബിർള തന്‍റെ തീരുമാനം പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ, നിരവധി സെലിബ്രിറ്റികൾ അവരുടെ തീരുമാനത്തില്‍ ഞെട്ടല്‍ രേഖപ്പെടുത്തുകയും ഭാവിയിലേക്ക് ആശംസകൾ നേരുകയും ചെയ്തു. ഇത് കഠിനമായ തീരുമാനമാണെന്നും. എന്നാല്‍ ബിസിനസും സംഗീതവും ബാലന്‍സ് ചെയ്ത് കൊണ്ടുപോയിരുന്ന കാലം കഴിഞ്ഞെന്നും അനന്യ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പറയുന്നു. സ്വന്തം ബിസിനസ് ശ്രദ്ധിക്കാനാണ് ഈ മാറ്റം എന്നും അനന്യ പറയുന്നു.

‘ലിവിൻ ദി ലൈഫ് ഇൻ 2016’ എന്ന സിംഗിളിലൂടെ അനന്യ ബിർള സംഗീത രംഗത്തേക്ക് എത്തിയത്. ഈ ഗാനം അന്താരാഷ്ട്ര അംഗീകാരം നേടി. സിംഗിളില്‍ പ്ലാറ്റിനം പദവി നേടുന്ന ആദ്യ ഇന്ത്യൻ കലാകാരിയായി അനന്യ മാറി.

അതിനുപുറമെ, അമേരിക്കൻ നാഷണൽ ടോപ്പ് 40 പോപ്പ് റേഡിയോ ഷോയായ സിറിയസ് എക്സ്എം ഹിറ്റ്സിലും ഇവര്‍ ഇടം പിടിച്ചു. അജയ് ദേവ്ഗൺ അഭിനയിച്ച ‘രുദ്ര: ദ എഡ്ജ് ഓഫ് ഡാർക്ക്നെസ്’ എന്ന വെബ് സീരീസിനായി പാടി അനന്യ ബിർളയും 2022-ൽ ഒടിടിയിലും അരങ്ങേറ്റം കുറിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

അമിത് ഷായ്ക്കെതിരെ പ്രതിപക്ഷ പ്രതിഷേധം

ഡല്‍ഹി : അംബേദ്കര്‍ പരാമര്‍ശത്തില്‍ കേന്ദ്രമന്ത്രി അമിത് ഷായ്ക്കെതിരെ പ്രതിപക്ഷ പ്രതിഷേധം....

അഞ്ചു വയസ്സുകാരനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്; അച്ഛനും രണ്ടാനമ്മയും കുറ്റക്കാരെന്ന് കോടതി

തൊടുപുഴ: കുമളിയില്‍ അഞ്ചു വയസ്സുകാരന്‍ ഷെഫീക്കിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതികളായ...

കട്ടപ്പനയില്‍ ബാങ്കിന് മുന്നില്‍ നിക്ഷേപകന്‍ ജീവനൊടുക്കി

‌കട്ടപ്പന: ഇടുക്കി കട്ടപ്പനയില്‍ ബാങ്കിന് മുന്നില്‍ നിക്ഷേപകന്‍ ആത്മഹത്യ ചെയ്ത നിലയില്‍....

ഓഹരി വിപണിയില്‍ ഇന്നും നഷ്ടം

ഡൽഹി: 85 കടന്ന് സർവകാല റെക്കോർഡ് താഴ്ചയിലേക്ക് കൂപ്പുകുത്തിയ രൂപ ഇന്ന്...